തിരുവനന്തപുരം: സിഎഎ യുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരുകൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ആരുടേയും പൗരത്വം എടുത്ത് കളയാൻ വേണ്ടിയല്ല പൗരത്വ നിയമ ഭേദഗതി. നാല് വോട്ട് കിട്ടാൻ എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിലും സിഎഎ നടപ്പിലാക്കും. ഇതിൽ പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്. . അത് കളക്ടർമാർ ചെയ്തുകൊള്ളും മുഖ്യമന്ത്രി പേടിക്കേണ്ട. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല. കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ് ഉണ്ട്. രാജ്യത്തെ ആദ്യത്തെ ക്യാമ്പ് കേരളത്തിലാണ്. അനധികൃത കുടിയേറ്റക്കാരെ തടങ്കലിൽ അടയ്ക്കാനാണ് ക്യാമ്പ്. പൗരത്വ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പിണറായി സർക്കാർ ക്യാമ്പ് സ്ഥാപിച്ചു.
കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനിൽ അടക്കം മുസ്ലീം വിഭാഗം മതത്തിന്റെ പേരിൽ പീഡനം നേരിടുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: