തിരുവനന്തപുരം: അറിവന്റെ ലോകത്തിലേക്ക് വിദ്യാര്‍ത്ഥികളോട് സംവദിച്ച് തിരുവനന്തപുരം പാര്‍മെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളും കേരളത്തിലെ കുറവുകളും വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു. തൊഴിലിനായി കേരളം വിടേണ്ട അവസ്ഥയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. ഇത് ഗുരുതരമായ പ്രത്യാഖ്യാതങ്ങളിലേക്ക് കടക്കും. ഇതിനുള്ള പരാഹാരമാര്‍ഗ്ഗങ്ങളും അദ്ദേഹം പങ്കുവച്ചു.
ഐടി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ അറിവിനൊപ്പം നൈപുണ്യവും വളര്‍ത്തിയെടുക്കണമെന്ന് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലെ ‘കോളേജ് ദിനം’ ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നൈപുണ്യ വികസനം സാധ്യമാക്കുന്ന ടെക്നോളജിലാബുകള് ആവശ്യമാണ്. ഐടി രംഗത്ത് 10 വര്‍ഷമായി നടന്ന മുന്നേറ്റമാണ് ഇതു സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിക്കുന്ന ഓഫീസ് സൂപ്രണ്ട് രഘുവിന് രാജീവ് ചന്ദ്രശേഖര്‍ ഉപഹാരം നല്കി. പ്രിന്‍സിപ്പാള്‍ ആനന്ദകുമാര്‍, യൂണിയന് അഡൈ്വസര്‍ ഡോ.ശ്രീജ ശങ്കര്‍, മാഗസിന് കണ്‍വീനര്‍ ഡോ.സിഗ്മ, യൂണിയന് ചെയര്‍പേഴ്സണ്‍ മീന.പി, യൂണിയന് ചെയര്‍പേഴ്സണ്‍ ജി.എസ്. ശബരീശന് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പഴയകടയില്‍ എത്തിയ സ്ഥാനാര്‍ത്ഥി പുതുതായി ആരംഭിച്ച പിഎം ജന്‍ ഔഷധി കേന്ദ്രം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്കും സാധാരണക്കാര്‍ക്കും വലിയ ആശ്വാസമേകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പേരൂര്‍ക്കട ലോ അക്കാദമിയിലെത്തിയ സ്ഥാനാര്‍ത്ഥി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം പുതിയ കാലഘട്ടത്തിന് അനിവാര്യമാണെന്ന് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ പറഞ്ഞു. ടെക്നോളജിയില്‍ ഡിജിറ്റല്‍, സൈബര്‍ രംഗത്താണ് വന്‍ കുതിച്ചു കയറ്റം നടക്കുന്നതെന്ന് അദ്ദേഹം പഞ്ഞു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കൈലാസ് നാഥ് പിള്ള, കോളജ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ പ്രൊ. കെ.അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജേര്‍ണലിറ്റ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലും കവടിയാര്‍ ഉദയ്പാലസില്‍ നടന്ന സുഹൃത് സംഗമത്തിലും പൂങ്കോട് ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കാളിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: