Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്യം പറയാന്‍ സമ്മതിച്ചില്ല യുജിസി സ്‌ക്വാഡിനോട് വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 09:05 am IST
inKerala

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍. ജെ.എസ്. മരിക്കും മുമ്പ് ക്രൂരമായ മര്‍ദനത്തിനും ശാരീരിക പീഡനത്തിനും ഇരയായ വിവരം പുറത്തുപറയരുതെന്ന് ഡീന്‍ നിര്‍ദേശിച്ചെന്ന് വിദ്യാര്‍ത്ഥികളുടെ മൊഴി.

ആന്റി റാഗിങ് ഹെല്‍പ് ലൈനിന് ലഭിച്ച പരാതികളില്‍ യുജിസിയുടെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ മൊഴി നല്‍കിയത്. സ്‌ക്വാഡിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് മൊഴിയെടുത്തപ്പോള്‍ കോളജ് അധികാരികളില്‍ ചിലര്‍ അരികില്‍ ഉണ്ടായിരുന്നെന്നും കൂടുതല്‍ സംസാരിക്കാന്‍ സമ്മതിച്ചില്ലെന്നും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡിനുമൊഴി നല്‍കി. ഫെബ്രുവരി 26, 27, 28, മാര്‍ച്ച് ഒന്ന് തീയതികളിലാണ് യുജിസി ആന്റി റാംഗിങ് സ്‌ക്വാഡ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തത്.

ആകെ 97 പേരാണ് മൊഴിനല്‍കിയത്. 26ന് ഇരുപതും 27ന് മുപ്പത്തേഴും വിദ്യാര്‍ത്ഥികള്‍ ഹാജരായി. 28ന് 32 വിദ്യാര്‍ത്ഥികളും നാല് അദ്ധ്യാപകരും സ്‌ക്വാഡ് മുമ്പാകെയെത്തി. മാര്‍ച്ച് ഒന്നിന് രണ്ടുവീതം വിദ്യാര്‍ത്ഥികളും സ്റ്റാഫുമാണ് മൊഴി നല്‍കിയത്. ഫെബ്രുവരി 15ന് വീട്ടിലേക്കു പുറപ്പെട്ട സിദ്ധാര്‍ത്ഥന്‍, പ്രതിപ്പട്ടികയിലുള്ള രെഹാന്‍ ബിനോയ് ഫോണ്‍ ചെയ്തതിനെത്തുടര്‍ന്ന് യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് 16ന് രാവിലെ എട്ടു മണിയോടെ കാമ്പസില്‍ തിരിച്ചെത്തിയത് മുതല്‍ സംഭവിച്ചതില്‍ അറിയാവുന്ന കാര്യങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡ് മുമ്പാകെ വെളിപ്പെടുത്തിയത്.

ഫെബ്രുവരി 16ന് രാത്രി സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിനു എതിര്‍വശത്തുള്ള കുന്നിന്‍ മുകളില്‍ കൊണ്ടുപോയും തിരിച്ച് മുറിയില്‍ എത്തിച്ചും മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട് 16ന് രാത്രി സിദ്ധാര്‍ഥന്റെ മുറിയില്‍നിന്നു നിലവിളി കേട്ടതായും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡിനെ അറിയിച്ചു. 17ന് രാവിലെ സിദ്ധാര്‍ഥന്‍ കഞ്ഞി കുടിക്കാന്‍ ശ്രമിച്ചതായി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സ്‌ക്വാഡിനെ അറിയിച്ചു. മൊഴി നല്‍കിയതില്‍ മറ്റൊരാളും സിദ്ധാര്‍ത്ഥന്‍ 17ന് നേരം പുലര്‍ന്നശേഷം ആഹാരം കഴിക്കുന്നതു കണ്ടിട്ടില്ല. 16ന് രാത്രി കഴുത്തിനു കുത്തിപ്പിടിച്ചുള്ള മര്‍ദനത്തിന് വിധേയനായ സിദ്ധാര്‍ത്ഥന്‍ 18ന് രാവിലെ തൊണ്ടമുറിഞ്ഞെന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പരിശോധിച്ച് മരുന്ന് നിര്‍ദേശിച്ചതായും സ്‌ക്വാഡിനു മൊഴി ലഭിച്ചു.

ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞ് സിദ്ധാര്‍ത്ഥനെ മുറിയില്‍ കണ്ടില്ല. മുട്ടിവിളിച്ചിട്ടും ബാത്ത് റൂം തുറന്നില്ല. ഇതേത്തുടര്‍ന്നു ബാത്ത് റൂം വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെതെന്നാണ് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൊഴി. സിദ്ധാര്‍ത്ഥനു നേരിടേണ്ടിവന്നതു പോലുള്ള പീഡനം മുമ്പ് ഹോസ്റ്റലില്‍ രണ്ടു പേര്‍ക്ക് അനുഭവിക്കേണ്ടിവന്നതായും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്നും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മൊഴി നല്‍കിയ വിവരവും ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്.

 

Tags: StudentsVeterinary student sidharth death caseUGC squad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.