തിരുവനതപുരം: ആയിരക്കണക്കിന് പ്രവർത്തകരുടെ ആവേശത്തിരയിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിൽ നടന്ന റോഡ് ഷോയോടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക നൽകി. പേരൂർക്കട ജംഗ്ഷനിൽ നിന്നും സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഡോ. ടി.പി. ശ്രീനിവാസൻ എന്നിവർക്കൊപ്പം തുറന്ന വാഹനത്തിൽ ആയിരങ്ങളുടെ ജനഹൃദയം കീഴടക്കി കളക്ട്രേറ്റിലേക്ക് യാത്ര തിരിച്ചത്.
ആവേശകരമായ മുദ്രവാക്യങ്ങളുമായിആയിരകണക്കിന് പ്രവർത്തകർ യാത്രയിൽ അണിനിരന്നു. പടക്കം പൊട്ടിച്ചും പൂത്തരി വിതറിയും പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേറ്റു. പകൽ 11:10 ന് കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയ അദ്ദേഹം വരണാധികാരി ജെറോമിക് ജോർജ്ജിന് നാമനിർദ്ദേശ പത്രിക കൈമാറി.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ കൂടാതെ മുതിർന്ന നേതാവ് ഒ. രാജഗോപാൽ, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി, മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ, ജെ. ആർ പത്മകുമാർ, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, ദേശീയ സമിതി അംഗം ചെങ്കൽ രാജശേഖരൻ നായർ,എൻഡിഎ നേതാക്കൾ കൗൺസിലർമാർ എന്നിവരും പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.
നാമനിർദ്ദേശ പത്രിക നൽകുന്നതിന് മുന്നോടിയായി രാവിലെ പഴവങ്ങടി ഗണപതി ക്ഷേത്രത്തിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി അനുഗ്രഹം തേടി. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ സ്വരൂപിച്ചു നൽകിയ തുകയാണ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനായി നൽകിയത്. വിദ്യാർത്ഥികളായ അനുഷ്ക എസ്. അനിൽ, അനിഷ്മ എസ് അനിൽ , വസുദേവ് എസ്. എ ,പാർവ്വതി എസ്. ടി, പ്രണവ് എസ്. ടി, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പ്രവർത്തകരായ ശ്രീകല, രമാദേവി, ശ്യാമള , ദീപകുമാരി, സുജാത, സുനിത.ഡോക്ടർമാരായ ഹരിഹര സുബ്രമഹ്ണ്യൻ, അജിത് കുമാർ, പ്രമോദ് എന്നിവരും പൊഴിയൂർ മത്സ്യ തൊഴിലാളികളായ വിജയൻ ക്ലമൻ്റ് പൗലോസ്, എന്നിവരും ഐ.ടി മേഖലയിൽ നിന്നും രാജേഷ് എന്നി വരുമാണ് കെട്ടിവയ്‌ക്കാനുള്ള പണം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: