Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കോണ്‍ഗ്രസില്‍ കലഹം: മഹാസഖ്യത്തില്‍ പൊട്ടിത്തെറി; പ്രകാശ് അംബേദ്ക്കര്‍ ഒറ്റയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 10:16 pm IST
inNews

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാടിയില്‍(മഹാസഖ്യം) പൊട്ടിത്തെറിയും പടലപ്പിണക്കവും. സഖ്യം തകര്‍ന്നടിയുന്നു.
കൂടുതല്‍ സീറ്റു നല്‍കിയില്ലെങ്കില്‍ സഖ്യമുപേക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയ പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഘാടി ഇന്നലെ സഖ്യം വിട്ടു. മഹാവികാസ് അഘാടിയുമായി ഇനി ബന്ധമില്ലെന്നും ഒറ്റയ്‌ക്ക് മല്‍സരിക്കുമെന്നും പ്രകാശ് അംബേദ്ക്കര്‍ പ്രഖ്യാപിച്ചു.

എട്ടു പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും അദ്ദേഹം പ്രഖ്യാപിച്ചു. അകോലയില്‍ പ്രകാശാണ് സ്ഥാനാര്‍ത്ഥി. 16 സീറ്റു വേണമെന്ന് ആവശ്യപ്പെട്ട പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടിക്ക് വേണമെങ്കില്‍ നാലു സീറ്റ് നല്‍കാമെന്ന നിലപാടാണ് സഖ്യം വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയാണ്. ദളിത് വോട്ടുകള്‍ പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി പിടിക്കുന്നത് മഹാ വികാസ് അഘാടിയെ ബാധിക്കും.

അതിനിടെ മഹാസഖ്യത്തിലെ ശിവസേന(ഉദ്ധവ് പക്ഷം) ഏകപക്ഷീയമായി 17 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും മഹാസഖ്യത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് പ്രതിസന്ധിയുണ്ടാക്കി. തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പല മണ്ഡലങ്ങളും അവര്‍ സ്വന്തമാക്കിയത് കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയ്‌ക്കും ഇടയാക്കി.

ശിവസേന സഖ്യധര്‍മം പാലിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറോട്ടിന്റെ അഭ്യര്‍ത്ഥന. കോണ്‍ഗ്രസ് ആവശ്യപ്പെട്ട സാംഗ്ലിയടക്കമുള്ള സീറ്റുകളില്‍ ശിവസേന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈയിലെ മൂന്ന് സീറ്റുകളും ശിവസേന സ്വന്തമാക്കി. തങ്ങളുടെ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഗെയ്‌ക്‌വാദ് പറഞ്ഞു. ഇതില്‍ ഒരു സീറ്റില്‍ വര്‍ഷയ്‌ക്ക് താല്പര്യമുണ്ടായിരുന്നു. ശിവസേനയുടെ നടപടി കോണ്‍ഗ്രസില്‍ കലഹത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ നോട്ടമിട്ടിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപത്തിന് ആ സീറ്റ് കിട്ടിയില്ല. ശിവസേന മറ്റൊരാള്‍ക്കാണ് സീറ്റ് നല്‍കിയത്. സഖ്യം തന്നോട് അനീതി കാട്ടിയെന്നും ഒരു കള്ളന് സീറ്റ് നല്‍കിയെന്നുമാണ് സഞ്ജയ് നിരുപത്തിന്റെ വാക്കുകള്‍. അയാള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും സഞ്ജയ് നിരുപം തുറന്നടിക്കുന്നു. ശിവസേനയ്‌ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാട് എടുത്തില്ലെങ്കില്‍ താന്‍ തന്റെ വഴി നോക്കുമെന്നും സഞ്ജയ് ഭീഷണി മുഴക്കി. മുന്‍പില്‍ പല സാധ്യതകളാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.

സീറ്റു വിഭജന ചര്‍ച്ചകള്‍ക്കിടെയാണ് ശിവസേന( ഉദ്ധവ്) ഏകപക്ഷീയമായി 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അനില്‍ ദേശായി, മുന്‍കേന്ദ്രമന്ത്രി അനന്ത് ഗീഥെ തുടങ്ങിയവരാണ് പട്ടികയില്‍. രാജ്യസഭാ എംപി സഞ്ജയ് റൗത്താണ് പട്ടിക പുറത്തുവിട്ടത്. ആകെ 22 സീറ്റുകളിലാണ് ശിവസേന മത്സരിക്കുക. അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

 

Tags: Maha Vikas AghadiLoksabha Election 2024Modiyude GuaranteePrakash AmbedkarStrife in Congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ട് വലിയ വഞ്ചനകളുടെ ചരിത്രമുള്ള ഉദ്ധവ് താക്കറെ…അതിനാല്‍ സഖ്യമുണ്ടാക്കാന്‍ രണ്ട് വട്ടം ഭയന്ന് രാജ് താക്കറെ

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

India

മഹാ വികാസ് അഘാടിയില്‍ തര്‍ക്കം രൂക്ഷം: കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ശരത് പവാര്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.