Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 09:00 am IST
inKerala
ഡോ. ടി.എന്‍. സരസു ടീച്ചര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍

ഡോ. ടി.എന്‍. സരസു ടീച്ചര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍

കാളിയമ്പി

ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് എന്താണെന്നറിയാമോ?
അത് ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ ടി.എന്‍. സരസുവാണ്.

ഓര്‍മ്മയുണ്ടോ സരസു ടീച്ചറെ? എസ്എഫ്‌ഐക്കാര്‍ കുഴിമാടം തീര്‍ത്ത് അപമാനിച്ച് കണ്ണുനിറയിച്ച് ഇറക്കിവിട്ട പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ടി.എന്‍. സരസു ടീച്ചറെ?.

‘എന്റെ കുഴിമാടമല്ല ഇവര്‍ വെട്ടിയിരിക്കുന്നത്. വിക്ടോറിയ കോളജിന്റെ 127 വര്‍ഷത്തെ അഭിമാനവും യശസ്സുമാണ് ഇവര്‍ കുഴിമാടം വെട്ടി മൂടിയത്. ഇവിടെ ഇതുവരെ പഠിപ്പിച്ച അധ്യാപകരേയും പ്രിന്‍സിപ്പല്‍മാരേയും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളേയും ആണ് കുഴിമാടം വെട്ടി അതിനകത്ത് ഇവര്‍ അടക്കിയത്. കേരളത്തിലെ ഏറ്റവും അന്തസ്സുള്ള കലാലയങ്ങളിലൊന്നാണിത്. അനേകം പ്രമുഖരാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയിരിക്കുന്നത്. അവരെയെല്ലാമാണ് ഇവര്‍ അപമാനിച്ചിരിക്കുന്നത്’ എന്ന് കരഞ്ഞുകൊണ്ടാണ് ടീച്ചര്‍ വിക്ടോറിയ കോളജിന്റെ പടിയിറങ്ങിയത്.

സരസു ടീച്ചര്‍ വെറുമൊരു ടീച്ചര്‍ ആയിരുന്നില്ല. മക്കളില്ലാത്ത ടീച്ചര്‍ക്ക് താന്‍ പഠിപ്പിക്കുന്ന കുട്ടികളായിരുന്നു മക്കള്‍. തന്റെ മുന്നിലെത്തുന്ന ഓരോ വിദ്യാര്‍ത്ഥിയേയും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ സഹായിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ ചികിത്സിക്കേണ്ട എന്ന് കരുതി മരണത്തെ കാത്തിരുന്ന ഒരു വിദ്യാര്‍ത്ഥിയെ ആദ്യം സ്വന്തം പണമെടുത്തും പിന്നീട് എന്‍സിസി യൂണിറ്റിന്റെ സഹായത്തോടെയും ചികിത്സിച്ച് ഭേദമാക്കിയതൊക്കെ അതില്‍ ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രം.

സരസു ടീച്ചര്‍ വ്യക്തിപരമായി തന്നെ സഹായിച്ച ജീവിതം മുന്നോട്ട് നയിക്കാന്‍ വഴിവിളക്കായി അവര്‍ നിന്ന നൂറുകണക്കിന് കുട്ടികളാണ് അന്ന് വാര്‍ത്താമാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എസ്എഫ്‌ഐ എന്ന തെമ്മാടിക്കൂട്ടം കാട്ടിയ വൃത്തികേടിനെതിരേ രംഗത്ത് വന്നത്.

ആ കോളേജിന്റെ കാമ്പസില്‍ മുഴുവന്‍ പൂവാകമരങ്ങളും നെല്ലി മരങ്ങളും വച്ചുപിടിപ്പിച്ച് പരിപാലിച്ചു അവര്‍. നാക് അക്രിഡിറ്റേഷനില്‍ വിക്ടോറിയ കോളേജ് മുന്നിലെത്തിയത് ഇവരുടെയൊക്കെ അക്ഷീണപ്രയത്‌നത്തിന്റെ ഭാഗമായാണ്. ഇന്ന് ആ തണലിലിരുന്നാണ് ആ കോളജ് പാലക്കാടന്‍ ചൂടില്‍ തണുപ്പാറ്റുന്നത്.

ഇന്ന് പാലക്കാട് ആര്‍ക്ക് രക്തം ആവശ്യം വന്നാലും ഓടിയെത്തുക വിക്ടോറിയയിലെ എന്‍സിസി യൂണിറ്റിലേക്കാണ്. അതും സരസു ടീച്ചര്‍ തുടങ്ങി വച്ചത് തന്നെ. അവിടത്തെ എന്‍സിസി യൂണിറ്റ് ഓഫീസറായിരുന്ന സമയത്ത് രക്തബാങ്ക് ആരംഭിച്ച് നിരന്തരം രക്തദാനക്യാമ്പുകള്‍ നടത്തിയാണ് ആ എന്‍സിസി യൂണിറ്റ് അങ്ങനെയായത്.

ആ സരസുടീച്ചറെയാണ് വിരമിച്ച ദിവസം കുഴിമാടമൊരുക്കി എസ്എഫ്‌ഐ എന്ന മാഫിയാസംഘം അനാദരിച്ച് വിട്ടത്. കരഞ്ഞ് കണ്ണിരൊഴുക്കി താന്‍ പഠിപ്പിച്ച് ജീവിച്ച ആ കോളജിന്റെ പടികളിറങ്ങി അവര്‍.

അന്ന് പ്രതീകാത്മക കുഴിമാടമൊരുക്കിയവര്‍ ഇന്ന് കഴിഞ്ഞ ഒറ്റ മാസം കൊണ്ട് രണ്ട് കുഴിമാടങ്ങളാണ് ഈ നവോത്ഥാന കേരളത്തിന്റെ നെഞ്ചത്ത് കെട്ടിയുയര്‍ത്തിയത്. അതും ഒരിറ്റുവെള്ളം കൊടുക്കാതെ കൊരവള്ളി പൊട്ടിച്ച് ആഴ്ചകളോളം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഒരു പാവം സിദ്ധാര്‍ത്ഥന്റേയും അവര്‍ പറയുന്ന മാര്‍ക്കിട്ട് ജയിപ്പിച്ച് വിടാത്തതിനാല്‍ ഇതേ ആള്‍ക്കൂട്ട വിചാരണ നടത്തി അപമാനിച്ച് സ്വയം ജീവനൊടുക്കിയ ഒരു പാവം കലാകാരന്റേയും.

അവര്‍ പ്രതീകാത്മക കുഴിമാടങ്ങളില്‍ നിന്ന് യഥാര്‍ത്ഥ കുഴിമാടങ്ങളിലേക്കെത്തിയപ്പോള്‍ നാം സരസു ടീച്ചര്‍ക്കൊരുക്കിയിരിക്കുന്നത് രാജനൈതികരംഗത്തേക്കുള്ള രാജവീഥിയാണ്.
ചില എരണം കെട്ട എരപ്പാളികളുടെ അഹന്തയും അധര്‍മ്മവും കാരണം തന്റെ റിട്ടയര്‍മെന്റ് നാളില്‍ അന്നാ പാവം സ്ത്രീ കണ്ണീരൊഴുക്കി തലതാഴ്‌ത്തി കരഞ്ഞുവെങ്കില്‍ ഇന്നവര്‍ക്ക് തലയുയര്‍ത്തി തന്നെ തനിക്കും ശബ്ദമുണ്ടെന്ന് പറയാനൊരു വേദി ലഭിച്ചിരിക്കുന്നു.

ബിജെപി എന്ന രാഷ്‌ട്രീയകക്ഷിക്ക് ഇനി പിന്നോക്കമുണ്ടാവില്ല. കാരണം അത്രമേല്‍ ഗുരുത്വമാണ് ഈ ഒരൊറ്റ രാഷ്‌ട്രീയ പ്രസ്താവനയിലൂടെ നിങ്ങള്‍ നേടിയിരിക്കുന്നത്! മതി. എത്രയെത്ര കുറ്റങ്ങളുണ്ടെങ്കിലും കലവറയില്ലാതെ നിങ്ങളോട് ചേര്‍ന്ന് നില്‍ക്കാന്‍ എന്നെപ്പോലെയുള്ളവര്‍ക്ക് ഈ ഒരൊറ്റ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഗുരുത്വം നല്‍കുന്ന അനുഗ്രഹം മാത്രം മതി.

(ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)

Tags: bjpSFI Attacksbiggest political statementDr. T.N. SarasuAlathur BJP Candidate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.