ന്യൂദല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇറാന്-ഇസ്രയേല്‍ യുദ്ധത്തിന്റെ ആശങ്കകള്‍ക്ക് നടുവിലും നാല് പൈസ ഉയര്‍ന്നു.രൂപയുടെ മൂല്യം ഉയര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് കരുതല്‍ ധനത്തില്‍ നിന്നും ഡോളറുകള്‍ ഇറക്കിയിരുന്നു.
ഒരു ഡോളറിന് 83.52 രൂപയില്‍ നിന്നും 83.48 രൂപയായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. രാവിലെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. മധ്യേഷ്യയിലെ ഭൗമസംഘര്ഷം മൂലം പലരും നിക്ഷേപം കൂടുതല്‍ സുരക്ഷിതമായ ഡോളറിലേക്ക് മാറ്റിയതായിരുന്നു കാരണം. ഇസ്രയേല്‍ തിരിച്ച് ഇറാനെതിരെ മിസൈല്‍ അയച്ചതായുള്ള വാര്‍ത്ത പരന്നതോടെ ആശങ്ക ഉയര്‍ന്നിരുന്നു. ഇത് എണ്ണ വിലയും ഉയര്‍ത്തുകയാണ്. രാവിലെ വിദേശ നാണ്യ എക്സ്ചേഞ്ച് തുറന്നപ്പോള്‍ ഒരു ഡോളറിന് 83.58 രൂപ എന്ന നിലയിലായിരുന്നു.
പിന്നീട് റിസര്‍വ്വ് ബാങ്ക് അവരുടെ വിദേശ നാണ്യശേഖരം വിപണിയില്‍ ഇറക്കിയതോടെയാണ് ഫലം കണ്ടത്. ക്രമേണ രൂപയുടെ മൂല്യം ഉയരാന്‍ തുടങ്ങി. റിസര്‍വ്വ് ബാങ്കിന്റെ കയ്യില്‍ വലിയൊരു വിദേശനാണ്യ ശേഖരം ഇപ്പോഴുണ്ട്. അത് 64300 കോടി ഡോളറോളം വരും. അതുകൊണ്ട് വല്ലാത്ത അപകടസാഹചര്യങ്ങളില്‍ രൂപയെ രക്ഷിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: