ഓരോ രാജ്യത്തിനും ഏറ്റവും പ്രധാനം അവരവരുടെ രാജ്യ താല്പര്യങ്ങൾ ആണ് എന്ന അടിസ്ഥാന ബോധം ഇല്ലാത്തത് കൊണ്ടാണ് മലയാളി സൗദി ഭരണാധികാരിയെ തെറിവിളിക്കുന്നത്.
മതം ഒക്കെ രണ്ടാമതും, ആദ്യം രാജ്യ താല്പര്യവും ആണ്. കൊലപാതക കുറ്റത്തിന് സൗദി അറേബ്യയിൽ 18 കൊല്ലം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ശേഷം തൂക്കിലേറ്റാൻ വിധിച്ച മലയാളിയുടെ മോചനത്തിനായി ഏതാണ്ട് 34 കോടി രൂപ മലയാളികൾ പിരിച്ചു നൽകിയതിന്റെ വാർത്തകൾ ആണ് എങ്ങും..
സൗദി രാജാവിന്റെ മുഖത്തുള്ള ഓരോ അടി ആയിരിക്കണം മലയാളികളുടെ ഓരോ സംഭാവനകളും, ഗോത്ര വർഗ നിയമം ആണ്, കാട്ടറബി സംസ്ക്കാരം എന്നൊക്കെ പറഞ്ഞ് മലയാളി പൊട്ടിത്തെറിക്കുന്നു..
എന്തിനാണ് ഇങ്ങനെ രോഷം കൊള്ളുന്നത് എന്ന് മനസിലാകുന്നില്ല. സൗദിയുടെ നിയമം അതാണ്. അത് അനുസരിച്ചു ജീവിക്കാൻ അവിടുത്തെ പൗരന്മാരും, അവിടെ ചെല്ലുന്ന വിദേശികളും ബാധ്യസ്ഥർ ആണ്. നിങ്ങൾക്ക് ആ നിയമം ഇഷ്ട്ടമല്ല എങ്കിൽ അങ്ങോട്ട് പോകേണ്ട.
നിങ്ങൾ ഒരേ മതം ആയത് കൊണ്ട് നിങ്ങൾക്ക് സ്പെഷ്യൽ പ്രിവിലേജ് കിട്ടും എന്നാണോ കരുതുന്നത്..? ആട് ജീവിതത്തിലെ ‘നജീബും’ ഒരു മുസ്ലിം ആയിരുന്നു. സൗദികളെ സംബന്ധിച്ച് നമ്മൾ ഇന്ത്യക്കാർ മാത്രമാണ്. നിങ്ങൾ മുസ്ലിം ആയത് കൊണ്ട് സൗദി അവരുടെ നിയമങ്ങൾ നിങ്ങൾക്ക് വേണ്ടി മാറ്റി എഴുതുമോ..?
സൗദി എന്നല്ല ഏത് രാജ്യത്തിനും അവരുടെ നിയമങ്ങളും, രാജ്യ താൽപ്പര്യങ്ങളും ആണ് വലുത്. താലിബാൻ പാകിസ്ഥാനിൽ കയറി ആക്രമിക്കുന്നത് കണ്ടില്ലേ.. പറയുമ്പോൾ രണ്ടും മുസ്ലിം രാജ്യങ്ങൾ, രണ്ടും സുന്നി മുസ്ലിങ്ങളും.. രാജ്യ താല്പര്യങ്ങൾ വരുമ്പോൾ മതം ഒക്കെ രണ്ടാമത് മാത്രം.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇന്നലെ സൗദി രാജാവിനെ കണ്ട് കശ്മീർ വിഷയത്തിൽ ഇടപെടണം എന്ന് പറഞ്ഞ്. രണ്ടും മുസ്ലിം രാജ്യങ്ങൾ, രണ്ടും സുന്നികളും, എന്നിട്ടും പാകിസ്ഥാനോട് പോയി പണി നോക്കാൻ സൗദി എന്തുകൊണ്ടാണ് പറഞ്ഞത്..? സൗദിയുടെ വികസനത്തിന് ഇന്ത്യയുമായി ചേർന്ന് പോകുന്നതാണ് നല്ലത് എന്ന് സൗദിക്ക് അറിയാം.
ഇസ്രായേലിൽ കയറി ഹമാസ് മുസ്ലിം തീവ്രവാദികൾ ഭീകര ആക്രമണം നടത്തിയപ്പോൾ, സൗദി ഹമാസിനെ തള്ളി പറഞ്ഞു. അല്ലാതെ ഹമാസ് തീവ്രവാദികൾ മുസ്ലിങ്ങൾ ആയത് കൊണ്ട് സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്നതിനെ ന്യായീകരിക്കുക അല്ല സൗദി ചെയ്തത്.
ഇനി കേരളത്തിലോട്ട് വന്നാലോ, ഇവിടെ പലരുടെയും ബാപ്പമാർ ചിലസമയങ്ങളിൽ അറബി രാജാക്കന്മാർ ആണ്, ചിലപ്പോൾ അത് ഇമ്രാൻ ഖാൻ ആകും, ചിലപ്പോൾ അത് താലിബാൻ ആകും. സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുന്ന ഹമാസിനെ പോലെയുള്ള തീവ്രവാദികൾക്ക് പരസ്യ പിന്തുണയും നൽകും.. എന്താണ് കാര്യം..? മതം തന്നെ..!
സ്വന്തം മതത്തിൽ പെട്ടവർ എന്ത് വൃത്തികേട് കാണിച്ചാലും, തീവ്രവാദം നടത്തിയാലും, സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയാലും, രാജ്യത്തെ നിയമങ്ങൾ തെറ്റിച്ചാലും കിടന്ന് ന്യായീകരിച്ചു കൊണ്ടിരിക്കും.
ഇന്ത്യയിലെ തീവ്രവാദി ആക്രമങ്ങളിൽ കോടതി വിധി വരുമ്പോഴും, പ്രതികളെ തൂക്കിലേറ്റുമ്പോഴും കേരളത്തിൽ എന്താ കരച്ചിൽ.. അതേസമയം ഖത്തറിൽ 7 ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർക്ക് കോടതി വധശിക്ഷ വിധിച്ചപ്പോൾ, അത് ഖത്തറിന്റെ നിയമം ആണ് അത് അനുസരിക്കണം എന്ന് പറഞ്ഞായിരുന്നു ന്യായീകരണം..!
ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണോ മലയാളികളെ വധശിക്ഷക്ക് വിധിക്കുന്നത്..? 1 കോടി മുടക്കിയാൽ 10 കോടി ലാഭം കിട്ടുന്ന പരസ്യം ലഭിക്കും എന്ന് മനസിലാക്കിയ ഒരു കച്ചവടക്കാരനും, സ്വന്തം മതത്തിൽ പെട്ടവൻ ആയത് കൊണ്ട് മാത്രം സഹായിക്കാൻ ഇറങ്ങിയവരും ആണ് ഇപ്പോഴത്തെ ഈ ‘മനുഷ്യ സ്നേഹികൾ’.
1400 ൽ അധികം നിരപരാധികളെ കൂട്ടക്കൊല ചെയ്ത, സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ തീവ്രവാദി ആക്രമണത്തിന്റെ പേരിൽ കേരളത്തിൽ ആഘോഷം നടത്തിയ ടീമുകൾ ആണ് ഈ ‘മനുഷ്യ സ്നേഹികൾ’ എന്ന് പ്രത്യേകം ഓർക്കണം.
ഇതൊന്നും മനസിലാക്കാതെ അതിൽ പോയി വീണ കുറെ ശുദ്ധഗതിക്കാരും ഉണ്ട് എന്നത് വേറെ കാര്യം..
ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ട്. സ്വന്തം മതത്തിൽ പെട്ടവൻ ആയത് കൊണ്ട് കുറെ മത അടിമകളും, കുശാഗ്രബുദ്ധിയുള്ള ഒരു കച്ചവടക്കാരനും ചേർന്നപ്പോൾ ഒരാളെ കൊലക്കയറിൽ രക്ഷിച്ചെടുക്കാൻ പറ്റി. അതാണ് ഇതിലെ പോസിറ്റീവ് വശം.
അതേസമയം സൗദിയുടെ നിയമത്തെ തിരുത്താൻ കേരളത്തിൽ ഇരുന്ന് ബഹളം ഉണ്ടാക്കിയിട്ട് വല്ല കാര്യവും ഉണ്ടോ..? പകരം ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചു ജീവിക്കാൻ ആണ് ശ്രമിക്കേണ്ടത്. സൗദിയിലെ നിയമങ്ങളെ പരിഹസിക്കുമ്പോൾ ഇന്ത്യയിലെ നിയമങ്ങളെ മറ്റുള്ളവർ എങ്ങനെ നോക്കി കാണുന്നു എന്നത് കൂടി ആലോചിക്കണം.
കേരളത്തിൽ ഇരുന്നു കൊണ്ട് സൗദിക്കും, താലിബാനും, ISIS നും, ഹമാസിനും, പാകിസ്ഥാനും ഒക്കെ ജയ് വിളിക്കുമ്പോൾ ഓർക്കുക, നീയൊക്കെ അവർക്ക് വെറും രണ്ടാം കിടക്കാർ മാത്രമാണ്. അവർക്ക് അവരുടെ രാജ്യ താല്പര്യങ്ങൾ ആണ് വലുത്. ഞാനും മുസ്ലിം ആണെന്ന് പറഞ്ഞാൽ, അതിന് ഞങ്ങൾ എന്ത് വേണം എന്ന് അവർ തിരിച്ചു ചോദിക്കും.
നിന്റെയൊക്കെ ഐഡന്റിറ്റി ഇന്ത്യക്കാരൻ എന്നത് മാത്രമാണ്. അത് മനസിലാക്കാതെ ഒരേ മതമാണ് എന്ന് പറഞ്ഞു വിദേശികളുടെ അടുത്ത് ചെന്നാൽ ഓട് എന്ന് പറയും. അതാണ് ഇപ്പോൾ കണ്ടതും.
ജിഥിന്‍ ജേക്കബ്ബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: