ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ ബിരുദ ബിരുദാനന്തര ഡോക്ടറല്‍ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 27 ആണ് . ബിരുദ പ്രോഗ്രാമുകള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ജോയിന്റ് എന്‍ജിനീയറിങ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ റാങ്കിന്റെ അടിസ്ഥാനത്തിലാണ്. ആര്‍ക്കിടെക്ചര്‍, പ്ലാനിംഗ്, എന്‍ജിനീയറിങ് എന്നിവയില്‍ ബിരുദം പൂര്‍ത്തിയായവര്‍ക്ക് ബിരുദാനത്തെ പ്രോഗ്രാമുകള്‍ക്കും ഡോക്ടറല്‍ പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം. ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷന്‍, ആര്‍ക്കിടെക്ചറല്‍ ലാന്‍ഡ്‌സ്‌കേപ്പ്, ആര്‍ക്കിടെക്ചറല്‍ ബില്‍ഡിംഗ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ് , പ്ലാനിങ് , എന്‍വയോണ്‍മെന്റല്‍ പ്ലാനിങ് , ഹൗസിംഗ് തുടങ്ങി ഒട്ടേറെ പ്രോഗ്രാമുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും . 2500 രൂപയാണ് അപേക്ഷാ ഫീസ് ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ 15 മുതല്‍ ഏപ്രില്‍ 19 വരെ നടക്കും. വെബ് www.spa.ac.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: