ന്യൂഡൽഹി : ഭഗവാൻ ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്ക്കരിച്ചെന്ന വാദവുമായി രംഗത്തെത്തിയ മൗലാന ജാർജിസ് അൻസാരിയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി . ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ അൻസാരിയുടെ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലുമെന്നും മൗലാനയ്‌ക്ക് അതിന്റെ പ്രാധാന്യം പോലും അറിയില്ലെന്നും ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി പറഞ്ഞു.
‘ മൗലാന ജാർജിസ് അൻസാരി പ്രയാഗ്‌രാജിൽ വന്ന് തന്റെ ചരിത്രം പരിശോധിച്ച് നോക്കൂ, അദ്ദേഹത്തിന്റെ പൂർവ്വികരുടെയും മുത്തച്ഛന്മാരുടെയും പേരുകളും ഹിന്ദുനാമങ്ങളായിരിക്കും. ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും യഥാർത്ഥത്തിൽ ഹിന്ദുവാണ്. ഹൈദരാബാദിലെ ഈ വേദിയിൽ നിന്ന് ഹിന്ദു രാഷ്‌ട്രത്തിനായി ആഹ്വാനം ചെയ്യുന്നു.
ആളുകൾ വ്യത്യസ്ത മതങ്ങളിൽ പെട്ടവരാകാമെങ്കിലും, അവർക്കെല്ലാം ഒരു സ്വത്വമേയുള്ളൂ, ഹിന്ദു . ഹിന്ദു-മുസ്ലീം വിവാദം സൃഷ്ടിക്കാനല്ല ഞാൻ ശ്രമിക്കുന്നത് . എന്നാൽ എന്റെ വിശ്വാസങ്ങളെ, സനാതന ധർമ്മത്തെ, ദൈവത്തെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും ‘ ധീരേന്ദ്ര ശാസ്ത്രി വ്യക്തമാക്കി.












