Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

നിമിഷപ്രിയ കേസില്‍ സുപ്രീംകോടതിയില്‍ ജൂലായ് 14 തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി വലിയ അവകാശവാദങ്ങളൊന്നും പറഞ്ഞിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ യെമന്‍ സര്‍ക്കാരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെന്നും വധശിക്ഷ നീട്ടിവെയ്‌പിക്കാന്‍ പരമാവധി ശ്രമിയ്‌ക്കുമെന്നും മാത്രമായിരുന്നു പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2025, 06:07 pm IST
inIndia
നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

ന്യൂദല്‍ഹി: നിമിഷപ്രിയ കേസില്‍ സുപ്രീംകോടതിയില്‍ ജൂലായ് 14 തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി വലിയ അവകാശവാദങ്ങളൊന്നും പറഞ്ഞിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ യെമന്‍ സര്‍ക്കാരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെന്നും വധശിക്ഷ നീട്ടിവെയ്‌പിക്കാന്‍ പരമാവധി ശ്രമിയ്‌ക്കുമെന്നും മാത്രമായിരുന്നു പറഞ്ഞത്.

കോടതിയില്‍ വാദം തുടരുന്ന ഈ സമയത്തും നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിക്കിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഒടുവില്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞിടത്ത് കാര്യങ്ങള്‍ എത്തി. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിക്കിട്ടി.

വലിയ അവകാശവാദങ്ങള്‍ക്കൊന്നും അറ്റോര്‍ണിജനറല്‍ നിന്നില്ല. ഒപ്പം കേന്ദ്രസര്‍ക്കാരിന് ഈ കേസിലുള്ള പരിമിതികളും ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു വെങ്കടരമണി വാദിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പരിമിതികളെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ ധരിപ്പിച്ചത് ഇങ്ങിനെ: “ഈ കേസില്‍ ഇടപെടാനുള്ള സര്‍ക്കാരിന് പരിമതികള്‍ ഉണ്ട്. യെമനുമായി ഇന്ത്യയ്‌ക്ക് നയതന്ത്രബന്ധമില്ല, അതിനാല്‍ തന്നെ അവിടെ ഇന്ത്യയ്‌ക്ക് ഒരു സ്ഥാനപതി കാര്യാലയവും ഇല്ല. ഇക്കാരണത്താല്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ ഇന്ത്യയ്‌ക്ക് പരിമിതകള്‍ ഉണ്ട്.”- ഇതായിരുന്നു അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി സുപ്രീംകോടതിയില്‍ പറഞ്ഞത്. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പങ്ക് വിശദീകരിക്കുകയായിരുന്നു അറ്റോര്‍ണി ജനറല്‍.

ആഭ്യന്തരയുദ്ധം കൊണ്ട് കലുഷിതമായ യെമനില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പോലും ബുദ്ധിമുട്ടാണെന്നും നിമിഷ പ്രിയ കേസില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് സന്ദീപ് മേത്ത നയിക്കുന്ന ബെഞ്ചിന് മുന്‍പാകെ വെങ്കട്ട് രമണി ബോധിപ്പിച്ചു. കൊലചെയ്യപ്പെട്ട യെമന്‍ പൗരനായ തലാലിന്റെ കുടുംബം ദയാധനം സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ ആവശ്യപ്പെട്ട ബ്ലഡ് മണി നല്‍കി കേസ് അവസാനിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.പക്ഷെ അത് സ്വീകരിക്കാന്‍ തലാലിന്റെ കുടുംബ തയ്യാറല്ലാത്തതായിരുന്നു നിമിഷപ്രിയയുടെ ജയില്‍മോചനത്തിനുള്ള പ്രധാന തടസ്സം.

കേസില്‍ അടുത്തവാദം ജൂലായ് 18ലേക്ക് സുപ്രീംകോടതി നീട്ടിയതിന്റെ പിന്നിലും വധശിക്ഷ നീട്ടിക്കിട്ടുമെന്ന പ്രതീക്ഷ തന്നെയായിരുന്നു. ഏറെ വിവാദവും മാധ്യമശ്രദ്ധയും നേടിയ ഈ കേസില്‍ കാര്യങ്ങള്‍ അങ്ങേയറ്റം സ്വകാര്യമായി നിലനിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് വേണം കരുതാന്‍.

Tags: NIMISHAPRIYAAttorney GeneralVenkat RamaniSupermecourtVenkataramaniSave Nimishapriya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിമിഷപ്രിയയുടെ മോചനം: വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം കോടതി തളളി

Kerala

നിമിഷ പ്രിയയുടെ മോചനം: കെ.എ.പോളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സുപ്രീംകോടതി അഭിഭാഷകന്‍

US

മഥുര ശ്രീധരന്‌റെ നെറ്റിയിലെ ബിന്ദി ചൂണ്ടിക്കാട്ടി വംശീയ അധിക്‌ഷേപം, ചുട്ട മറുപടി നല്‍കി അറ്റോര്‍ണി ജനറല്‍

Kerala

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍, ശിക്ഷ മാറ്റിവച്ചിട്ടുണ്ട്

നിമിഷപ്രിയയുടെ പാസ്പോര്‍ട്ടിലെ ഫോട്ടോ (ഇടത്ത്) നിമിഷപ്രിയ കൊലപ്പെടുത്തിയ യെമനി സ്വദേശി തലാല്‍. (വലത്ത്)
Kerala

‘കാന്തപുരം തന്നെ ബന്ധപ്പെട്ട സംഘടന ഏതെന്ന് വ്യക്തമാക്കണം’ -നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദം തള്ളി തലാലിന്റെ സഹോദരൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.