Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാൾ സർവകലാശാലാ കാമ്പസുകളുടെ ദുരുപയോഗം: ജുഡീഷ്യൽ അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടു

സർക്കാരിനും വിസിമാർക്കും കർശന താക്കീതുമായി ഗവർണറുടെ റിപ്പോർട്ട് കാർഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 08:38 pm IST
inIndia

കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനും രാഷ്‌ട്രീയ ആവശ്യങ്ങൾക്കുമായി പശ്ചിമബംഗാളിലെ സർവകലാശാലാ കാമ്പസുകളുടെ ദുരുപയോഗം, അഴിമതി, അക്രമം, എന്നിവ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉത്തരവിട്ടു. വിരമിച്ച സുപ്രീംകോടതി / ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഏകാംഗകമ്മീഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക

അതിനിടെ സർവകലാശാലാ വൈസ് ചാൻസലർ നിയമന – നിയന്ത്രണാധികാരത്തിൽ ഗവർണർ ആനന്ദബോസ് വീണ്ടും നിലപാട് കടുപ്പിച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധികൾക്ക് വിരുദ്ധമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയമവിരുദ്ധ ഉത്തരവുകൾ ഉദ്ധരിച്ച് സർവകലാശാലാ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയോ സ്തംഭിപ്പിക്കുകയോ ചെയ്യുന്ന വൈസ് ചാൻസലർമാർക്ക് ചാൻസലർ കർശന മുന്നറിയിപ്പ് നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് മാർച്ച് 31ന് ചാൻസലർ എന്ന നിലയിൽ ഗവർണർ നീക്കം ചെയ്ത ഗൗർ ബംഗ സർവകലാശാല വൈസ് ചാൻസലർ രജത് കിഷോർ ഡേയെ തുടരാനനുവദിച്ച് സർക്കാർ ‘അഡ്വൈസറി’ പുറപ്പെടുവിക്കുകയും ഗവർണറുടെ നടപടിയെ വിദ്യാഭ്യാസമന്ത്രി പരസ്യമായി വിമർശിക്കുകയും ചെയ്തതോടെയാണ് ഗവർണർ ‘റിപ്പോർട്ട് കാർഡ്’ പ്രസിദ്ധീകരിച്ച് സർവകലാശാലകൾക്കും സർക്കാരിനും താക്കീതു നൽകിയത്.

വൈസ് ചാൻസലർ ചുമതലയിൽ നിന്ന് ചാൻസലർ നീക്കംചെയ്ത വൈസ് ചാൻസലമാർ തുടർന്ന് പുറപ്പെടുവിച്ച എല്ലാ തീരുമാനങ്ങളും ഉത്തരവുകളും റദ്ദാക്കുന്നതായി ഗവർണർ ‘റിപ്പോർട്ട് കാർഡി’ൽ വ്യക്തമാക്കി. “പശ്ചിമബംഗാളിലെ വിദ്യാർത്ഥി സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണിത്.”

കഴിഞ്ഞ ആഴ്ച,  തൃണമൂൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ ഒരു കൺവെൻഷൻ ഗൗർബംഗ സർവകലാശാല ഗ്രൗണ്ടിൽ നടത്തിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസുവിന് പുറമെ മറ്റു മന്ത്രിമാരും എം.പി- എംഎൽഎമാരും സംസ്ഥാനത്തെ വിവിധ കോളേജുകളിലെയും സർവകലാശാലകളിലെയും 1700 ഓളം പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ഇതേത്തുടർന്നാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ വൈസ് ചാൻസലറെ ചുമതലയിൽ നിന്ന് നീക്കം ചെയ്തത്.

“ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ‘അഡ്വൈസറി’ തെറ്റിദ്ധരിപ്പിക്കുന്നതും നിയമവിരുദ്ധവും സുപ്രീം കോടതിയുടെയും കൽക്കട്ട ഹൈക്കോടതിയുടെയും വിധിന്യായങ്ങൾക്ക് വിരുദ്ധവുമാണ്. സർവ്വകലാശാലാ നിയമങ്ങളുടെയും ചട്ടങ്ങളുടെയും തെറ്റായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നടപടി അനുചിതവും സംശയാസ്പദവുമാണ്. പശ്ചിമബംഗാളിലെ ഒരു സംസ്ഥാന – എയ്ഡഡ് സർവകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഭരണ നിയന്ത്രണത്തിൻ കീഴിലല്ല. എല്ലാ സംസ്ഥാന-എയ്ഡഡ് സർവ്വകലാശാലകളും സ്വയംഭരണ ബോഡികോർപ്പറേറ്റുകളാണ്, ‘സ്റ്റേറ്റ് എയ്ഡ്’ എന്നത് ഭരണ നിയന്ത്രണം അല്ല” – റിപ്പോർട്ട് കാർഡിൽ ഗവർണർ വിശദീകരിച്ചു. സുപ്രീംകോടതിയുടെയും കൽക്കട്ട ഹൈക്കോടതിയുടെയും വിധികൾ അദ്ദേഹം അതിനുപോൽബലകമായി ഉദ്ധരിച്ചു.
യു.ജി.സി നിയമം ലംഘിച്ച് നിയമനം നേടിയ വി.സിമാരെ നീക്കം ചെയ്ത് താൽക്കാലിക വിസിമാരെ നിയമിച്ചതിലൂടെ തുടങ്ങിയതാണ് ഗവർണർ -സർക്കാർ- നിയമപോരാട്ടം. കോടതിവിധികളെയും യുജിസി നിയമങ്ങളെയും അവഗണിച്ച് സർവ്വകലാശാലകളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമത്തിനെതിരെ ആനന്ദബോസ് ആഞ്ഞടിച്ചു.

ചാൻസലർ എന്ന നിലയിൽ എല്ലാ സംസ്ഥാന സർവ്വകലാശാല കളെയും നിയന്ത്രിക്കാനുള്ള തന്റെ അധികാരങ്ങളെക്കുറിച്ച് ഉയർന്നുവന്ന ചോദ്യങ്ങൾക്ക് സുപ്രീംകോടതി, കൽക്കട്ട ഹൈക്കോടതി വിധികളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം റിപ്പോർട്ട് കാർഡിൽ അക്കമിട്ട് മറുപടി നൽകി.

യൂണിവേഴ്‌സിറ്റി ആക്‌റ്റുകൾ യുജിസി നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായിരിക്കണം. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായ ഒരു സംസ്ഥാന നിയമവും നിലനിൽക്കില്ല. “വിസിയെ നിയമിക്കാനോ പുനർനിയമിക്കാനോ സംസ്ഥാന സർക്കാരിന് അധികാരമില്ല” എന്ന് സുപ്രിംകോടതി അസന്ദിഗ്‌ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
“വൈസ് ചാൻസലറെ നിയമിക്കാനോ വീണ്ടും നിയമിക്കാനോ താൽക്കാലികമായി നിയമിക്കാനോ നീക്കം ചെയ്യാനോ ചാൻസലർക്ക് മാത്രമേ അധികാരമുള്ളൂ” എന്ന് കൽക്കട്ട ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്.

“പുതിയതായി സ്ഥാപിച്ച പത്തു സർവകലാശാലകളുടെ ചട്ടങ്ങൾ അംഗീകരിക്കുന്നതിനുള്ള ‘ഫെസിലിറ്റേറ്റർ” ആയി പ്രവർത്തിക്കുന്നതിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടുവെന്ന് ബോസ് ആരോപിച്ചു. കൂടാതെ, കോളേജിൽ നിന്ന് സർവകലാശാലയിലേക്ക് ഉയർത്തിയ രണ്ട് സർവകലാശാലകളിലെയും അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും സ്വാംശീകരണ പ്രക്രിയ പൂർത്തിയാക്കാൻ വകുപ്പ് താൽപ്പര്യം കാണിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Governor Dr CV Ananda BoseBengal UniversityMisuse of University campusesGovernor ordersjudicial probe
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടന്ന മഹാ ത്രിപുര സുന്ദരി പൂജ
Kerala

നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍മഹാ ത്രിപുരസുന്ദരി പൂജ

India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി: ഗവർണർ നൽകിയ മാനനഷ്ടക്കേസ് ഹൈക്കോടതി സ്വീകരിച്ചു

India

ബംഗാൾ ഗവർണർക്കെതിരെ ബ്ലാക്ക് മെയിൽ തന്ത്രവുമായി മമതാബാനർജി; വ്യാജകേസുകൾ കുത്തിപ്പൊക്കി മുഖം രക്ഷിക്കാൻ ശ്രമം

India

കൊടുങ്കാറ്റിനെ അതിജീവിക്കാൻ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കും: ഗവർണർ ആനന്ദബോസ്

Kerala

സാന്ത്വനമേകി ഗവര്‍ണര്‍ ആനന്ദബോസ്; ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച ശര്‍ജയുടെ വീട് സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.