Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവജാതശിശുക്കളെ കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘം സിബിഐ പിടിയില്‍; മക്കളിലാത്തവര്‍ക്ക് കുട്ടികളെ വിറ്റത് അഞ്ച് ലക്ഷത്തിന്

ദല്‍ഹി കേന്ദ്രീകരിച്ച് നവജാതശിശുക്കളെ കരിഞ്ചന്തയില്‍ വില്‍ക്കുന്ന അന്തര്‍സംസ്ഥാന സംഘത്തെ റെയ്ഡില്‍ പിടികൂടി സിബിഐ. മക്കളില്ലാത്ത ദമ്പതികള്‍ക്ക് നവജാത ശിശുക്കളെ അ‌ഞ്ച് ലക്ഷം രൂപ വരെ വാങ്ങിയാണ് വിറ്റിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 10:50 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി കേന്ദ്രീകരിച്ച് നവജാതശിശുക്കളെ കരിഞ്ചന്തയില്‍ വില്‍ക്കുന്ന അന്തര്‍സംസ്ഥാന സംഘത്തെ റെയ്ഡില്‍ പിടികൂടി സിബിഐ. മക്കളില്ലാത്ത ദമ്പതികള്‍ക്ക് നവജാത ശിശുക്കളെ അ‌ഞ്ച് ലക്ഷം രൂപ വരെ വാങ്ങിയാണ് വിറ്റിരുന്നത്.

സിബിഐ റെയ്ഡില്‍ സംഘത്തിലെ ഏഴ് പേരെ പിടികൂടി. നീരജ് (സോനിപേട്ട്), ഇന്ദു പവാര്‍ (ദല്‍ഹി പശ്ചിം വിഹാര്‍), അസ്ലം (പട്ടേല്‍ നഗര്‍), പൂജ കശ്യപ് (കനയ്യ നഗര്‍), കവിത, റിതു, അഞ്ജലി (മാളവ്യ നഗര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തുകയും ചെയ്തു. കുട്ടികളെ വില്‍പ്പന നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി വ്യക്തമായ വിവരം ലഭിച്ചതോടെ ദല്‍ഹിയില്‍ വിവിധയിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുകയായിരുന്നു. പരിശോധനയില്‍ കേശവപുരത്തെ ഒരു വീട്ടില്‍ നിന്ന് മൂന്ന് നവജാത ശിശുക്കളെ സിബിഐ സംഘം രക്ഷപെടുത്തി. നവജാത ശിശുക്കളെ കുട്ടിക്കടത്തുകാര്‍ കരിഞ്ചന്തയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം പത്ത് കുട്ടികളെയാണ് ഇക്കൂട്ടര്‍ വില്‍പ്പന നടത്തിയത്. ദല്‍ഹിക്ക് പുറത്തും സിബിഐ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. നവജാത ശിശുക്കളെ നാല് മുതല്‍ അഞ്ച് ലക്ഷം രൂപയ്‌ക്ക് വരെയാണ് വില്‍പ്പന നടത്തുന്നത്.

നവജാത ശിശു വില്‍പ്പന കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ എട്ട് പേരെ ഡല്‍ഹിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 മുതല്‍ 15 ദിവസം വരെ പ്രായമായ കുഞ്ഞുങ്ങളെയാണ് ഇവരില്‍ നിന്ന് രക്ഷപെടുത്തിയത്. ഇവര്‍ ദല്‍ഹി, പഞ്ചാബ് സ്വദേശികളാണ്. ദല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ ആള്‍ത്താമസം കുറഞ്ഞ സ്ഥലങ്ങളിലെ വീടുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തുകയും പൊലീസിന് വെല്ലുവിളിയാണ്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന അന്തര്‍ സംസ്ഥാന മനുഷ്യക്കടത്ത് സംഘമാണിതെന്നാണ് ചോദ്യം ചെയ്യലില്‍ പൊലീസിന് വ്യക്തമായത്.

ഫെബ്രുവരിയില്‍ നടത്തിയ അന്വേഷണത്തില്‍ പഞ്ചാബില്‍നിന്ന് 50000 രൂപയ്‌ക്ക് പെണ്‍കുഞ്ഞിനെ വാങ്ങിയതായി തെളിഞ്ഞിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദല്‍ഹിയില്‍ അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ മുമ്പ് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന് കീഴില്‍ മനുഷ്യക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഒന്നിലധികം പെണ്‍മക്കളുള്ള കുടുംബങ്ങള്‍, അനാവശ്യ ഗര്‍ഭധാരണം നടത്തിയ സ്ത്രീകള്‍, കുട്ടിയെ വളര്‍ത്താന്‍ കഴിയാത്തത്ര ദരിദ്രരായ കുടുംബങ്ങള്‍ എന്നിവരെയാണ് റാക്കറ്റ് ലക്ഷ്യമിടുന്നത്.

സാമ്പത്തികമായി ശേഷിയില്ലാത്ത കുടുംബങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് കുട്ടികളെ വാങ്ങി മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ 5 മുതല്‍ 15 ലക്ഷം രൂപയ്‌ക്കാണ് വില്‍പ്പന നടത്തുന്നത്. ആണ്‍കുട്ടിയാണെങ്കിലോ വെളുത്ത നിറം കൂടുതലാണെങ്കിലോ 15 ലക്ഷം രൂപ  വരെ ലഭിക്കും. പഞ്ചാബിലെ ഫാസില്‍ക പോലുള്ള ദരിദ്ര ജില്ലകളില്‍ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും ശൃംഖല സ്ഥാപിച്ച ശേഷമാണ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്.

Tags: black marketnewborn babyNewbornJuvenile justice actCBI raid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനില്‍ അംബാനിയുടെ 17ഓഫീസുകളില്‍ റെയ്ഡ്; ബാങ്കുകള്‍ക്ക് ആകെ നഷ്ടമായത് 27,337 കോടി

India

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

Kerala

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.