Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനു വധക്കേസ്: മുജീബിനെ തൂക്കിക്കൊല്ലണമെന്ന് മുത്തേരി കേസിലെ അതിജീവിത

മുഖത്ത് എന്തോ മണപ്പിച്ച് ബോധം കെടുത്തിയ ശേഷമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന മൊഴി കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ലെന്നും അതേക്കുറിച്ച് പറയേണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 11:59 pm IST
in Kerala
മുജീബ് റഹ്മാന്‍

മുജീബ് റഹ്മാന്‍

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനു വധക്കേസിലെ പ്രതി മുജീബ് റഹ്‌മാനെ തൂക്കിക്കൊല്ലണമെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. തന്നെ ബലാത്സംഗത്തിന് ഇരയാക്കിയപ്പോള്‍ പ്രതിക്ക് ശിക്ഷ ലഭിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നുവെന്ന് അതിജീവിത പറഞ്ഞു.

മുഖത്ത് എന്തോ മണപ്പിച്ച് ബോധം കെടുത്തിയ ശേഷമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന മൊഴി കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ലെന്നും അതേക്കുറിച്ച് പറയേണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തി. പേരാമ്പ്ര അനു കൊലപാതകക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്‍ ആണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മുക്കം മുത്തേരി ബലാത്സംഗ കേസിലെയും പ്രതി. വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവര്‍ന്ന സംഭവമാണ് മുത്തേരി കേസ്. 2020 സപ്തംബറിലായിരുന്നു മോഷ്ടിച്ച ഓട്ടോയിലെത്തിയ മുജീബ് റഹ്‌മാന്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവര്‍ന്നത്. അന്ന് അറസ്റ്റിലായ മുജീബ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടെങ്കിലും കൂത്തുപറമ്പില്‍വച്ച് പിടിയിലാവുകയായിരുന്നു.

ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി ജാമ്യം അനുവദിച്ചു. മുത്തേരിക്ക് സമാനമായ രീതിയിലുള്ള കുറ്റകൃത്യമാണ് പ്രതി പേരാമ്പ്ര നൊച്ചാടും നടത്തിയത്. യുവതിയെ മൃഗീയമായി കൊലപ്പെടുത്തുന്നതിന് തൊട്ടു മുമ്പ് പ്രതി മൂന്ന് തവണ പ്രദേശത്തുകൂടി മോഷ്ടിച്ച ബൈക്കില്‍ കറങ്ങി. കൃത്യം നടത്താനും മോഷ്ടിക്കാനും രക്ഷപ്പെടാനും 10 മിനുട്ടോളം സമയം മാത്രമാണ് പ്രതി എടുത്തത്.

കൃത്യത്തിന് ശേഷം ഹെല്‍മെറ്റ് ധരിച്ച് യാത്രയായ പ്രതി ഉള്ളിയേരി ഭാഗത്തേക്ക് നീങ്ങുകയും പിന്നീട് മലപ്പുറത്തേക്ക് യാത്രയാവുകയും ചെയ്തു. എടവണ്ണപ്പാറയില്‍ എത്തുന്നതിനിടെ ഒരിക്കല്‍ പോലും ഹെല്‍മറ്റ് ഊരിയില്ല.
മോഷണക്കേസില്‍ ജനുവരിയില്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതി ഒറ്റക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള ആളാണ്. സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത് എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഓണാക്കിയതും ഒറ്റയ്‌ക്ക് കൃത്യം നടത്തുന്ന രീതിയുമാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. കൊണ്ടോട്ടിയിലെ വീട്ടിലായിരുന്ന പ്രതിയെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പിടികൂടിയത്.

അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രം നൂറോളം സിസിടിവി ക്യാമറകളാണ് പോലീസ് പരിശോധിച്ചത്. പ്രതി സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Tags: Anu Murder Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.