Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎഎ കേരളത്തിലും നടപ്പിലാക്കും: വിശ്വഹിന്ദു പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 02:44 am IST
inKerala
വിഎച്ച്പി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി മിലിന്ദ് പരാന്തെ എറണാകുളം പാവക്കുളത്തെ വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ജില്ലാ പ്രസിഡന്റ് വി. ശ്രീകുമാര്‍ സമീപം

വിഎച്ച്പി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി മിലിന്ദ് പരാന്തെ എറണാകുളം പാവക്കുളത്തെ വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ജില്ലാ പ്രസിഡന്റ് വി. ശ്രീകുമാര്‍ സമീപം

കൊച്ചി: കേരളത്തില്‍ സിഎഎ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി മിലിന്ദ് പരാന്തെ. എറണാകുളത്തെ വിഎച്ച്പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎഎ രാജ്യത്തെ പൗരത്വവുമായി ബന്ധപ്പെട്ടതാണ്. ഇത് നടപ്പാക്കുന്നത് പൂര്‍ണമായും കേന്ദ്രസര്‍ക്കാരാണ്. അത് തങ്ങള്‍ നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല എന്നതാണ് വാസ്തവം. ഇത് മറച്ചുവച്ച് കേരളത്തില്‍ സിഎഎ നടപ്പാക്കില്ലെന്ന മുഖമന്ത്രിയുടെ പ്രസ്താവന മുസ്ലിം സമൂഹത്തിന്റെ പ്രീതി നേടാനാണ്.

സിഎഎ ഭാരതത്തിലുള്ള ആരുടെയും പൗരത്വം ഇല്ലാതാക്കാനുള്ളതല്ല മറിച്ച് പൗരത്വം നല്‍കാനുള്ളതാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലുള്ള ഹിന്ദുക്കള്‍ മതപരമായ കടുത്ത വിവേചനവും ആക്രമണങ്ങളുമാണ് അവിടെ നേരിടുന്നത്. ഇവരെ ഭാരതത്തിലെത്തിച്ച് പൗരത്വം നല്കുകയെന്നതാണ് സിഎഎയ്‌ക്ക് പിന്നിലുള്ള ലക്ഷ്യം. ഇതിനുള്ള വലിയ പരിശ്രമമാണ് വിശ്വഹിന്ദു പരിഷത്ത് നടത്തിവരുന്നത്. സിഎഎ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞുവെന്നും മിലിന്ദ് പരാന്തെ പറഞ്ഞു.

രാജ്യത്തെ ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നു മോചിപ്പിക്കണം. ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന പണം ക്ഷേത്രങ്ങളുടെ ഉന്നമനത്തിനാവണം ചെലവഴിക്കേണ്ടത്. വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്കുന്നത് വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. ഇത് ഒരിക്കലും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ചെലവഴിക്കാന്‍ പാടില്ലെന്നും മിലിന്ദ് പരാന്തെ പറഞ്ഞു. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നു മോചിപ്പിക്കുന്നതിനായി ഹൈക്കോടതിയില്‍ നിന്നു റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍, സുപ്രീംകോടതി അഭിഭാഷകര്‍, സംന്യാസി ശ്രേഷ്ഠര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി വിശ്വഹിന്ദു പരിഷത്ത് മുന്നോട്ടു പോകുകയാണ്. ഏതാനും സംസ്ഥാനങ്ങളില്‍ പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഇത് നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

കേരളത്തില്‍ നിലവില്‍ രണ്ടു ലക്ഷത്തിലധികം പ്രവര്‍ത്തകരാണ് വിഎച്ച്പിക്കുളളത്. ഇത് ഈ വര്‍ഷം അഞ്ചു ലക്ഷമാക്കി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുമായിട്ടാണ് സംഘടന മുന്നോട്ടു പോകുന്നത്. നിലവില്‍ 1200ലധികം യൂണിറ്റുകളാണ് കേരളത്തിലുള്ളത്, ഇത് മൂവായിരമാക്കി വര്‍ധിപ്പിക്കും. നിരവധി സേവന പദ്ധതികളും സംഘടനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരികയാണെന്നും മിലിന്ദ് പരാന്തെ പറഞ്ഞു.

വിശ്വഹിന്ദു പരിഷത്ത് രാഷ്‌ട്രീയ സംഘടനയല്ല. അതുകൊണ്ടു ദൈനംദിന രാഷ്‌ട്രീയത്തില്‍ ഇടപെടാറില്ല. എന്നാല്‍ രാജ്യസ്നേഹ സംഘടനയെന്ന നിലയില്‍ ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. തെരഞ്ഞെടുപ്പില്‍ വിശ്വഹിന്ദു പരിഷത്തിന് വ്യക്തമായ വീക്ഷണം ഉണ്ട്. ഹിന്ദു വിരുദ്ധരല്ല മറിച്ച് ഹിന്ദുക്കളുടെ വിഷയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരായിരിക്കണം രാജ്യം ഭരിക്കേണ്ടത്. ഹിന്ദു വിരുദ്ധത രാജ്യത്തിന് ദോഷം വരുത്തുകയേയുള്ളു. ഹിന്ദുവിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രമാണ്. ഹിന്ദു സംസ്്കൃതി രാജ്യത്തിന്റെ സംസ്‌കൃതിയാണെന്നും മിലിന്ദ് പരാന്തെ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി. ശ്രീകുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: keralaCAAVishwa Hindu Parishad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.