Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകസഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം നാളെ; 93 മണ്ഡലങ്ങള്‍

പി.ഷിമിത്ത്byപി.ഷിമിത്ത്
May 6, 2024, 02:03 am IST
inIndia

ന്യൂദല്‍ഹി: പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ. 11 സംസ്ഥാനങ്ങളിലെ 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മധ്യപ്രദേശിലെ ബേതുല്‍ രണ്ടാംഘട്ടത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് മൂന്നാംഘട്ടത്തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ജമ്മുകശ്മീരിലെ അനന്തനാഗ്- രജൗരി മണ്ഡലത്തിലെ വോട്ടെടുപ്പ്, 25ന് ആറാംഘട്ടത്തിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ ആവശ്യപ്രകാരമാണിത്.

ബിജെപി ഹാട്രിക് വിജയം ഉറപ്പിച്ച, ഗുജറാത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും മൂന്നാംഘട്ടത്തിലാണ് വോട്ടെടുപ്പ്. ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സൂറത്ത് ഒഴികെയുള്ള 25 മണ്ഡലങ്ങളിലാണ് ഇവിടെ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുക.

കര്‍ണാടകയിലെ 14, മഹാരാഷ്‌ട്രയിലെ 11, ഉത്തര്‍പ്രദേശിലെ 10, മധ്യപ്രദേശിലെ ഒന്‍പത്, ഛത്തീസ്ഗഡിലെ ഏഴ്, ബീഹാറിലെ അഞ്ച്, ആസാമിലെയും ബംഗാളിലെയും നാലുവീതം മണ്ഡലങ്ങളിലും ജനം വിധിയെഴുതും. ഗോവയിലെ രണ്ട് മണ്ഡലങ്ങളിലും ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലെയും ദാമന്‍ ദിയുവിലെയും ഒന്നു വീതം മണ്ഡലങ്ങളിലും വോട്ടെട്ടുപ്പ് നടക്കും. കര്‍ണാടക, ഛത്തീസ്ഗഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഈ ഘട്ടത്തോടെ പൂര്‍ണമാകും.

കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാരായ മന്‍സൂഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് ജോഷി, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, പല്ലവി ഡെംപോ എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖ ബിജെപി നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, ദിഗ് വിജയ സിങ്, എസ്പി നേതാവ് ഡിംപിള്‍ യാദവ്, എന്‍സിപി നേതാവ് സുപ്രിയ സുലെ എന്നിവരും ഈ ഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ പ്രമുഖരാണ്.

സംസ്ഥാനം, വോട്ടെടുപ്പ് നടക്കുന്ന മണ്ഡലം എന്ന ക്രമത്തില്‍- ആസാം: ധുബ്രി, കൊക്രജാര്‍, ബാര്‍പേട്ട, ഗുവാഹട്ടി. ബീഹാര്‍: ജഞ്ജര്‍പൂര്‍, സുപൗള്‍, അരാരിയ, മധേപുര, ഖഗാരിയ. ഛത്തീസ്ഗഡ്: സര്‍ഗുജ, റായ്ഗഡ്, ജഞ്ജ്ഗിര്‍- ചമ്പ, കോര്‍ബ, ബിലാസ്പൂര്‍, ദുര്‍ഗ്, റായ്‌പൂര്‍. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി: ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി. ദാമന്‍ ആന്‍ഡ് ദിയു: ദാമന്‍ ആന്‍ഡ് ദിയു. ഗോവ: വടക്കന്‍ ഗോവ, ദക്ഷിണ ഗോവ.

ഗുജറാത്ത്: കച്ച്, ബനസ്‌കന്ത, പാടാന്‍, മഹേശന, സബര്‍കാന്ത, ഗാന്ധിനഗര്‍, അഹമ്മദാബാദ് ഈസ്റ്റ്, അഹമ്മദാബാദ് വെസ്റ്റ്, സുരേന്ദ്രനഗര്‍, രാജ്കോട്ട്, പോര്‍ബന്തര്‍, ജാംനഗര്‍, ജുനഗഡ്, അമ്രേലി, ഭാവ്നഗര്‍, ആനന്ദ്, ഖേഡ, പഞ്ച്മഹല്‍, ദാഹോദ്, വഡോദര, ഛോട്ടാ ഉദയ്‌പൂര്‍, ബറൂച്ച്, ബര്‍ദോലി, നവസാരി, വല്‍സാദ്.

കര്‍ണാടക: ചിക്കോടി, ബെല്‍ഗാം, ബാഗല്‍കോട്ട്, ബീജാപൂര്‍, ഗുല്‍ബര്‍ഗ, റായ്ച്ചൂര്‍, ബിദാര്‍, കൊപ്പല്‍, ബെല്ലാരി, ഹവേരി, ധാര്‍വാഡ്, ഉത്തര കന്നഡ, ദാവന്‍ഗരെ, ഷിമോഗ. മധ്യപ്രദേശ്: മൊറേന, ഭിന്ദ്, ഗ്വാളിയോര്‍, ഗുണ, സാഗര്‍, വിദിഷ, ഭോപ്പാല്‍, രാജ്ഗഡ്, ബേതുല്‍. മഹാരാഷ്‌ട്ര: ബാരാമതി, റായ്ഗഡ്, ധാരാശിവ്, ലാത്തൂര്‍, സോലാപൂര്‍, മാധ, സാംഗ്ലി, സതാര, രത്നഗിരി- സിന്ധുദുര്‍ഗ്, കോലാപൂര്‍, ഹത്കനാങ്ലെ. ഉത്തര്‍പ്രദേശ്: സംഭാല്‍, ഹത്രാസ്, ആഗ്ര, ഫത്തേപൂര്‍ സിക്രി, ഫിറോസാബാദ്, മെയിന്‍പുരി, ഇറ്റാഹ്, ബുദൗണ്‍, ഓണ്‍ല, ബറേലി. ബംഗാള്‍: മാല്‍ദാഹ ഉത്തര്‍, മാല്‍ദാഹ ദക്ഷിണ, ജാംഗിപൂര്‍, മുര്‍ഷിദാബാദ്.

Tags: Loksabha Election 2024Modiyude GuaranteeThird Phase
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പി.ജി. മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം: മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Education

പി.ജി.മെഡിക്കല്‍/ ഡി.എന്‍.ബി. കോഴ്‌സുകള്‍: മൂന്നാംഘട്ട ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടി

Education

പി.ജി.ആയുര്‍വേദം മൂന്നാം ഘട്ട സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് അപേക്ഷകള്‍ ക്ഷണിച്ചു

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.