Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Vasthu

വീടുപണിയുന്ന ഭൂമി എങ്ങനെയുള്ളതായാലും പേടിക്കേണ്ട… വാസ്തുശാസ്ത്രം അന്ധവിശ്വാസത്തെ തള്ളിക്കളയുന്ന പ്രകൃതിയുടെ പ്രായോഗിക ശാസ്ത്രമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 08:15 pm IST
inVasthu

വീടുപണിയുന്നഭൂമി എങ്ങനെയുള്ളതായാലും പേടിക്കേണ്ട. അതിനെ ശരിയാക്കിയെടുക്കാം. വാസ്തുശാസ്ത്രം അന്ധവിശ്വാസത്തെ തള്ളിക്കളയുന്ന പ്രകൃതിയുടെ പ്രായോഗിക ശാസ്ത്രമാണ്.

ഒന്നാമതായി വേണ്ടത് വീടു വയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഏതാകൃതിയിലുള്ളതായാലും ശരി ദീര്‍ഘചതുരമോ സമചതുരമോ ആയി ഒരു വാസ്തുമണ്ഡലം വേര്‍തിരിച്ചെടുത്തു ചുറ്റുമതില്‍ കെട്ടുക. പണിക്ക് സാധനങ്ങള്‍ കൊണ്ടുവരാന്‍ ഒരു വശത്തുമാത്രം ആവശ്യാനുസരണം തുറന്നിടാം. പറമ്പിന്റെ കോണുകളും വളവും തിരിവുമൊക്കെ പ്രസ്തുത വാസ്തുമണ്ഡലത്തിനു പുറത്താക്കി സജ്ജീകരിക്കാം എന്നര്‍ഥം.

പ്രസ്തുത, വീടുവയ്‌ക്കേണ്ട ഭൂമി കിഴക്കോട്ടും വടക്കോട്ടും മഴവെള്ളം ഒഴുകുന്ന തരത്തില്‍ കിഴക്കും വടക്കും താഴ്ന്നിരിക്കുന്ന വിധത്തില്‍ നന്നായി മണ്ണിട്ടു മട്ടപ്പെടുത്തി എടുക്കുക.
വീട്ടിലും പറമ്പിലും ശുഭചൈതന്യം (പോസിറ്റീവ് എനര്‍ജി) നല്‍കുന്ന പാലുള്ള വൃക്ഷങ്ങളും മണമുള്ള നല്ല പൂക്കളും ഫലങ്ങളും നല്‍കുന്ന സസ്യങ്ങള്‍ മാത്രം നിലനിര്‍ത്തുക. വീടിനോടു ചേര്‍ന്ന വാസ്തുമണ്ഡല ത്തിനകത്ത് നാരക ഇനങ്ങള്‍, കറിവേപ്പില, പപ്പായ, അക്കേഷ്യ, മുരിങ്ങ, ശീമപ്ലാവ്, മുള്‍ച്ചെടികള്‍ എന്നിങ്ങനെ അശുഭചൈതന്യം (നെഗറ്റീവ് എനര്‍ജി) നല്‍കുന്ന സസ്യജാലങ്ങള്‍ ഒഴിവാക്കുക.

ഭൂമി ശുദ്ധീകരണം

ഭവനനിര്‍മാണത്തിനായി കിട്ടുന്ന ഭൂമിയില്‍ കാണുന്ന പുറ്റുകള്‍, പാമ്പിന്‍ മാളങ്ങള്‍, പെരുച്ചാഴിമാളം ഇങ്ങനെയുള്ളവ വെട്ടി ഇളക്കി ആവശ്യമായ മാറ്റം ചെയ്യണം. ദുര്‍ഗന്ധമുള്ള മണ്ണ്, പണ്ടു കുഴിച്ചിട്ട ഭസ്മം, കുടുക്കകള്‍, ഉമി, തലനാര്, പുഴുക്കള്‍ വമിക്കുന്ന പോടുകള്‍, പഴയ മരം മുറിച്ച കുറ്റികള്‍, ഉമി, മറ്റുതരം മാലിന്യവസ്തുക്കള്‍ എന്നിവ ഭവനം നില്‍ക്കേണ്ട മണ്ണില്‍നിന്നു മാന്തിയെടുത്തു മാറ്റണം. ഇത്തരം അഴുക്കുകള്‍ മാറ്റിയശേഷം ഉറപ്പുള്ള നല്ല മണ്ണുകൊണ്ട് നിറയ്‌ക്കണം.

അസ്ഥിഖണ്ഡങ്ങള്‍, കുഴിമാടം ഭൂമിയില്‍ അസ്ഥിക്കഷ്ണങ്ങള്‍, മുന്‍കാലത്ത,് അടക്കം ചെയ്തവരുടെ കല്ലറകള്‍ എന്നിവയെ പൂര്‍ണമായി കണ്ടാല്‍ അവയെ പൂര്‍ണമായി നീക്കം ചെയ്തശേഷം ഭൂമി ശുദ്ധീകരണം ചെയ്ത് നല്ല മണ്ണ് നിറയ്‌ക്കാം. അസ്ഥിഖണ്ഡം കണ്ടുവെന്ന കാര ണത്താല്‍ ആ ഭൂമി വീടുവയ്‌ക്കാതെ ഉപേക്ഷിക്കേണ്ടതില്ല. മരണപ്പെട്ടവര്‍ ആരെയും തേടിവരുന്നില്ല. വാസ്തുശാസ്ത്രത്തില്‍ നാം അന്ധവിശ്വാസം വച്ചു പുലര്‍ത്തരുത്. ശാസ്ത്രീയത മാത്രം കണക്കിലെടുത്താല്‍ മതി. പ്രപഞ്ചം ഉണ്ടായ കാലം മുതല്‍ ഇങ്ങോട്ടു ചിന്തിച്ചാല്‍ ഏതെങ്കിലും ജീവജാലങ്ങളുടെ അസ്ഥിക്കഷണം വീഴാത്ത ഒരു തുണ്ട് ഭൂമിപോലും ഈ പ്രപഞ്ചത്തില്‍ ഉണ്ടാവുകയില്ല. മരണപ്പെട്ടവരുടെ ആത്മാവ് അഞ്ചുകൊല്ലത്തിലധികം പ്രപഞ്ചത്തില്‍ വ്യക്തിരൂപേണ നിലനില്‍ക്കില്ല. അതിനകം അത് എവിടെയെങ്കിലും പുനര്‍ജനിച്ചിരിക്കും. ആയതിനാല്‍ പഴയ അസ്ഥിഖണ്ഡങ്ങള്‍, ചുടലത്തെങ്ങ്, കുഴിമാടങ്ങള്‍ ഇവ എടുത്തു മാറ്റി ശുദ്ധിചെയ്ത് വീട് നിര്‍മിക്കാം.

പഴയ കിണര്‍ നികത്തുമ്പോള്‍ വീടു വയ്‌ക്കുന്ന ഭൂമിയിലോ, വീടും സ്ഥലവുമായി വാങ്ങുമ്പോഴോ പറമ്പില്‍ ഉപയോഗശൂന്യമായ കിണര്‍ കണ്ടാല്‍ അതു വാസ്തുനിയമപ്രകാരം മണ്ണിട്ട് മൂടേണ്ടതാണ്. കുടിവെള്ളത്തി നായി ഭൂമിയില്‍ ഒരു കാലത്ത് കുഴിച്ച കിണറായതിനാല്‍ അതു നികത്തുന്നത് പ്രകൃതിയെ മാനിച്ചുവേണം. ആദ്യമായി മൂടുന്ന ആ കിണറിനകത്തേക്ക് സൂര്യോദയം കഴിഞ്ഞ് അര മണിക്കൂര്‍ കൂടി കഴിഞ്ഞശേഷം സൂര്യനെ സാക്ഷി നിര്‍ത്തി ഒരു വലിയ കപ്പ് പാല്‍ ഓഴിക്കണം. ശേഷം ഒരു ഗ്ലാസ് കരിമ്പിന്‍നീര് ഒഴിക്കണം. അതിനുശേഷം അല്‍പ്പം തേന്‍, അതു കഴിഞ്ഞ് ഒരു കുടം ശുദ്ധജലം പിന്നെ ഒരു കുട്ട നല്ല മണ്ണ്. ഇത്രയും നിക്ഷേപിച്ചശേഷം മാത്രമേ മറ്റു മണ്ണും കല്ലും ഉപയോഗിച്ച് കിണര്‍ നികത്താവൂ. നമുക്ക് ദൃഷ്ടി ഗോചരമായ പഞ്ചഭൂതശക്തികളാണ് ഭൂമി, ജലം, സൂര്യന്‍ എന്നിവ യൊക്കെ. ആ പ്രകൃതിശക്തികളെ മാനിച്ച് ജീവിച്ചാല്‍ ഭൂമിയിലെ ജീവിതം സുഖകരമാവും.

(തുടരും)

(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)

Tags: ArchitectureVastuVasthu Shastrapractical science of nature
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

യുക്തികല്പതരു

Samskriti

കല്ലില്‍തീര്‍ത്ത അത്ഭുതം

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

Career

കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി, മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.