Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആരുടെ ചോറിനാണിവര്‍ നന്ദികാട്ടുന്നത്?

രാമചന്ദ്രന്‍ പാണ്ടിക്കാട്byരാമചന്ദ്രന്‍ പാണ്ടിക്കാട്
Apr 14, 2024, 03:52 am IST
inMain Article

‘ദി കേരള സ്റ്റോറി’ എന്ന സിനിമ ചില അതിരൂപതകളുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലെ വിദ്യാര്‍ത്ഥികളെ കാണിച്ചത് വലിയൊരു അപരാധമായി എന്നു പറഞ്ഞുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രസ്താവന പത്രങ്ങളില്‍ വായിച്ചു. എന്തായാലും, ഈയാളുകളെല്ലാം ഇപ്പോഴും നമ്മുടെ നാട്ടില്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. മനുഷ്യ മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന, ക്രൂരവും ദയനീയവും സംഭവബഹുലവുമായ ഒട്ടേറെ ദുഷ്‌ചെയ്തികള്‍ ഈ കൊച്ചു കേരളത്തില്‍ നിരന്തരമുണ്ടായിട്ടും, ഇത്തരക്കാരുടെ യാതൊരു ഉരിയാടലും കാണാത്തതുകൊണ്ട്, ഇവരെല്ലാം സ്വസ്ഥജീവിതം കൊതിച്ച് വല്ല സിറിയയിലോ അഫ്ഗാനിസ്ഥാനിലോ, ചുരുക്കം പാക്കിസ്ഥാനിലെങ്കിലുമോ എത്തിയിരിക്കും എന്ന് വിചാരിച്ചതായിരുന്നു.

എന്തു ചെയ്യാന്‍….അവിടങ്ങളിലേയ്‌ക്ക് ചേക്കേറി സൗഭാഗ്യജീവിതം നയിക്കാന്‍ ഭാഗ്യമില്ലാത്തവരായിപ്പോയല്ലൊ ഈ പാവങ്ങള്‍. ക്രൂരനായ മോദി ഭരിക്കുന്ന രാജ്യത്ത്, ഭൂരിപക്ഷ ജനതയുടെ പീഡനത്തിനിരയായി കഷ്ടപ്പെടാന്‍ ഇവരെന്ത് തെറ്റ് ചെയ്‌തെന്റെ തമ്പുരാനേ…?

കുറേക്കാലമായി ഇവരെ കാണാന്‍ കൊതിച്ചിരിക്കയായിരുന്നു. കണ്ണൂരിലെ പാനൂരില്‍ കഴിഞ്ഞാഴ്ച ബോംബ് നിര്‍മ്മാണത്തിനിടെ അത് പൊട്ടി, ഒരു സഖാവ് കൊല്ലപ്പെട്ടപ്പോള്‍ ഇവര്‍ മാളത്തില്‍ നിന്ന് പുറത്തുവരുമെന്ന് കരുതി. സഖാക്കള്‍ക്കെതിരെ ആര്‍എസ്എസുകാര്‍ ചെയ്തതാണെന്ന് പറഞ്ഞെങ്കിലും വായ തുറക്കുമെന്ന് കരുതി. എവിടെ? ഡിവൈഎഫ്‌ഐക്ക് ബോംബ് നിര്‍മ്മാണത്തില്‍ പങ്കില്ലെന്ന് ആദ്യം പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ നേതാക്കളാണ് ബോംബുനിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയതെന്ന് തെളിഞ്ഞപ്പോള്‍, ഡിവൈഎഫ്‌ഐ, സിപിഎമ്മിന്റെ പോഷക സംഘടനയല്ല എന്ന കാപ്‌സ്യൂളാണ് അവസാനം ഇറക്കിയിരിക്കുന്നത്. ആ പ്രസ്താവനക്ക് അഭിവാദ്യം അര്‍പ്പിച്ച് ഒരു പ്രസ്താവനയെങ്കിലുമാവാമായിരുന്നു.

വയനാട് വെറ്റിറിനറി കോളജിലെ സിദ്ധാര്‍ത്ഥന്‍ എന്ന പാവത്തിനെ എസ്എഫ്‌ഐക്കാര്‍ കൊലക്കയറിലേയ്‌ക്ക് എറിഞ്ഞു കൊടുത്തിട്ട് ഒരു മാസമായില്ലല്ലൊ. അന്നും ഈ സാംസ്‌കാരികന്മാരുടെ പ്രകടനം പ്രതീക്ഷിച്ചു. അല്ലെങ്കിലും, ഡിവൈഎഫ്‌ഐക്കാരും എസ്എഫ്‌ഐക്കാരുമായ കുട്ടികളുടെ വഴക്കില്‍ ബുദ്ധിയുള്ളവര്‍ ഇടപെടരുതെന്ന കഥ മുന്നേ പഠിച്ചവരാണല്ലൊ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍.

ഈയടുത്ത ദിവസം ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ സംഭവത്തിലും ഇവര്‍ക്ക് യാതൊരു വേവലാതിയുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ വാര്‍ത്ത ഇവരാരും കണ്ടും കേട്ടുമില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭാര്യക്ക് കൂട്ടിരിക്കാന്‍ വന്ന വനവാസി യുവാവിനെ, ‘വനവാസിയെങ്കില്‍ അവന്‍തന്നെ കള്ളന്‍’ എന്ന തത്വം പറഞ്ഞ് സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ചതും, മാനഹാനിയെത്തുടര്‍ന്ന് അദ്ദേഹം കെട്ടിത്തൂങ്ങി മരിച്ചതും (അതോ കെട്ടിത്തൂക്കിയതോ?) ഈ സാംസ്‌കാരിക നായകരില്‍ ഒരു വികാരവും സൃഷ്ടിച്ചില്ല കെട്ടോ. അല്ല, അട്ടപ്പാടിയിലെ മധുവെന്ന ആദിവാസി യുവാവിനെ ഒരു പിടി അരി മോഷ്ടിച്ചതിന് തല്ലിക്കൊന്നപ്പോള്‍ പ്രതികരിക്കാത്തവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുമെന്ന് കരുതിയ എന്നെ വേണമല്ലൊ തല്ലാന്‍.

ഒമ്പതും, പതിമൂന്നും വയസുള്ള ദളിത് സഹോദരിമാരെ പീഡനത്തിനിരയാക്കിയ ശേഷം മൂന്നു മാസത്തിനുള്ളില്‍ രണ്ട് സംഭവങ്ങളിലായി കെട്ടിത്തൂക്കിയ വാളയാറിലെ ദാരുണ സംഭവം മറക്കാന്‍ കഴിയില്ല. ആ കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലില്‍ പിടിച്ച് അപേക്ഷിച്ചിട്ടുപോലും അന്വേഷണം നേര്‍വഴിക്കു പോയില്ല. അല്ല, ഇത്തരം നിസ്സാര കാര്യങ്ങള്‍ക്ക് ഒപ്പിടാനുള്ളതല്ലല്ലോ ഈ പ്രസ്താവനക്കാരുടെ പേനയിലെ മഷി.

ബ്ലാക്ക് മാജിക്കിന് വശംവദരായി മൂന്ന് മലയാളി യുവജനങ്ങള്‍ കഴിഞ്ഞാഴ്ച മരണം വരിച്ചപ്പോഴും, ആഭിചാര ക്രിയയുടെ ഭാഗമായി നാല് മാസങ്ങള്‍ക്കുള്ളില്‍ രണ്ട് സംഭവങ്ങളിലായി നാല് കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നപ്പോഴും നമ്മുടെ സാംസ്‌കാരിക നായകര്‍ക്ക് ഒരു ഞെട്ടലും അനുഭവപ്പെട്ടില്ല. (ഇതിലൊരു സംഭവത്തിലെ പ്രതി സിപിഎമ്മിന്റെ പ്രാദേശിക ഘടകം സെക്രട്ടറിയായിരുന്നെന്നതാണ് ഏറെ കൗതുകകരം.)

‘ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന, ക്യാപ്റ്റന്‍ നേതൃത്വം നല്‍കുന്ന, നമ്പര്‍ വണ്‍, മതേതര കേരളത്തില്‍’ ഇങ്ങിനെ സംഭവങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ ഇനിയുമേറെയുണ്ട്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും മൗനം വെടിയാതിരുന്നവരാണിപ്പോള്‍ ഒരു സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത്. ഇതില്‍ ഒട്ടുമിക്കവരും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലപ്പട്ടം അണിയുന്നവരാണേ. തങ്ങളുടെ മക്കള്‍ വഴി തെറ്റാതിരിക്കട്ടെ എന്ന് കരുതി അച്ചന്മാര്‍ കുട്ടികള്‍ക്ക് ഒരു സിനിമ കാണിച്ചു കൊടുത്തപ്പോള്‍, അതിനെതിരെ ഉച്ചത്തില്‍ കുരച്ചു കൊണ്ട് ഈ സാംസ്‌കാരിക കൂട്ടം കൂട്ടില്‍നിന്ന് പുറത്തിറങ്ങിയല്ലൊ. കഴിച്ച ചോറിനുള്ള കൂലിയാണെന്ന് മനസ്സിലായി. പക്ഷേ, ചോറു തന്ന യജമാനന്‍ ചൈനയോ സിറിയയോ എന്നേ സംശയമുള്ളു.

Tags: Love JihadChristian churchesThe Kerala Story
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

Main Article

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

പുതിയ വാര്‍ത്തകള്‍

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.