ന്യൂദല്‍ഹി: നാവികസേനയുടെ ഉപമോധാവിയായി വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥനെ നിയമിച്ചു. മെയ് ഒന്നിന് ചുമതലയേല്‍ക്കും. അഡ്മിറല്‍ ദിനേഷ് ത്രിപാഠിയെ നാവികസേന മേധാവിയായി നിയമിച്ചപ്പോഴുണ്ടായ ഒഴിവിലേക്കാണ് വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്റെ നിയമനം.
കര്‍ണാടക സ്വദേശിയായ കൃഷ്ണ സ്വാമിനാഥന് നിലവില്‍ നാവികസേനയുടെ ചീഫ് ഓഫ് പേഴ്സണലാണ്. 1987ലാണ് ഇദ്ദേഹം സേനയില്‍ ചേര്‍ന്നത്. കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡില്‍ ഫഌഗ് ഓഫീസര്‍ (സീ ട്രെയിനിങ്), മുംബൈ ആസ്ഥാനമായ പടിഞ്ഞാറന്‍ കമാന്‍ഡില്‍ ചീഫ് ഓഫ് സ്റ്റാഫ്, പടിഞ്ഞാറന്‍ ഫഌറ്റ് ഫഌഗ് ഓഫീസര്‍ കമാന്‍ഡിങ് തുടങ്ങിയ പദവികല്‍ വഹിച്ചിട്ടുണ്ട്. 2021ല്‍ അതിവിശിഷ്ട സേവാമെഡല്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: