ഫുക്കെറ്റ്(തായ്ലന്ഡ്): ഭാരതത്തിന്റെ വനിതാ ഭാരോദ്വഹന താരം ബിന്ദ്യറാണി ദേവിക്ക് ഐഡബ്ല്യുഎഫ് ലോകകപ്പ് 2024ല്‍ വെങ്കലം. വനിതകളുടെ 55 കിലോ ഇനത്തിലാണ് താരം വെങ്കലം നേടിയത്. മത്സരത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാന്‍ ബിന്ദ്യറാണി ഉയര്‍ത്തിയത് 196 കിലോ(83കിലോ സ്നാച്ചും 113 കിലോ ക്ലീന്‍ അന്‍ഡ് ജെര്ക്കും) ഭാരമാണ്.
മത്സരത്തില്‍ സ്വര്‍ണം നേടിയത് ഉത്തരകൊറിയന്‍ താരം കാങ് ഹ്യാന്‍ ഗ്യോങ് ആണ്. 243 കിലോ ഭാരം ആണ് ഈ കൊറിയക്കാരി ഉര്‍ത്തിയത്. രണ്ടാമതെത്തിയ റൊമേനിയയുടെ മിഹേള കാംബേയി 201 കിലോ ഉയര്‍ത്തിക്കൊണ്ട് വെള്ളി മെഡല്‍ സ്വന്തമാക്കി. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 203 കിലോ ഭാരം ഉയര്‍ത്തിയതാണ് ബിന്ദ്യയുടെ ഏറ്റവും മികച്ച പ്രകടനം.
25കാരിയായ ബിന്ദ്യ സ്നാച്ചിലെ ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടു. രണ്ടാം ശ്രമത്തില്‍ 86 കിലോ ഉയര്‍ത്തി മികവുകാട്ടി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ആദ്യ രണ്ട് ശ്രമങ്ങളും ഗംഭീരമാക്കിയ ബിന്ദ്യ(110, 113) മൂന്നാം തവണ 119 കിലോ ഭാരത്തോടെ മെഡല്‍ ഉറപ്പിച്ചു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ബിന്ദ്യയ്ക്ക് വെള്ളിനേടാന് സാധിച്ചിട്ടുണ്ട്. ഭാരോദ്വഹനത്തിന്റെ കോണ്ടിനെന്റല്, ലോകകപ്പ്, ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ സ്നാച്ചിനും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിനും വെവ്വേറെ മെഡലുകള്‍ നല്കുന്ന പതിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: