Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇലഞ്ഞിത്തറ മേളപ്രമാണം: കിഴക്കൂട്ടിന് രണ്ടാമൂഴം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 06:03 pm IST
in Kerala

കൊടകര ഉണ്ണി

തൃശൂര്‍: ഇലഞ്ഞിത്തറയില്‍ മേളഗോപുരമുയര്‍ത്താന്‍ കിഴക്കൂട്ട് അനിയന്‍മാരാര്‍ക്ക് രണ്ടാംവര്‍ഷവും നിയോഗം. രണ്ടുവ്യാഴവട്ടക്കാലം ഇലഞ്ഞിത്തറ മേളത്തിന് പ്രമാണിയായിരുന്ന പെരുവനം കുട്ടന്‍മാരാരെ പാറമേക്കാവ് ദേവസ്വം മാറ്റിയതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് അനിയന്‍മാരാര്‍ ഇലഞ്ഞിത്തറയിലെ മേളപ്രമാണിയായത്.

തിരുവമ്പാടിക്കണ്ണന്നും പാറമേക്കാവിലമ്മയ്‌ക്കും ഇരുവിഭാഗങ്ങളിലും പ്രമാണിയായ ഒരേയൊരാള്‍ എന്ന ഖ്യാതി കിഴക്കൂട്ട് അനിയന്‍മാരാര്‍ക്ക് സ്വന്തമാണ്. 1961 ല്‍ പരിയാരത്ത്് കുഞ്ഞന്‍മാരാര്‍ പ്രമാണിയായിരുന്ന കാലത്ത് തന്റെ 16-ാമത്തെ വയസ്സുമുതല്‍ പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയാകുന്ന 1999 വരെ അനിയന്‍മാരാര്‍ ഇലഞ്ഞിത്തറയില്‍ മേളത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

2011 ല്‍ പാറമേക്കാവിലെ ദേശപ്പാനയുടെ പന്തലില്‍ പാണ്ടിമേളം കൊട്ടുന്നതിനിടെയാണ് തിരുവമ്പാടിയിലേക്ക് പ്രമാണിയായി കിഴക്കൂട്ടിന് നിയോഗമെത്തിയത്. തൃശൂരുകാരുടെ ഏറെ പ്രിയപ്പെട്ട പ്രമാണിയാണ് കിഴക്കൂട്ട് അനിയന്‍മാരാര്‍. പരിയാരത്ത് കുഞ്ചുമാരാരുടെ പ്രിയശിഷ്യന്‍. പരിയാരത്ത് കുഞ്ചുമാരാരില്‍നിന്നാണ് മേളവും തായമ്പകയും പഠിച്ചത്.പതിനൊന്നാമത്തെ വയസ്സില്‍ നെട്ടിശ്ശേരി ശാസ്താക്ഷേത്രത്തില്‍ തായമ്പകയുടെ അരങ്ങേറ്റം കുറിച്ചു.ഗുരുവിനൊപ്പം അനവധികാലം പൂരങ്ങളിലും ഉത്സവങ്ങളിലും പങ്കെടുത്തു. പതിനേഴാമത്തെ വയസ്സില്‍ പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന്റെ പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിന്റെ ഉരുട്ടുചെണ്ടനിരയില്‍ മാരാരുണ്ടായിരുന്നു.

ഇരുപത്തഞ്ചാമത്തെ വയസ്സില്‍ നെട്ടിശ്ശേരി പൂരത്തിന് പ്രമാണിയായ കലാകാരനാണ് അനിയന്‍മാരാര്‍. അതായിരുന്നു ആദ്യത്തെ പാണ്ടിമേളപ്രമാണം. പാണ്ടി കൊട്ടി നന്നാക്കാനും പഞ്ചാരി കൊട്ടി ചീത്തയാക്കാനും പ്രയാസം എന്ന ചൊല്ലിനെ മാരാര്‍ തിരുത്തി. മാരാരുടെ ഓരോ പാണ്ടിമേളവും ഒന്നിനൊന്ന് മെച്ചമാണ്.

പ്രശസ്തമായ നെന്മാറ-വല്ലങ്ങി,ഇരിങ്ങാലക്കുട, ഗുരുവായൂര്‍,ചാത്തക്കുടം ,കൊടുന്തിരപ്പുള്ളി,ചിറ്റൂര്‍, താണിക്കുടം,ചെറുകളങ്ങര, എന്നീ ഉത്സവങ്ങളില്‍ അനിയന്‍ അറിയപ്പെടുന്ന കലാകാരനായി. അടിയന്തിരം മാത്രമായിരുന്നു ജീവിതമാര്‍ഗം. താണിക്കുടത്തമ്മദേവിയുടെ നിത്യപൂജയുടെ പള്ളിയുണര്‍ത്തുകാരനാണ് മാരാര്‍. മേളങ്ങള്‍ക്ക് കൂടെ കൊട്ടുന്നത് ആരൊക്കെയാണെന്ന് കിഴക്കൂട്ടിന് നോട്ടമില്ല. സാധാരണയായി മേളങ്ങള്‍ക്ക് പ്രാധ്യാന്യമുള്ള സ്ഥലങ്ങളില്‍ പൂര്‍വികരാരും പാണ്ടിമേളം അത്രയധികം മുറുകാറില്ല. വല്ലാതെ മുറുകി മേളം അപകടമാവുമോ എന്ന ഒരാശങ്കയും അതില്‍ ഇല്ലാതില്ല. എന്നാല്‍ അങ്ങിനെ ഒരു ശങ്ക അനിയനില്ല. കാലം എത്രമുറുകിയാലും വൃത്തിയായും കൈവിടാതെയും പിടിച്ചുകെട്ടാനുള്ള കഴിവ് അനിയന്‍മാരാരെ വെറിട്ടതാക്കുന്നു.

Tags: Thrissur pooramKizhakuttu Aniyam MararElanjithara Melam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം
Kerala

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.