ആലപ്പുഴ: പത്മജയുടെ ബിജെപി പ്രവേശനത്തിൽ കെ മുരളീധരന് ശോഭാ സുരേന്ദ്രന്റെ മറുപടി. നാളെ ബിജെപിയിലേക്ക് വരാൻ സാധ്യതയുള്ള നേതാവാണ് കെ മുരളീധരൻ. മുരളീധരന് ശക്തമായ മറുപടി പറയണമെന്നുണ്ട്. മറുപടി വേണ്ടന്ന് വെയ്ക്കുന്നത് കുറച്ച് കഴിഞ്ഞാൽ അദ്ദേഹത്തെയും മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണ്.സ്വന്തം പിതാവിനെ പോലും തള്ളിപറഞ്ഞയാളാണ് മുരളിയെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
ഇന്ന് ബിജെപിയെ സംബന്ധിച്ച് കൂടുതല്‍ രാശിയുള്ള ദിവസമാണ്. കാരണം ദല്‍ഹിയില്‍ ഒരു ചര്‍ച്ച നടക്കാന്‍ പോകുകയാണ്. ഇത് പെട്ടെന്ന് സംഭവിച്ചതല്ല. ഒരു സഹോദരികൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നുവെന്ന ശുഭവാര്‍ത്ത കേട്ടാണ് താന്‍ ആലപ്പുഴയിലെത്തയിട്ടുള്ളതെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. ബിജെപിയിലേക്ക് കെ.മുരളീധരൻകൂടി കടന്നുവരാന്‍ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിലനിൽക്കുന്നതെന്നും ശോഭ പറഞ്ഞു.
മുരളീധരനെതിരെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. കെ.മുരളീധരന് പത്മജക്കെതിരെ ഒന്നും പറയാനുള്ള അർഹത ഇല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിനെ ചതിച്ച ആളാണ് മുരളീധരന്. മൂന്ന് പാര്‍ട്ടിയുടെ പ്രസിഡണ്ടായ വ്യക്തിയാണ്. അദ്ദേഹത്തിന് വടകരയിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: