ന്യൂദല്‍ഹി: വ്യാജ ആരോപണത്തിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി വക്താവ് അതിഷി മര്‍ലീനയ്‌ക്ക് ബിജെപി മാനനഷ്ടത്തിന് നോട്ടീസ് അയച്ചു.
ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി എന്നെയും രാഘവ് ചദ്ദയെയും ഭീഷണിപ്പെടുത്തിയതായി അതിഷി അവകാശപ്പെട്ടിരുന്നു. എഎപിയെ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നുവെന്ന് ബിജെപി നേതാവ് വെളിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു
ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് വെളിവാക്കണമന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.മറുപടി ഉണ്ടായില്ല. തുടര്‍ന്നാണ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്.
















