Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 12:26 pm IST
in Kollam

കൊല്ലം: വാണിജ്യാവശ്യത്തിനുള്ള പാചകവാതക ക്ഷാമപ്രതിസന്ധി മുതലെടുത്ത് എല്‍പിജി കരിഞ്ചന്ത സജീവമായതിന്റെ സൂചനകളാണ് മുഖത്തലയില്‍ ഇന്നലെ നടന്ന വലിയ സിലിണ്ടര്‍ വേട്ടയെന്ന് ഉദ്യോഗസ്ഥര്‍. 14.2 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് കരിഞ്ചന്തയില്‍ ഈടാക്കി വന്നിരുന്നത് എന്ന് മുഖത്തലയില്‍ നിന്നും പിടിച്ചെടുത്ത ബില്ലുകളില്‍ നിന്നും വ്യക്തമാക്കുന്നു. ലൈസന്‍സ് ഉള്ള കമ്പനിയുടെതല്ലാത്ത 1762 ഒഴിഞ്ഞ സിലിണ്ടറുകളും ലൈസന്‍സ് ഉള്ള കമ്പനിയുടെ 210 നിറസിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്.

ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വന്‍ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡ് നടത്തിയത്. സംസ്ഥാനത്ത് സമീപ കാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡാണിത്. ചിറക്കര പഞ്ചായത്തിലെ പോളച്ചിറയില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു ഏജന്‍സിയുടെ പേരിലാണ് ഇവിടെ യാതൊരു രേഖകളും ഇല്ലാത്ത ഗോഡൗണ്‍ പ്രവര്‍ത്തിച്ചുവന്നത്. പൊതുമേഖലാ ഗ്യാസ് കമ്പനികള്‍ക്കു പുറമേ സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ ഒഴിഞ്ഞ സിലിണ്ടറുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ലോറിയില്‍ സിലിണ്ടറുകള്‍കൊണ്ടുവന്ന ശേഷം ചെറിയ വാഹനങ്ങളില്‍ കടകളില്‍ കൊണ്ടുപോയി കൊടുക്കുകയായിരുന്നു.

മുഖത്തല കണിയാംതോട്ടിലുള്ള എച്ച്എംകെ.ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണിലാണ് ബുധനാഴ്ച ഉച്ചയോടെ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.ബി. സിന്ധുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത് സിവില്‍ സപ്ലൈസിന്റെ എല്‍പിജി ട്രാക്കര്‍ വഴിയായിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പേപ്പറില്‍ ഒരു ഏജന്‍സി ഉണ്ടാക്കുകയും ഗോഡൗണ്‍ സൃഷ്ടിക്കുകയും അതുവഴി കരിഞ്ചന്തയില്‍ ജില്ലയിലുടനീളം കച്ചവടം നടത്തിവരികയായിരുന്നു ഈ സംഘമെന്ന് പോലീസ് ഉദ്യോഗസ്ഥരും സൂചന നല്‍കുന്നു.

ഇവരുടെതെന്നു പറയുന്ന ചിറക്കര പോളച്ചിറയില്‍ അടഞ്ഞുകിടക്കുന്ന ഗോഡൗണിലും പരിശോധന നടന്നു. ഈ ഗോഡൗണില്‍ സിലിണ്ടര്‍ ഇറക്കി വിതരണം ചെയ്യുന്നതാണ് രേഖകളില്‍ വ്യക്തമാക്കുന്നത്. കണിയാംതോട്ടില്‍ രണ്ടായിരത്തോളം സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. രാത്രി വൈകിയും സിലിണ്ടറുകളുടെ കണക്കെടുപ്പ് നടന്നുവരികയാണ്. വിവരമറിഞ്ഞ് ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസി എന്നീ കമ്പനികളുടെ സെയില്‍സ് ഓഫീസര്‍മാരും സിലിണ്ടറുകള്‍ പിടികൂടിയ സ്ഥലത്ത് എത്തിയി ട്ടുണ്ട്.

എട്ടുമാസം മുമ്പാണ് ഇവിടെ ഗ്യാസ് ഗോഡൗണ്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് ഇവിടെ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വിവിധ വകുപ്പുകളുടെ ലൈസന്‍സുകള്‍ സംബന്ധിച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. സിലിണ്ടറുകള്‍ കണ്ടെത്തിയതിനെ ക്കുറിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവിടെ കണ്ടെത്തിയ സിലിണ്ടറുകള്‍ വിവിധ കമ്പനികളുടെ അടുത്തുള്ള ഏജന്‍സികളുടെ ഗോഡൗണിലേക്ക് മാറ്റുമെന്നും ജില്ലാസപ്ലൈ ഓഫീസര്‍ കെ.ബി സിന്ധു പറഞ്ഞു.

എന്നാല്‍ അനധികൃതമായല്ല ഗോഡൗണ്‍ പ്രവര്‍ത്തിച്ചതെന്ന് തൃക്കോവില്‍വട്ടം പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ വൈ.സാറാമ്മ, ജലീസ്, അനില്‍കുമാര്‍, എസ്. സുജ, സീനിയര്‍ സൂപ്രണ്ട് മനു, ആര്‍.ഐ.മാരായ പ്രസാദ്, മഞ്ജു, നിത്യ, വിനോദ്, സുനൈല, ആശാചന്ദ്രന്‍, ആശ, ബിജു കുമാരകുറുപ്പ്, ജിജികുമാര്‍, സന്തോഷ്‌കുമാര്‍, സഞ്ജു ലോറന്‍സ്, രാമചന്ദ്രന്‍പിള്ള, അനൂപ് ,പ്രദീപ്, സാം വര്‍ഗീസ്,ആശ, അനില എന്നിവരും കണ്‍ട്രോള്‍ എസ്. ഐ. നിസാം, കൊട്ടിയം എസ്. ഐ അശ്വിനി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റെയ്ഡില്‍ പങ്കെടുത്തു.

ഐഒസി പ്ലാന്റും സംശയനിഴലില്‍
പാരിപ്പള്ളി ഐഒസി പ്ലാന്റില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ കരിഞ്ചന്തയിലേക്ക് പോകുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ ദിനവും ഐഒസിയുടെ ഏജന്‍സികളില്‍ എത്തുന്നുണ്ട്. അതിന് കൃത്യമായ കണക്കും വിതരണത്തിനായുള്ള രേഖകളും പ്ലാന്റില്‍ ഉണ്ടെങ്കിലും ഇത്രയധികം വാണിജ്യ സിലിണ്ടറുകള്‍ മുഖത്തലയില്‍ എത്തിയതില്‍ ദുരൂഹത വര്‍ധിച്ചു. ദിവസവും ഇവിടെ ഐഒ സിയുടെ ഏജന്‍സികളുടെ സിലിണ്ടര്‍ അടങ്ങിയ വാഹനങ്ങള്‍ വന്നുപോകുന്നതായി പ്രാദേശത്തെ സിസിടിവി ക്യാമറകളില്‍ ഉണ്ട്.

ഹോട്ടലുകളിലും വേണം പരിശോധന
ഹോട്ടലുകളില്‍ പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമായി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകള്‍ ഹോട്ടലുകളില്‍ ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമാകുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ കര്‍ശന പരിശോധനയ്‌ക്ക് തയ്യാറെടുക്കുകയാണ്.

കര്‍ശന നടപടിയുണ്ടാവണം
വാണിജ്യ സിലിണ്ടറുകള്‍ അനധികൃതമായി കടത്തുന്ന ഏജന്‍സികള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം. 1955-ലെ അത്യാവശ്യ സാധന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കണം. ഗ്യാസ് മാറ്റി നിറയ്‌ക്കാനും കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവണം.

Tags: black marketIOCgas cyilinderCoocking gas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചകവാതകത്തിന്റെ പേരില്‍ ഭക്ഷണസാധനവില തോന്നുംപടി; നട്ടം തിരിഞ്ഞു ജനങ്ങള്‍

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

India

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

പുതിയ വാര്‍ത്തകള്‍

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.