Categories: India

രാഹുല്‍ ഗാന്ധിയെ കളിയാക്കി ചെസ് ഇതിഹാസം ഗാരി കാസ്പറോവ് : ‘ആദ്യം റായ്ബറേലിയില്‍ ജയിക്കൂ, പിന്നീടാകാം വെല്ലുവിളി’

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട് റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ച കമന്റ് വൈറലായി. ‘ആദ്യം റായ്ബറേലിയില്‍ ജയിക്കൂ, പിന്നീടാകാം ഒന്നാം സ്ഥാനത്തിനായുള്ള വെല്ലുവിളി’ എന്നായിരുന്നു കാസ്പറോവ് കുറിച്ചത്.

രാഹുല്‍ രാഷ്‌ട്രീയത്തിലെയും ചെസിലെയും മികച്ച കളിക്കാരനാണെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷിന്റെ പ്രസ്താവനയെ പരിഹസിച്ച് ഒരാള്‍ എക്‌സില്‍ പോസ്റ്റിട്ടിരുന്നു. ‘കാസ്പറോവും വിശ്വനാഥന്‍ ആനന്ദുമെല്ലാം നേരത്തേ വിരമിച്ചതു കൊണ്ട് നമ്മുടെ കാലത്തെ ഏറ്റവും വലിയ ചെസ് പ്രതിഭയെ അവര്‍ക്ക് നേരിടേണ്ടി വന്നില്ല. അത് വലിയ ആശ്വാസം’. എന്നായിരുന്നു പരിഹാസം.

അതിനു കാസ്പറോവ് നല്‍കിയ മറുപടിയാണു ചര്‍ച്ചയായത്. തന്റെ പോസ്റ്റ് വൈറലായതോടെ കാസ്പറോവ് തന്നെ വിശദീകരണവുമായി രംഗത്തുവന്നു. താന്‍ പറഞ്ഞതു തമാശ മാത്രമാണെന്നും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആരെയും പിന്തുണച്ചുള്ളതല്ലെന്നും വ്യക്തമാക്കി. പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി ചെസ് കളിക്കുന്ന വിഡിയോ കോണ്‍ഗ്രസ് നേരത്തേ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട കളിയാണു ചെസ് എന്നും കാസ്പറോവാണ് ഇഷ്ടതാരമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Recent Posts