Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 12:00 am IST
in India

ന്യൂദല്‍ഹി: ഒന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേക്കുള്ള പരസ്യ പ്രചാരണമാണ് ഇന്നലെ വൈകിട്ട് അവസാനിച്ചത്. നാളെയാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.

റോഡ് ഷോയും റാലിയുമൊക്കെയായി പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. ആസാമിലും ത്രിപുരയിലുമായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത റാലികള്‍. കേന്ദ്ര ആഭ്യന്ത രമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, രാഹുല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ എന്നിവരും വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയും പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്‍ഡി സഖ്യവും തമ്മിലാണ് തെരഞ്ഞെടുപ്പിലെ പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തുവര്‍ഷം കാഴ്ചവച്ച സദ്ഭരണത്തിന്റെ റിക്കാര്‍ഡുമായാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാനൂറില്‍ അധികം സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ എത്തുകയെന്നതാണ് എന്‍ഡിഎയുടെ ലക്ഷ്യം. വീണ്ടും മോദി സര്‍ക്കാര്‍, എന്ന കാമ്പയിനിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യവും ബിജെപി മുന്നോട്ടുവെക്കുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് തന്നെ 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി രംഗത്തിറങ്ങിയിരുന്നു.

എന്നാല്‍ കൃത്യമായ നയമില്ലാതെ മുന്നോട്ടുപോകുകയാണ് ഇന്‍ഡി സഖ്യം. കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒറ്റയ്‌ക്കും ചിലയിടങ്ങളില്‍ ഒന്നിച്ചുമാണ് സഖ്യത്തിലെ പാര്‍ട്ടികള്‍ മത്സരത്തിനിറങ്ങുന്നത്. കേരളത്തിനകത്ത് പരസ്പരം പോരടിക്കുന്ന ഇന്‍ഡി സഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും കേരളം കടന്നാല്‍ ഒറ്റക്കെട്ടാണ്. ഈ ഇരട്ടനിലപാട് വോട്ടര്‍മാര്‍ക്കു മുന്നില്‍ വിശദീകരിക്കാനാകാത്ത അവസ്ഥയിലാണവര്‍.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 282 സീറ്റുകള്‍ നേടിയാണ് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്തത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം 303 ആയി ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തില്‍ എത്തി.

Tags: Election campaignLok Sabha electionsModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

Kerala

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Main Article

സമയം കഴിഞ്ഞു… അതുകൊണ്ട്…

Kerala

മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; നടന്‍ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പുതിയ വാര്‍ത്തകള്‍

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.