ന്യൂദൽഹി: ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യം സ്വാർത്ഥ താൽപര്യത്തിൽ അധിഷ്ഠിതമാണെന്നും നഗരത്തിലെ ഏഴ് പാർലമെൻ്റ് സീറ്റുകളും നിലനിർത്തുന്ന തങ്ങളുടെ പാർട്ടിയുടെ സാധ്യതകളെ അത് ബാധിക്കില്ലെന്നും ദൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥി ബൻസുരി സ്വരാജ് പറഞ്ഞു. അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകൾ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
“അബ്കി ബാർ 400 പാർ (ഇത്തവണ, 400-ലധികം സീറ്റുകൾ)” എന്ന മുദ്രാവാക്യം കേവലം ഒരു വാചകമല്ല, അത് യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യുമെന്ന് ബൻസുരി പറഞ്ഞു. അർപ്പണബോധമുള്ള ബിജെപി പ്രവർത്തകരുടെ സഹായവും ജനങ്ങളുടെ പിന്തുണയും തങ്ങൾക്കുണ്ടെന്നും ന്യൂദൽഹി ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള 40കാരിയായ ബൻസുരി പറഞ്ഞു,
“എഎപി-കോൺഗ്രസ് സഖ്യത്തിന്റെ സ്വാധീനം ദൽഹിയിൽ ഉണ്ടാകില്ല. ഞങ്ങൾ വളരെ നല്ല പ്രചാരണമാണ് നടത്തുന്നത്, 10 വർഷത്തെ ഭരണ നേട്ടവുമായിട്ടാണ് ഞങ്ങൾ ജനങ്ങൾക്കിടയിൽ പോകുന്നത് ” – ബൻസുരി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: