Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിക്ഷേപിച്ച പണം തിരിച്ചു നല്‍കുന്നില്ല; സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സമരവുമായി അദ്ധ്യാപിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 02:35 am IST
in Kerala

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ വനിതാ സഹകരണ സംഘത്തില്‍ രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ച 18 ലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും പിന്‍വലിക്കാനാകാതെ അദ്ധ്യാപിക. മാസങ്ങള്‍ കഴിഞ്ഞിട്ടും തുക തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് മൂന്ന് ദിവസമായി സഹകരണ സംഘത്തിന് മുന്നില്‍ സമരവുമായി എത്തിയെങ്കിലും യാതൊരു നടപടിയും സൊസൈറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.

സിപിഐ നേതാവും രാജ്യസഭാ എംപിയുമായ സന്തോഷ്‌കുമാറിന്റെ സഹോദരിയും ഭിന്നശേഷിക്കാരിയുമായ അദ്ധ്യാപിക ഷീജയാണ് ഇരിട്ടി കീഴൂരില്‍ പ്രവര്‍ത്തിക്കുന്ന കീഴൂര്‍ ചാവശ്ശേരി വനിതാ സഹകരണസംഘത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ രണ്ടു തവണകളായാണ് ഒരു വര്‍ഷത്തേക്ക് സ്ഥിരം നിക്ഷേപമായി 18 ലക്ഷം രൂപയാണ് സംഘത്തിന് നല്‍കിയത്. 2021 ജൂലൈയില്‍ 6 ലക്ഷം രൂപയും തുടര്‍ന്ന് ഡിസംബറില്‍ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്.

ആദ്യം ഒരു വര്‍ഷത്തേക്ക് നിക്ഷേപിച്ച തുക തന്റെ വിശ്വാസത്തിലുള്ള സൊസൈറ്റി അധികൃതരുടെ വാക്കില്‍ വിശ്വസിച്ച് ഒരുവര്‍ഷം കൂടി നീട്ടി നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ ജൂലായില്‍ രണ്ടുവര്‍ഷം കാലാവധി പൂര്‍ത്തിയായി. പലിശയടക്കം 20 ലക്ഷം രൂപയാണ് സൊസൈറ്റി നല്‍കാനുള്ളത്. ജൂലൈ മുതല്‍ സഹകരണസംഘത്തെ സമീപിച്ചെങ്കിലും ഒരു രൂപപോലും തിരിച്ചു തരാതെ പല കാലാവധികള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

ഉറപ്പെല്ലാം വെറുതെയായപ്പോള്‍ കഴിഞ്ഞ നവംബറില്‍ ഇപ്പോഴത്തെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ എം.വി. ജയരാജന് അദ്ധ്യാപിക ഇത് സംബന്ധിച്ച കത്ത് നല്‍കി. എന്നാല്‍ ഇതിന് ഒരു മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഇടയ്‌ക്ക് ചികിത്സയ്‌ക്കായി പണം ആവശ്യമായി വന്നപ്പോള്‍ എങ്ങിനെയെങ്കിലും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ മുഴുവന്‍ പണവും തരാമെന്ന് സഹകരണസംഘം അധികൃതരും സഖാക്കളും വാക്ക് നല്‍കിയെങ്കിലും അതും പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ സഹകരണസംഘത്തിനു മുന്നില്‍ നിത്യവും സമരത്തിലാണ് ടീച്ചര്‍.

പ്രതിഷേധവുമായെത്തിയതോടെ അറ്റകുറ്റ പണികള്‍ക്കായി സഹകരണസംഘം അടച്ചിട്ടിരിക്കയാണെന്ന അറിയിപ്പ് നല്‍കി സംഘം അധികൃതര്‍ മുങ്ങിയിരിക്കയാണ്. സഹകരണ സംഘം ഭാരവാഹികള്‍ ചതിച്ചാലും താന്‍ വിശ്വസിക്കുന്ന ഈ പ്രസ്ഥാനത്തിലെ നേതാക്കള്‍ തന്നെ ചതിക്കില്ലെന്നാണ് ഉറച്ചു വിശ്വസിച്ചിരുന്നതെന്നും തന്റെ പണം തിരിച്ചു തന്നില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ടീച്ചര്‍ പറയുന്നു.

Tags: Money invested is not returnedCPM-ruled cooperativesCPM Kannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Kerala

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

Kerala

പാര്‍ട്ടി അണികളെ വഞ്ചിച്ചു; കീഴ്ഘടകങ്ങളെ ബലിയാടാക്കി രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം

Kerala

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.