തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം സജ്ജമാക്കും. പഴനി മോഡൽ സംവിധാനം അവതരിപ്പിക്കാനാണ് നീക്കം. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാൽ സാധാരണ രീതിയിലുള്ള എസി പ്രായോഗികമല്ല. ഇക്കാരണത്താലാണ് പ്രദക്ഷിണ വഴികളിൽ തണുത്ത കാറ്റ് ലഭിക്കുന്ന തരത്തിൽ സംവിധാനം സജ്ജമാക്കുന്നത്.
പഴനിയിലും സമാന രീതിയിലാണ് സജ്ജീകരണം. ഇതിനെക്കുറിച്ച് പഠിക്കുന്നതിനായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വികെ വിജയൻ ഉൾപ്പെടുന്ന സംഘം പഴനി സന്ദർശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: