Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

സാംസ്‌കാരിക രംഗത്തെ ഇടതുപക്ഷ മലിനീകരണം

തിരുവനന്തപുരം സ്വദേശിയായ സത്യഭാമ അറിയപ്പെടുന്ന സിപിഎമ്മുകാരിയാണ്. പാര്‍ട്ടി വേദികളിലെ പതിവുകാരിയുമാണ്. ഇതിന്റെ പ്രത്യുപകാരമായി പിണറായി സര്‍ക്കാര്‍ കേരള കലാമണ്ഡലത്തിന്റെ ഭരണസമിതിയില്‍ സത്യഭാമയെ അംഗമാക്കുകയും ചെയ്തു. നൃത്തരംഗത്ത് യോഗ്യതയും അധികയോഗ്യതയുമുള്ളയാളാണ് ആര്‍എല്‍വി രാമകൃഷ്ണന്‍. കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ തന്റെ പ്രാവീണ്യം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു കലാകാരനെ നിന്ദിക്കുകയും വേദനിപ്പിക്കുകയും ചെയ്ത നടപടി കലാകേരളത്തിന് അപമാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 05:00 am IST
inEditorial

സങ്കുചിതമായ കക്ഷി രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ ഇടതുപക്ഷം മലീമസമാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയെയും, സിനിമാതാരവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെയും ബന്ധപ്പെടുത്തി സൃഷ്ടിച്ചെടുത്ത വിവാദം. സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ട് ഏതോ ഒരു ഡോക്ടര്‍ കലാമണ്ഡലം ഗോപിയെ വിളിച്ചുവെന്നും, ആവശ്യം നിരസിച്ചപ്പോള്‍ പത്മഭൂഷന്‍ വേണ്ടേയെന്ന് ചോദിച്ചതായും കലാമണ്ഡലം ഗോപിയുടെ മകന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതാണ് വിവാദത്തിന് തുടക്കംകുറിച്ചത്. ഇങ്ങനെയൊരു പത്മഭൂഷണ്‍ തനിക്ക് വേണ്ടെന്നും ഗോപിയാശാന്‍ പറഞ്ഞുവത്രേ.

എന്നാല്‍ തനിക്കുവേണ്ടി കലാമണ്ഡലം ഗോപിയെ ബന്ധപ്പെടാന്‍ ആരെയും ചുമതലപ്പെടുത്തിയില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയതോടെ സംഭവം പൊളിഞ്ഞു. എന്നിട്ടും ഇത് കണക്കിലെടുക്കാതെ ‘ആ ഗോപിയല്ല ഈ ഗോപി’ എന്ന രീതിയില്‍ വ്യാപകമായി പ്രചാരണം നടന്നു. ഗോപിയാശാന്റെ സിപിഎമ്മുകാരനായ മകന്‍ നടത്തിയ നുണപ്രചാരണമാണിതെന്ന് അധികം വൈകാതെ തെളിഞ്ഞു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെയാണ് ഇത് ചെയ്തത്. തൃശൂരിലെ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് ലഭിക്കുന്ന വന്‍ ജനപിന്തുണയാണ് ഇങ്ങനെയൊരു തരംതാണ തന്ത്രം പ്രയോഗിക്കാന്‍ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പ്രേരിപ്പിച്ചത്. ഇങ്ങനെയൊക്കെ ചെയ്താല്‍ സുരേഷ് ഗോപിയുടെ സ്വീകാര്യതയ്‌ക്ക് മങ്ങലേല്‍പ്പിക്കാമെന്ന കണക്കുകൂട്ടലായിരുന്നു ഇതിനുപിന്നില്‍. വിവാദമായ സമൂഹമാധ്യമ പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നിട്ടും പാര്‍ട്ടി വൃത്തങ്ങള്‍ അതുപയോഗിച്ച് കുപ്രചാരണം തുടര്‍ന്നത് ഇതുകൊണ്ടാണ്.

സംഭവത്തില്‍ വിശദീകരണവുമായി ഗോപിയാശാന്‍ തന്നെ രംഗത്തുവന്നത് കുപ്രചാരണം കൈമുതലാക്കിയ ഇടതുപക്ഷത്തെ സാംസ്‌കാരിക വൈതാളികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. സുരേഷ് ഗോപിയുമായി തനിക്ക് ഏറെക്കാലത്തെ ആത്മബന്ധമാണുള്ളതെന്നും, താരത്തിന് തന്റെ വീട്ടിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും ഗോപിയാശാന്‍ വ്യക്തമാക്കിയതോടെ ചുവപ്പന്‍ ഗീബല്‍സുമാരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീണിരിക്കുകയാണ്. തന്റെ പേര് പത്മഭൂഷണുവേണ്ടി പരിഗണിക്കുന്നകാര്യം സുരേഷ് ഗോപിയോട് താന്‍ തന്നെയാണ് ഒരിക്കല്‍ പറഞ്ഞതെന്നും, അപ്പോള്‍ ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലന്നാണ് താരം പറഞ്ഞതെന്നും ഗോപിയാശാന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഇതിന് കടകവിരുദ്ധമായ കാര്യമാണ് മകന്‍ എഴുന്നെള്ളിച്ചത്.

രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ എത്ര നീചമായ പ്രചാരവേല ചെയ്യാനും സാംസ്‌കാരിക രംഗത്തെ സഖാക്കള്‍ക്ക് മടിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ഇടതു-ജിഹാദി ശക്തികളുടെ അടുക്കളയില്‍ വേവിച്ചെടുത്ത ഈ അപവാദം ഏറ്റെടുക്കാന്‍ സിപിഎമ്മിന്റെ ബദ്ധവൈരികളെന്നു നടിക്കുന്ന കോണ്‍ഗ്രസ്സിനും മടിയുണ്ടായില്ല. തൃശൂരില്‍ വികസനം കൊണ്ടുവരാനും മാറ്റത്തിന് വഴിയൊരുക്കാനും ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന സുരേഷ് ഗോപിക്കെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ നിലനില്‍ക്കുന്ന അന്തര്‍ധാരയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഗോപിയാശാന്റെ പ്രതികരണത്തോടെ ജനങ്ങള്‍ ഇത് പൂര്‍ണമായും തിരിച്ചറിഞ്ഞിരിക്കുന്നു.

ഇടതുപക്ഷം ഹൈജാക്കു ചെയ്തിരിക്കുന്ന സാംസ്‌കാരികരംഗത്തെ ജീര്‍ണതയാണ് പ്രമുഖ നര്‍ത്തകനും, കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയിട്ടുള്ള പ്രതികരണം. രാമകൃഷ്ണന് കറുത്ത നിറമാണെന്നും, കറുത്തവര്‍ മോഹിനിയാട്ടം കളിക്കരുതെന്നും, രാമകൃഷ്ണന്‍ നൃത്തം ചെയ്യുന്നതു കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ല എന്നുമൊക്കെയാണ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. സംഭവം വിവാദമായപ്പോള്‍ പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും ഈ മഹതി ആവര്‍ത്തിച്ചിരിക്കുന്നു.

ഇതിനുമുന്‍പ് സത്യഭാമ പലതവണ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് രാമകൃഷ്ണന്‍ വെളിപ്പെടുത്തി. സംസ്‌കാരം തൊട്ടുതെറിക്കാത്തവിധം ഇങ്ങനെയൊക്കെ പറയാന്‍ സത്യഭാമയ്‌ക്ക് ധൈര്യം പകരുന്നത് ഇടതുപക്ഷ പിന്‍ബലമാണ്. തിരുവനന്തപുരം സ്വദേശിയായ സത്യഭാമ അറിയപ്പെടുന്ന സിപിഎമ്മുകാരിയാണ്. പാര്‍ട്ടി വേദികളിലെ പതിവുകാരിയുമാണ്. ചില പരിപാടികളില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് പകരക്കാരിയായും ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്റെയൊക്കെ പ്രത്യുപകാരമായി പിണറായി സര്‍ക്കാര്‍ കേരള കലാമണ്ഡലത്തിന്റെ ഭരണസമിതിയില്‍ സത്യഭാമയെ അംഗമാക്കുകയും ചെയ്തു. നൃത്തരംഗത്ത് യോഗ്യതയും അധികയോഗ്യതയുമുള്ളയാളാണ് ആര്‍എല്‍വി രാമകൃഷ്ണന്‍. കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ തന്റെ പ്രാവീണ്യം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു കലാകാരനെ നിന്ദിക്കുകയും വേദനിപ്പിക്കുകയും ചെയ്ത നടപടി കലാകേരളത്തിന് അപമാനമാണ്. സത്യഭാമയെയും സ്വപക്ഷത്തെയും സാംസ്‌കാരിക കേരളം ബഹിഷ്‌കരിക്കുകയാണ് വേണ്ടത്.

Tags: keralacpmKalamandalam Sathyabhama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.