Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: സിറ്റിയും റയലും ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 01:00 am IST
inFootball

മാഞ്ചസ്റ്റര്‍: സ്വന്തം തട്ടകത്തില്‍ ഡച്ച് ക്ലബ്ബ് കോപ്പന്‍ ഹേഗനെ തകര്‍ത്തുകൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം റയല്‍ മാഡ്രിഡ് സ്വന്തം മൈതാനത്ത് വിരസമായ കളി കാഴ്‌ച്ചവച്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ആര്‍.ബി. ലെയ്‌പ്‌സിഗിനോട് സമനില പാലിച്ചുകൊണ്ട് ക്വാര്‍ട്ടറിലേക്ക് കടന്നുകൂടി. ആദ്യ പാദ മത്സരത്തില്‍ 1-0ന്റെ വിജയം നേടിയത് ടീമിന് തുണയായി. ഇന്നലത്തെ രണ്ടാം പാദ മത്സരം 1-1 സമനിലയിലാണ് പിരിഞ്ഞത്.

സിറ്റി-കോപ്പന്‍ഹേഗന്‍ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഗോളുകളെല്ലാം വീണു. ആദ്യ പത്ത് മിനിറ്റിനകം സിറ്റി രണ്ട് ഗോളുകളടിച്ച് മുന്നിലെത്തി. അഞ്ചാം മിനിറ്റില്‍ കോര്‍ണര്‍ കിക്ക് ഗോളാക്കി പ്രതിരോധ താരം മാനുവേല്‍ അകാഞ്ചി ആണ് സിറ്റിയെ മുന്നിലെത്തിച്ചത്. ഒമ്പതാം മിനിറ്റില്‍ മറ്റൊരു കോര്‍ണര്‍ കിക്ക് തൊടുത്ത അര്‍ജന്റീന താരം ഹൂലിയന്‍ അല്‍വാരസിന്റെ കാല്‍ക്കലേക്ക് പന്ത് റീബൗണ്ട് ചെയ്‌തെത്തി. ഇടത് വശത്ത് നിന്ന് നല്ലൊരു ലോങ് റേഞ്ചറിലൂടെ അല്‍വാരസ് പന്ത് വലയിലെത്തിച്ചു.

കളിക്ക് 29 മിനിറ്റെത്തിയപ്പോള്‍ മുഹമ്മദ് എല്യോനൂസിയിലൂടെ കോപ്പന്‍ഹേഗന്‍ ഒരു ഗോള്‍ തിരിച്ചിടിച്ചു. മത്സരം ആദ്യപകുതി പിരിയും മുമ്പേ സൂപ്പര്‍ താരം എര്‍ളിങ് ഹാളണ്ട് സിറ്റിക്കായി മൂന്നാം ഗോളും നേടിക്കൊടുത്തു.

കോപ്പന്‍ഹേഗന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദ പോരാട്ടത്തിലും സിറ്റി 3-1ന്റെ വിജയം നേടിയിരുന്നു. രണ്ട് പാദങ്ങളിലുമായി രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് സിറ്റി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

റയല്‍ മാഡ്രിഡിനായി വനിഷ്യസ് ജൂനിയര്‍ നേടിയ കൗണ്ടര്‍ അറ്റാക്ക് ഗോള്‍ ആണ് രക്ഷയായത്. കളിയുടെ 65-ാം മിനിറ്റിലാണ് റയല്‍ ഈ ഗോള്‍ നേടിയത്. മൂന്ന് മിനിറ്റിനകം റയലിന്റെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ലെയ്‌പ്‌സിഗ് മറുപടി നല്‍കി. വില്ലി ഓര്‍ബന്‍ ഗോള്‍ നേടി. ആദ്യപാദ മത്സരത്തില്‍ 1-0ന് പരാജയപ്പെട്ടത് ലെയ്‌പ്‌സിഗ്ഗിന് തിരിച്ചടിയാകുകയായിരുന്നു.

ഇതോടെ ഇത്തവണത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്കുള്ള നാല് ടീമുകളായി. വരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നാല് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കൂടി നടക്കാനുണ്ട്.

Tags: Manchester CityReal MandridUEFA Champions League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.