Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 07:11 am IST
in Kerala

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ ദയനീയ പരാജയത്തില്‍ സൈബര്‍ സഖാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ അസംതൃപ്തി മുതലെടുക്കാനും അവസരത്തെ അനുകൂലമാക്കാനുമുള്ള നീക്കത്തിലാണ് വിമതര്‍. പാര്‍ട്ടി കോട്ടകളായ കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുകയും വിമതരായി മത്സരിച്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ വിജയിക്കുകയും ചെയ്തതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന-ജില്ലാ നേതാക്കളുടെ ശ്രമം. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും സൈബര്‍ സഖാക്കളും രംഗത്തിറങ്ങിയതോടെ നേതൃത്വം മുമ്പൊന്നുമില്ലാത്ത പ്രതിരോധത്തിലാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്കാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതോടെ ഒരു വിഭാഗം സൈബര്‍ സഖാക്കള്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. നേതാക്കളിലൊരു വിഭാഗം കെ.കെ. രാഗേഷിന് പിന്തുണയുമായെത്തിയതോടെ സൈബര്‍ പോര് പാര്‍ട്ടിയുടെ നിയന്ത്രണത്തിനപ്പുറമായി. ഇതോടെ പരാജയത്തിന്റെ ഉത്തരവാദിത്വം ജില്ലാ സെക്രട്ടറിക്കാണെന്നും സ്ഥാനത്ത് നിന്ന് മാറ്റുകയാണ് പരിഹാരമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആരോപിച്ചു.

സൈബര്‍ പോരില്‍ പാര്‍ട്ടി നേതൃത്വം നിസ്സഹായരായി നിന്ന സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും യോജിച്ച് അസംതൃപ്തരെ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയത്. പയ്യന്നൂരില്‍ ടി.ഐ. മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് പിന്തുണച്ചതെന്നും തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെ ഒരാള്‍ മാത്രമാണ് പിന്തുണച്ചതെന്നും ആ യോഗത്തില്‍ താനാണ് അധ്യക്ഷത വഹിച്ചതെന്നുമാണ് ടി.കെ. ഗോവിന്ദന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളുടെ പാനല്‍ അവതരിപ്പിക്കില്ലെന്നും പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും അറിവോ സമ്മതമോ ഇല്ലാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ലെന്നും ടി.കെ. ഗോവിന്ദന്‍ പരസ്യമായി പറയുകയും ചെയ്തു. ഇതോടെ സിപിഎം നേതൃത്വം പൂര്‍ണമായും പ്രതിരോധത്തിലായി.

നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് മത്സരത്തിനിറങ്ങിയ മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനും ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനും പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് വോട്ടര്‍മാര്‍ അംഗീകരിച്ചതെന്നും പരോക്ഷമായി സിപിഎം നേതൃത്വവും ഇപ്പോള്‍ ഇത് അംഗീകരിച്ചുവെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പൂര്‍ണമായും പ്രതിരോധത്തിലായ സിപിഎം നേതൃത്വത്തിന് പാര്‍ട്ടിക്ക് പുറത്ത് മാത്രമല്ല അകത്തും ശക്തമായ വിമര്‍ശനങ്ങളെയാണ് നേരിടേണ്ടിവരുന്നത്. ഇടഞ്ഞുനില്‍ക്കുന്ന അണികളെ വിമത നേതാക്കള്‍ സ്വാധീനിച്ചാല്‍ അത് സംഘടിതശക്തിയായി വളരുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

Tags: cyber comradesCPM Kannurkk rageshPK ShyamalaCPM comrades clash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടി അണികളെ വഞ്ചിച്ചു; കീഴ്ഘടകങ്ങളെ ബലിയാടാക്കി രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം

Kerala

പാർട്ടി തർക്കം രൂക്ഷം; പയ്യന്നൂരിൽ യോഗത്തിനിടെ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി

Kerala

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

Kerala

തളിപ്പറമ്പിലെ തോല്‍വിക്ക് വിചിത്രവാദങ്ങള്‍; എല്ലാക്കാലത്തും ജയിക്കുന്ന മണ്ഡലമല്ലല്ലോ എന്ന് ജില്ലാ സെക്രട്ടറി

വോട്ട് ചെയ്യാന്‍ ബൂത്തിലെത്തുന്ന ടി.കെ. ഗോവിന്ദനെയും ഭാര്യയെയും കൂക്കിവിളിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ (ഇടത്ത്)
Kerala

എന്തുകൊണ്ട് പിണറായി തോറ്റു…കെ. സുരേന്ദ്രന്‍ പങ്കുവെച്ച വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്).

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.