Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

പൊന്‍ ചെരിപ്പാണേലും കാലിനേ പറ്റൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 03:18 am IST
inMain Article

ക്യാമറയുള്ളത് നാലേ നാല് ബസ്സില്‍. അതില്‍ യദു ഓടിച്ച ബസ്സിലെ ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടത്. ബാക്കി മൂന്ന് ബസ്സുകളിലും ക്യാമറയും മെമ്മറി കാര്‍ഡുമുണ്ട്. പോലീസ് പരിശോധനയ്‌ക്ക് എത്തുന്നതിന് തൊട്ടു മുമ്പാണ് മെമ്മറി കാര്‍ഡ് പോയത്. ഇത് അന്വേഷിക്കാന്‍ ഗതാഗത മന്ത്രി എംഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓര്‍ക്കാപ്പുറത്താണ് എ.എ. റഹിം എം.പി, സച്ചിന്‍ദേവ് ബസ്സില്‍ കയറിയ കാര്യം പറഞ്ഞത്. ബസ്സില്‍ കയറി ടിക്കറ്റ് ചോദിച്ചെന്നും ആളെ ഇറക്കി വിട്ടെന്നും പറഞ്ഞതാണ് ഇപ്പോള്‍ പെട്ടത്. നേരു പറഞ്ഞു നാറുക എന്നു കേട്ടിട്ടില്ലെ, അതുപോലെയായി. എതായാലും പൊന്‍ ചെരിപ്പാണേലും കാലിനേ പറ്റൂ എന്ന പോലെ പൊളിയുകയാണ് കെട്ടിപ്പൊക്കിയ ഓരോ ആരോപണവും.

മേയര്‍ ആര്യക്കെതിരെ കെഎസ്ആര്‍ടിസി ബസ്  ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലാണ് ഒടുവിലുണ്ടായത്. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നടുറോഡില്‍ തടഞ്ഞിട്ട്  ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച പരാതിയില്‍ കേസെടുക്കാത്ത കേേന്റാണ്‍മെന്റ് എസ്എച്ച്ഒയ്‌ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ്  ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് കമ്മിഷന്‍ ഉത്തരവിട്ടിരിക്കുകയാണ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.

മേയ് ഒമ്പതിന് തിരുവനന്തപുരത്തെ കമ്മിഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. നേമം സ്വദേശി എല്‍.എച്ച്. യദു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആര്യ രാജേന്ദ്രന്‍, കെ.എം. സച്ചിന്‍ദേവ്, അരവിന്ദ്, കണ്ടാലറിയാവുന്ന രണ്ടു പേര്‍, എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ ഏപ്രില്‍ 27ന് യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. തന്നെ അസഭ്യം പറയുകയും യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നു യദുവും പരാതിയില്‍ ആരോപിച്ചു. അന്ന് രാത്രി പത്തരയ്‌ക്ക് കന്റോണ്‍മെന്റ് എസ്എച്ച്ഒയ്‌ക്ക് പരാതി നല്‍കിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുന്‍ഭാഗത്തുള്ള ക്യാമറകള്‍ പരിശോധിച്ചാല്‍ നടന്നത് ബോധ്യമാവും. എന്നാല്‍ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്നും യദു പരാതിയില്‍ പറഞ്ഞു.

കന്റോണ്‍മെന്റ് എസ്എച്ച്ഒയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് യദുവിന്റെ മറ്റൊരാവശ്യം. ഒന്നു മുതല്‍ അഞ്ചു വരെയുള്ള എതിര്‍കക്ഷികള്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാന്‍ അനുവദിക്കാത്തതിനുമെതിരേയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ഡ്രൈവര്‍ യദു ബിഎംഎസുകാരനാണെന്ന വാദവുമായി ദേശാഭിമാനി രംഗത്തിറങ്ങി. സ്ത്രീകളെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതിനും അപകടകരമായ ഡ്രൈവിംഗിനും യദുവിനെതിരെ മുമ്പും പരാതിയുണ്ടായിരുന്നു എന്നും ആരോപണം. സിപിഎം മേയറായതുകൊണ്ടാണിങ്ങനെ എന്നാണ് ദേശാഭിമാനിയുടെ ഭാഷ്യം. ഏപ്രില്‍ 27നു രാത്രി പത്തരയോടെ പാളയത്ത് മേയറും സംഘവും ബസ് തടയുകയും ബസിലെ ഡ്രൈവ
റുമായി വാക്കേറ്റമുണ്ടാകുകയും ചെയ്ത സംഭവത്തിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഒളിപ്പിച്ച സംഭവങ്ങളെക്കുറിച്ച് മിണ്ടാട്ടമില്ല.

ബസിലെ സിസിടിവി ക്യാമറ പരിശോധിക്കണമെന്നും ആ തെളിവുകള്‍ ഇല്ലായ്‌മ ചെയ്യാന്‍ സാധ്യതയുണ്ടെന്നും സംഭവം നടന്ന ദിവസം മുതല്‍  ഡ്രൈവര്‍ യദു പറഞ്ഞിരുന്നു. എന്നാല്‍, ഈ സാധ്യത പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത് ഏപ്രില്‍ 30നാണ്. സിസിടിവി പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്ന് കന്റോണ്‍മെന്റ് പൊലീസ് കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതരോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും അന്നു ബസ് തൃശൂരിലേക്കു സര്‍വീസിനു പുറപ്പെട്ടിരുന്നു. മേയ് ഒന്നിന് മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ചീഫ് ഓഫിസിലെ ടെക്‌നിക്കല്‍ വിഭാഗം അനുമതി നല്‍കി. അന്നു പൊലീസ് സംഘം ഡിപ്പോയിലെത്തി പരിശോധിച്ചപ്പോഴാണ് മെമ്മറി കാര്‍ഡ് നഷ്ടമായെന്നു മനസ്സിലായത്.

ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ പരാതി പ്രകാരം മെമ്മറി കാര്‍ഡ് നഷ്ടമായത് ഒന്നിനു പുലര്‍ച്ചെ ഒന്നിനും രാവിലെ 10നും ഇടയില്‍ ബസ് തമ്പാനൂര്‍ ഡിപ്പോയിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ്. മേയറും സംഘവും ബസ് തടഞ്ഞ ഏപ്രില്‍ 27ന് പുറപ്പെടുമ്പോള്‍ മുതല്‍ ബസിലെ ഡിസ്‌പ്ലേയില്‍ ക്യാമറാ ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്നും അതില്‍ റെക്കോര്‍ഡിങ് നടക്കുന്നതിന്റെ അടയാളം കാണിച്ചിരുന്നെന്നും  ഡ്രൈവര്‍ യദു വെളിപ്പെടുത്തിയിരുന്നു.

ഡ്രൈവര്‍ എല്‍.എച്ച്.യദു മന്ത്രി കെ.ബി.ഗണേഷ് കുമാറിനു പരാതി നല്‍കി. സംഭവം വിശദമായി അന്വേഷിക്കണമെന്നും ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തരുതെന്നും ആവശ്യപ്പെട്ടു യദു മന്ത്രിയെ കാണുകയും ചെയ്തു.

കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ജോലി തടസ്സപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്എച്ച്ഒയ്‌ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടുണ്ട്.

 

Tags: K KunhikannanK KunjikannanKSRTC Driver YaduMayor Arya Rajendran controversy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം
Kerala

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

Kerala

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

Kerala

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.