തൃശൂർ: ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയ ആള് കണ്ടത് അലമാരയില്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കിവെച്ചഅല്ഫാം എലി കഴിക്കുന്നതാണ്. ഉടനെ ഈ ദൃശ്യം അയാള്‍ ക്യാമറയിൽ പകർത്തി, അധികൃതര്‍ക്ക് എത്തിച്ചു. ഉടനെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചു പൂട്ടി.
തൃശൂർ കുന്നംകുളം പട്ടാമ്പി റോഡിൽ പാറേമ്പാടത്ത് പ്രവർത്തിച്ചുവരുന്ന അറബിക് റെസ്റ്റോറന്റിലാണ് സംഭവം. രാത്രിയിലായിരുന്നു എലിയുടെ ഈ വിളയാട്ടം.
ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യുവാനെത്തിയ ഉപഭോക്താവാണ് ഇവിടെ തയ്യാറാക്കി വച്ചിരുന്ന അൽഫാം കഴിക്കുന്ന എലിയുടെ ചിത്രം പകർത്തി, നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിക്ക് വാട്ട്സ് ആപ്പ് വഴി സന്ദേശമയച്ചത്. മെസേജ് കിട്ടിയതിന് പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ സ്ഥലം സന്ദർശിച്ച് റസ്റ്റോറന്റിൽ പരിശോധന നടത്തി.
റസ്റ്റോറന്റിലുണ്ടായിരുന്ന ഏതാണ്ടെല്ലാ ഭക്ഷണ സാധനങ്ങളിലും എലികള്‍ തൊട്ടിട്ടുണ്ടെന്ന് പരിശോധനയില്‍ മനസ്സിലായി. തുടർന്ന് ആരോഗ്യവിഭാഗം അധികൃതര്‍ ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു. ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു നടപടികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: