Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐക്കെതിരേ വിമോചനസമരം വേണം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 12:42 am IST
in Kerala
സിദ്ധാര്‍ത്ഥന്റെ വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി. രമേശിന്റെ നിരാഹാര സത്യഗ്രഹം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

സിദ്ധാര്‍ത്ഥന്റെ വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി. രമേശിന്റെ നിരാഹാര സത്യഗ്രഹം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളെ എസ്എഫ്‌ഐയില്‍ നിന്നു മോചിപ്പിക്കാന്‍ വിമോചനസമരം അനിവാര്യമാണെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി. രമേശിന്റെ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

കലാലയങ്ങളില്‍ എസ്എഫ്‌ഐയുടെ കിരാതവാഴ്ച കാരണം മക്കളെ കേരളത്തിലെ വിദ്യാലയങ്ങളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്. ചോര നീരാക്കി വളര്‍ത്തിയ മക്കള്‍ കലാലയങ്ങളില്‍ നിന്ന് തിരിച്ചുവരുന്നതും കാത്ത് ഊണും ഉറക്കവുമില്ലാത്തവരായി രക്ഷിതാക്കള്‍ മാറുന്നു. കൊലയാളി പ്രസ്ഥാനമായ എസ്എഫ്‌ഐ പ്രവര്‍ത്തകരെയും കൊലയാളിയാക്കി വളര്‍ത്തുന്നു. വിദ്യാര്‍ത്ഥികള്‍ കേരളം വിടാന്‍ പ്രധാനകാരണം എസ്എഫ്‌ഐ ആണെന്നും സിദ്ധാര്‍ത്ഥന്‍ എസ്എഫ്‌ഐ പിച്ചിച്ചീന്തിയ അവസാനത്തെ യുവാവാകണമെന്നും കുമ്മനം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷ നല്‍കേണ്ട അദ്ധ്യാപകര്‍ പാര്‍ട്ടി അടിമകളാണ്. അവരില്‍ നിന്ന് സംരക്ഷണം പ്രതീക്ഷിക്കേണ്ട. കണ്ണൂര്‍ തോട്ടട പൊളിടെക്‌നിക്ക് കോളജിലെ അശ്വന്തിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജീവച്ഛവമായ ഒരാള്‍ക്ക് തൂങ്ങിമരിക്കാന്‍ ശേഷിയുണ്ടാവില്ല. കാട്ടുമൃഗങ്ങള്‍ മനുഷ്യരെ കുത്തിക്കൊല്ലുമ്പോള്‍ മനുഷ്യമൃഗങ്ങള്‍ അടിച്ചുകൊല്ലുകയാണ്. അക്രമങ്ങളില്‍ പ്രതിസ്ഥാനത്തുള്ള, ധര്‍മ്മാവബോധമില്ലാത്ത എസ്എഫ്‌ഐയുടെ കിരാത നടപടിയില്‍ നിന്ന് കലാലയത്തെ മോചിപ്പിക്കാന്‍ വിമോചനസമരം വേണം.

അഭിമന്യുവിന്റെയും സിദ്ധാര്‍ത്ഥന്റെയും കൊലയേക്കാള്‍ ഭയാനകമാണ് മുഖ്യമന്ത്രിയുടെ അര്‍ത്ഥഗര്‍ഭമായ മൗനം. സാംസ്‌കാരിക നായകരുടെ മൗനം അപലപനീയമാണ്. കൊലയ്‌ക്കു പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. സിബിഐ അന്വേഷണത്തില്‍ മാത്രമെ ഇതു വെളിച്ചത്തു കൊണ്ടുവരാന്‍ കഴിയൂ.

അരമണിക്കൂര്‍ കൊണ്ട് എത്താമെന്നിരിക്കെ, മുഖ്യമന്ത്രിയോ മന്ത്രിമാരൊ സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ സമാശ്വസിപ്പിക്കാന്‍ എത്താന്‍ വൈകി. സാധുക്കളായ അവര്‍ വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഭാഷ സംസാരിക്കില്ല. സമ്മര്‍ദ്ദത്തിലൂടെ അവരെ കാണാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുകയാണ് പൊതുജനപ്രതിഷേധമെന്നും എംടിയുടെ നിരാഹാരം ആ കുടുംബത്തിന് നീതിവാങ്ങി കൊടുക്കാനാണെന്നും കുമ്മനം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അധ്യക്ഷനായി. കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി കൂടിയായ എം.ടി. രമേശ് സംസാരിച്ചു.

Tags: Kummanam RajasekharanSFIliberation struggle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

Kerala

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.