Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.കെ. ബിജുവിനും നോട്ടീസ്; കരുവന്നൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ വാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 01:47 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ വായ്‌പത്തട്ടിപ്പില്‍ സിപിഎം ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ വാങ്ങിയതായി ഇ ഡി കണ്ടെത്തല്‍. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനെന്നാണ് സൂചന. വര്‍ഗീസിനു പുറമേ സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവും മുന്‍ എംപിയുമായ പി.കെ. ബിജു, തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലറും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പി.കെ. ഷാജന്‍ എന്നിവര്‍ക്കും ഇ ഡി ഇന്നലെ നോട്ടീസ് നല്കി. ബിജു വ്യാഴാഴ്ചയും ഷാജന്‍ വെള്ളിയാഴ്ചയും കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കരുവന്നൂരില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങളായിരുന്നു ഇരുവരും. കേസിലെ മുഖ്യപ്രതി സതീഷ് കുമാറില്‍ നിന്ന് പി.കെ. ബിജു വലിയ തുക കൈപ്പറ്റിയെന്ന് സാക്ഷിമൊഴികളുണ്ട്.

50 ലക്ഷത്തിന്റെ നൂറിലേറെ ബിനാമി വായ്‌പകളാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്നു തട്ടിപ്പു നടന്ന കാലയളവില്‍ അനുവദിച്ചിട്ടുള്ളത്. ഈ ബിനാമി വായ്‌പകള്‍ പലതും അനുവദിച്ചതിന്റെ പേരില്‍ ജില്ലാ കമ്മിറ്റിക്കും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകളും പരിശോധിച്ചു വരികയാണ്. ഏരിയ-ലോക്കല്‍ കമ്മിറ്റികളുടെ അഞ്ചു രഹസ്യ അക്കൗണ്ടുകള്‍ വഴി പാര്‍ട്ടി കമ്മീഷന്‍ കൈപ്പറ്റിയതായി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനു പുറമേയാണ് ജില്ലാ കമ്മിറ്റി അക്കൗണ്ടുകളിലേക്കും പണമെത്തിയിട്ടുള്ളത്.

ലോക്കല്‍ കമ്മിറ്റിയുടെ അക്കൗണ്ടിലെത്തിയത് 50 ലക്ഷം രൂപയാണെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഇതു ശരിയാണെന്നു പാര്‍ട്ടിയും സമ്മതിച്ചിട്ടുണ്ട്. കരുവന്നൂര്‍ ലോക്കല്‍ സെക്രട്ടറിയെ നേരത്തേ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിനു വ്യക്തമായ കാരണം പാര്‍ട്ടി പറഞ്ഞിരുന്നില്ല. ഇതേക്കുറിച്ചും എം.എം. വര്‍ഗീസ് മറുപടി പറയേണ്ടി വരും.

എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കേരള ബാങ്ക് എന്നിവിടങ്ങളില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടുണ്ട്. 12 കോടിയോളം രൂപ ഈ അക്കൗണ്ടുകളിലുള്ളതായാണ് വിവരം. കരുവന്നൂരില്‍ നിന്നു കമ്മീഷന്‍ ഇനത്തില്‍ എത്ര തുകയെത്തി എന്നതാണ് ഇഡി അന്വേഷിക്കുന്നത്. കരുവന്നൂര്‍ ബാങ്കിലെ മുന്‍ സെക്രട്ടറിയും കേസിലെ പ്രതിയുമായ സുനില്‍കുമാര്‍ ജില്ലാ കമ്മിറ്റിക്ക് കമ്മീഷന്‍ നല്കിയിരുന്ന കാര്യം മൊഴിയിലുണ്ട്.
അതേസമയം ഇന്ന് ഇ ഡിക്കു മുന്നില്‍ ഹാജരാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു. തൃശ്ശൂരിലെ ഇടതു സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍മന്ത്രി എ.സി. മൊയ്തീന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണന്‍ എന്നിവരെയും വിളിപ്പിച്ചേക്കുമെന്നാണ് സൂചന. കൃത്യമായ വിശദീകരണം നല്കാനായില്ലെങ്കില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്യാനും ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സാധ്യതയുണ്ട്.

രാഷ്‌ട്രീയ പ്രേരിതമായ നീക്കമാണ് ഇ ഡിയുടേതെന്ന നിലപാടാണ് സിപിഎമ്മിന്റേത്. വിവരങ്ങളെല്ലാം കൈമാറിയിട്ടുണ്ടെന്നും വീണ്ടും വിളിപ്പിക്കുന്നതിന് പിന്നില്‍ രാഷ്‌ട്രീയ താത്പര്യമാണെന്നും വര്‍ഗീസ് ഇന്നലെ പ്രതികരിച്ചു.

Tags: ThrissurKaruvannur Bank ScamPK BijuCPM District Committeeenforcement direcorate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.