Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സൗകര്യങ്ങളൊന്നുമൊരുക്കിയില്ല ഡ്രൈവിംങ് ടെസ്റ്റ് പരിഷ്‌കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്

വകുപ്പിന്റെ അധീനതയിലുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകള്‍ പോലും പൂര്‍ണസജ്ജമായിട്ടില്ല. ഉത്തരവ് ഇറക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഉടന്‍ നടപ്പാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 04:00 pm IST
inKerala

തിരുവനന്തപുരം: ഡ്രൈവിംങ് ടെസ്റ്റ് രീതി പരിഷ്‌കരിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉറച്ച നിലപാടെടുത്തതോടെ പരിഷ്‌കരണവുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. മെയ് മുതല്‍ പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം ഓഫീസ് മേധാവിമാര്‍ക്ക് നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി.

എന്നാല്‍ പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലമൊരുക്കുന്നതിനാവശ്യമായ തുക ഒരിടത്തും അനുവദിച്ചിട്ടില്ല. വകുപ്പിന്റെ അധീനതയിലുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകള്‍ പോലും പൂര്‍ണസജ്ജമായിട്ടില്ല. ഉത്തരവ് ഇറക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഉടന്‍ നടപ്പാകില്ല.

ടെസ്റ്റിങ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഓഫീസുകളില്‍ ടെസ്റ്റിനു സ്ഥലമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും തുക അനുവദിക്കാത്തതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും തയ്യാറായിട്ടില്ല. ഇതിനിടെയാണ് മെയ് മുതല്‍ റിവേഴ്‌സ് പാര്‍ക്കിങ്ങും ഗ്രേഡിയന്റ് പരീക്ഷണവും ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്‌ക്കുക മാത്രമാണ് സാധ്യമായിട്ടുള്ളത്. ദിവസം 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും ഉള്‍പ്പടെ 30 പേരെ മാത്രമാകും ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുപ്പിക്കുക. എണ്ണം കുറയ്‌ക്കുന്നതോടെ ഡ്രൈവിങ് ലൈസന്‍സിനുള്ള കാത്തിരിപ്പും നീളും. ടെസ്റ്റിന്റെ എണ്ണം കുറച്ചതോടെ മുന്‍കൂട്ടി അനുവദിച്ച തീയതി റദ്ദാക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്നു ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വത്തിലായ അപേക്ഷകര്‍ പ്രതിസന്ധിയിലായി. കേരളത്തിനു പുറത്തു ജോലിക്കും പഠിക്കാനും പോകേണ്ടവര്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് അനുവദിക്കപ്പെട്ട തീയതി റദ്ദാക്കപ്പെട്ടതോടെ വിഷമസ്ഥിതിയിലായത്. ദിവസങ്ങള്‍ ശ്രമിച്ച ശേഷമാണ് തീയതി കിട്ടിയതെന്നും അതു റദ്ദാക്കിയതു ന്യായമല്ലെന്നും നേരത്തെ ലഭിച്ച തീയതി പുനഃസ്ഥാപിച്ചു ഡ്രൈവിങ് ടെസ്റ്റ് നടത്തണമെന്നുമാവശ്യപ്പെട്ടുകൊണ്ട് അപേക്ഷകര്‍ പലയിടത്തും ആര്‍ടിഒയെ സമീപിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന തലത്തില്‍ നടപ്പാക്കിയ പരിഷ്‌കാരമായതിനാല്‍ ആര്‍ടിഒമാര്‍ക്ക് തീരുമാനമെടുക്കാനാകില്ല. അപേക്ഷകരുടെ പരാതി മുകളിലേക്ക് അറിയിക്കാമെന്ന് പറഞ്ഞാണ് പലയിടത്തും അപേക്ഷകരെ തിരിച്ചയയ്‌ക്കുന്നത്.

അതേസമയം ദിവസം 100ല്‍ അധികം ഡ്രൈവിങ് ടെസ്റ്റ് നടത്തിയ 15 ഉദ്യോഗസ്ഥരെക്കൊണ്ട് തിങ്കളാഴ്ച തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവര്‍ ടെസ്റ്റിങ് കേന്ദ്രത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം നടത്തും. തെരഞ്ഞെടുപ്പിന് മുമ്പ് ഇത് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരിച്ചടിയാകുമെന്ന് കണ്ട് തീരുമാനം നീട്ടിവയ്‌ക്കുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഇവരെക്കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്തിക്കുകയും മേലുദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും ചെയ്യും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ 100 ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.

Tags: Kerala Motor Vehicle Depatment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala

നല്ല ഹെഡ് ലൈറ്റുകള്‍ അത്യവശ്യം; ഡ്രൈവര്‍മാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരം: മുന്നറിയിപ്പുമായി എംവിഡി

Kerala

വിദ്യാവാഹന്‍ ആപ്പ് തടസമാകുന്നു; ഫിറ്റ്‌നസ് ലഭിക്കാതെ സ്‌കൂള്‍ ബസുകള്‍

Kerala

സാമ്പത്തിക ക്രമക്കേട്: ജോ. ആര്‍ടിഒയ്‌ക്ക് എതിരെ കേസ്

Kerala

സോഫ്റ്റ്‌വെയര്‍ തകരാറില്‍; ഡ്രൈവിങ് ടെസ്റ്റിന് ഇനിയും കാത്തിരിക്കണം

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.