സി.ബി.ഐ പോലുള്ള രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സികള്‍ രാജ്യസുരക്ഷയ്‌ക്കും സാമ്പത്തികാരോഗ്യത്തിനും പൊതുക്രമത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അഴിമതിവിരുദ്ധ അന്വേഷണ ഏജന്‍സി എന്നതിനപ്പുറം വിവിധ ക്രിമിനല്‍ കേസുകള്‍ പരിശോധിക്കാനും സി.ബി.ഐ. തയ്യാറാകണം. ഇത് അവര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടാക്കുകയാണ്. സി.ബി.ഐ. സ്ഥാപകദിനത്തില്‍ ഡല്‍ഹിയില്‍ സി.ബി.ഐ.യുടെ സ്ഥാപക ഡയയറക്ടര്‍ ഡി.പി.കോലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹം. കുറ്റകൃത്യങ്ങളുടെ മേഖല വളരെ പെട്ടെന്നാണ് വിപുലമാകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങള്‍ വ്യാപകമായ ഘട്ടത്തില്‍ സി.ബി.ഐ.പോലുള്ള അന്വേഷണ ഏജന്‍സികള്‍ അവയെ നേരിടാനുള്ള ശേഷി വികസിപ്പിക്കണം. ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: