ന്യൂദല്‍ഹി: കോവിഡിനെ സമര്‍ത്ഥമായി അതിജീവിച്ച ഇന്ത്യ, നാണ്യപ്പെരുപ്പം നിയന്ത്രിച്ച് സാമ്പത്തിക വളര്‍ച്ചയുമായി കൈകോര്‍ത്ത് മുന്നേറുകയാണ്. എന്നാല്‍ പാകിസ്ഥാനാകട്ടെ കോവിഡും ഭരണത്തിലിരിക്കുന്നവരുടെ അഴിമതിയും കാരണം സാമ്പത്തിക നില കൈവിട്ട നിലയിലാണ്.
കടുത്ത നാണ്യപ്പെരുപ്പം പാകിസ്ഥാനെ ശ്വാസംമുട്ടിക്കുകയാണ്. ഭീമമായ വിദേശക്കടമാകട്ടെ മറ്റൊരു രീതിയില്‍ പാകിസ്ഥാനെ തളര്‍ത്തുന്നു. ഇന്ത്യയാകട്ടെ 64500 കോടി ഡോളര്‍ വിദേശനാണ്യശേഖരമുള്ള സുരക്ഷിതരാജ്യമായി നിലകൊള്ളുമ്പോഴാണിത്. ഭാവിയില്‍ ഇന്ത്യന്‍ രൂപയ്ക്ക് മൂല്യശോഷണം വന്നാല്‍ ഈ തുകയിറക്കി ഇന്ത്യയ്ക്ക് പരിഹാരം കാണാവുന്നതേയുള്ളൂ.
ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഏഴ് ശതമാനമാക്കി ഉയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്റേത് വെറും 1.9 ശതമാനം മാത്രമാണ്.
ഇനി രണ്ട് രാജ്യത്തിന്റെയും കറന്‍സിയുടെ കാര്യം എടുക്കാം. ഇപ്പോള്‍ ഒരു ഡോളറിന് 83 ഇന്ത്യന്‍ രൂപയാണ് മൂല്യം. അതേ സമയം ഒരു ഡോളര്‍ കൊടുത്താല്‍ പാകിസ്ഥാന്റെ 277 രൂപ കിട്ടും. 2004ല്‍ പാകിസ്ഥാന്റെ രൂപ ഒരു ഡോളറിന് 57.8 രൂപ എന്ന നിലയില്‍ ശക്തമായിരുന്നിടത്ത് നിന്നാണ് ഈ കൂപ്പുകുത്തല്‍.
നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ ശക്തമായ ഭരണമാണ് ഇന്ത്യയെ ഒരു വലിയ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിടാതിരുന്നത്. ശ്രീലങ്കയും പാകിസ്ഥാനെപ്പോലെ കോവിഡിന് ശേഷം തകര്‍ച്ച നേരിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: