Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം: പ്രചാരണപ്പിഴവിനെ ചൊല്ലി സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തമ്മിലടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 01:16 am IST
in Kerala

പത്തനംതിട്ട: വിഭാഗീയതയില്‍ പുകഞ്ഞിരുന്ന പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി. തിങ്കളാഴ്ച വൈകിട്ടാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷമായ വാഗ്വാദവും കൈയേറ്റവുമുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനി
ടെ വിഭാഗീയത അതിരുകടന്നത് ജില്ലാ, സംസ്ഥാന നേതൃത്വങ്ങളെയും സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനെയും ഞെട്ടിച്ചു. കൈയാങ്കളി വാര്‍ത്ത പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് വാര്‍ത്ത നിഷേധിച്ചു. വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു നേതൃത്വം ഭീഷണി മുഴക്കി.

പ്രചാരണാവലോകനത്തിന് ജില്ലാ കമ്മിറ്റി ഓഫീസില്‍ തിങ്കളാഴ്ച രാത്രി മന്ത്രി വി.എന്‍. വാസവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് നേതാക്കള്‍ തമ്മിലുള്ള പോരു മറനീക്കിയത്. മുന്‍ എംഎല്‍എയും ആറന്മുളയില്‍ നിന്നുള്ള സെക്രട്ടേറിയറ്റ് അംഗവുമായ എ. പദ്മകുമാറിനെ സിഐടിയു ജില്ലാ സെക്രട്ടറിയും അടൂരില്‍ നിന്നുള്ള സെക്രട്ടേറിയറ്റ് അംഗവുമായ പി.ബി. ഹര്‍ഷകുമാര്‍ പിടിച്ചുതള്ളിയെന്നാണ് വാര്‍ത്ത. ഇതോടെ ചുമതലകള്‍ ഒഴിയുന്നതായി മുന്‍ എംഎല്‍എ ജില്ലാ നേതാക്കളെ അറിയിച്ചു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

ഡോ. തോമസ് ഐസക്കിന്റെ ആറന്മുള മണ്ഡലത്തിലെ പ്രചാരണച്ചുമതല പദ്മകുമാറിനാണ്. പ്രചാരണത്തിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി യോഗത്തില്‍ സംസാരിച്ച അദ്ദേഹം, ഈ നിലയില്‍പ്പോയാല്‍ പരാജയപ്പെടുമെന്നു മുന്നറിയിപ്പു നല്കി. മാത്രമല്ല, സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പലരും നിശ്ശബ്ദരാണെന്നും ആരോപിച്ചു.

ഇത്ഹര്‍ഷകുമാറിനെ ചൊടിപ്പിച്ചു, പോരായ്‌മകളുടെ പേരില്‍ മുന്‍ എംഎല്‍എയ്‌ക്കെതിരേ തിരിഞ്ഞു. ഇരുവരും തമ്മില്‍ വാക്പോരായി. താന്‍ ചുമതലയൊഴിയുകയാണെന്നു പറഞ്ഞ് പദ്മകുമാര്‍ ഇറങ്ങിപ്പോകാന്‍ ശ്രമിച്ചു. യോഗം അവസാനിപ്പിച്ചതിനു പിന്നാലെയെത്തിയ ഹര്‍ഷകുമാര്‍, പദ്മകുമാറിനെ തോളില്‍ പിടിച്ചു തള്ളിയെന്നും അപ്രതീക്ഷിത കൈയേറ്റത്തില്‍ ക്ഷുഭിതനായ ഇദ്ദേഹം താനിനി ഇങ്ങോട്ടില്ലെന്നും ചുമതലകളൊഴിയുകയാണെന്നും മന്ത്രി വി.എന്‍. വാസവനെ നേരിട്ടും സംസ്ഥാന സെക്രട്ടറിയെ ഫോണിലും അറിയിച്ചു.

സംഭവം രാത്രിതന്നെ പുറത്തായി. പ്രമുഖ ചാനലുകളിലെല്ലാം വാര്‍ത്തയായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. നേതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അച്ചടക്ക നടപടിയെടുക്കുമെന്നു പറഞ്ഞു. തെരഞ്ഞെടുപ്പു സമയത്തെ നടപടി തിരിച്ചടിയാകുമെന്നതിനാല്‍ നിഷേധക്കുറിപ്പിറക്കാന്‍ ജില്ലാ സെക്രട്ടറിയോടു നിര്‍ദേശിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഇടപെട്ട് പദ്മകുമാറിനെയും ഹര്‍ഷകുമാറിനെയും ജില്ലാ കമ്മിറ്റി ഓഫീസിലേക്കു വിളിച്ചുവരുത്തി വാര്‍ത്താ സമ്മേളനം നടത്തി. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തമ്മിലടിയെന്ന പ്രചാരണം മാധ്യമ സൃഷ്ടിയാണെന്നും സംഭവമുണ്ടായിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു.

 

Tags: Modiyude GuaranteeCPM Pathanamthitta district secretariatSectarianismLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; ശ്രദ്ധാകേന്ദ്രമായി ജി. സുധാകരന്‍

Kerala

തിരുവല്ലയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സി പി എം, ലോക്കല്‍ സെക്രട്ടറിയെ നീക്കി

Kerala

സിപിഎം വിഭാഗീയത; കൊഴിഞ്ഞാമ്പാറയില്‍ സമാന്തര പാര്‍ട്ടി ഓഫീസ് തുടങ്ങി

Kerala

പാലക്കാട് സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു; ജില്ലാ സെക്രട്ടറി അഹങ്കാരിയും ധിക്കാരിയും, സമാന്തര കൺവെൻഷൻ ചേർന്നു

Alappuzha

ആലപ്പുഴയിലെ സിപിഎമ്മില്‍ വീണ്ടും വിഭാഗീയത ശക്തം; പരാതിയുമായി അണികള്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.