ന്യൂദൽഹി: ഇന്ത്യൻ വ്യോമസേന ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ ഒരു ദേശീയ പാതയിൽ അടിയന്തര ലാൻഡിംഗ് സൗകര്യമായ എയർസ്ട്രിപ്പ് സജീവമാക്കി. ഇന്ത്യൻ എയർഫോഴ്സും ഭരണ സംവിധാനങ്ങളും തമ്മിലുള്ള ഉയർന്ന തലത്തിലുള്ള ബന്ധത്തെ പ്രദർശിപ്പിക്കുന്ന ഒന്നായി മാറുകയാണ് ഇത്.
ഈ ലാൻഡിംഗ് സൗകര്യം മാർച്ച് 18 നാണ് ആക്ടിവേഷൻ നടത്തിയതെന്ന് മുതിർന്ന ഐഎഎഫ് ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. 4.1 കിലോമീറ്റർ നീളവും 33 മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് എയർസ്ട്രിപ്പ് ഇന്ത്യൻ എയർഫോഴ്സ് നൽകിയ സ്പെസിഫിക്കേഷനുകൾ പ്രകാരം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആണ് നിർമ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: