കോട്ടയം: ഡോ. സാമുവല്‍ ഹാനിമാന്റെ പേരില്‍ ഹോമിയോ ശാസ്ത്രവേദി ഏര്‍പ്പെടുത്തിയ ഇരുപത്തിയേഴാമത് ഡോ. സാമുവല്‍ ഹാനി മാന്‍ ദേശീയ അവാര്‍ഡിന് നോര്‍ത്ത് പറവൂര്‍ സ്വദേശിയും ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസറുമായ ഡോ. മുഹമ്മദ് റഫീക്ക് അര്‍ഹനായി.
തൃശ്ശൂര്‍, താന്ന്യം പഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസറാണ്. ആറ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അമേരിക്ക, മൊറോക്കോ, മലേഷ്യ, നെതര്‍ലന്‍ഡ്, ജര്‍മ്മനി തുടങ്ങിയയിടങ്ങളില്‍ ഇരുനൂറില്പരം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇരുനൂറിലധികം ലേഖനങ്ങള്‍ എഴുതി.
മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ 21ന് തിരുവല്ല ഹോട്ടല്‍ അശോകയില്‍ ചേരുന്ന ചടങ്ങില്‍ ഗവ. ചീഫ് വിപ്പ് പ്രൊഫ. എന്‍. ജയരാജ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: