Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഡെപ്യൂട്ടി മേയറുടെ ഗുണ്ടായിസം വീണ്ടും; തിരുവല്ലം സോണല്‍ ഓഫീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചു, അപമാനിതനായത് സത്യസന്ധനായ ഉദ്യോഗസ്ഥൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 11:30 am IST
in Thiruvananthapuram, Kerala

തിരുവനന്തപുരം: നഗരസഭാ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിന്റെ ഗുണ്ടായിസം വീണ്ടും. നഗരസഭയുടെ തിരുവല്ലം സോണല്‍ ഓഫീസില്‍ കയറി ചാര്‍ജ് ഓഫീസറെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവും പുഞ്ചക്കരി വാര്‍ഡ് കൗണ്‍സിലര്‍ ശിവന്‍കുട്ടിയും മറ്റൊരാളും കൂടി തിരുവല്ലം സോണല്‍ ഓഫീസില്‍ എത്തി. പി.കെ. രാജുവിന്റെ പാര്‍ട്ടിക്കാരനായ ഒരു വ്യക്തിയുടെ ഓണര്‍ഷിപ്പ് ചെയ്ഞ്ചിന്റെ ഫയല്‍, ചാര്‍ജ് ഓഫീസറായ അന്‍വര്‍ ഹുസൈനോട് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ഡിസംബറില്‍ ഓണര്‍ഷിപ്പ് ചെയ്ഞ്ചിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു. അപേക്ഷകന്റെ പേര് മാറിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനുവരിയില്‍ കെ. സ്മാര്‍ട്ട് നടപ്പിലാക്കുകയും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പേരുമാറ്റം ഓണ്‍ലൈനിലേക്ക് മാറ്റാന്‍ സാധിച്ചിരുന്നില്ല. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതേയുളളൂ. എന്നാല്‍ അന്‍വര്‍ ഹുസൈന്‍ മനഃപൂര്‍വം ഫയല്‍ പൂഴ്‌ത്തിവച്ച് കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ചാണ് ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു അസഭ്യവര്‍ഷത്തോടെ അന്‍വര്‍ ഹുസൈനെ ചെകിടത്ത് അടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. മര്‍ദനമേറ്റ ഉദ്യോഗസ്ഥന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

വാസ്തവത്തില്‍ പി.കെ. രാജുവിനറിയാം സാങ്കേതിക പ്രശ്‌നമാണ് ഓണ്‍ലൈനിലേക്ക് ഡാറ്റ കൈമാറ്റം ചെയ്യാന്‍ സാധിക്കാതിരുന്നത് എന്ന്. എന്നാല്‍ ചാര്‍ജ് ഓഫീസറായ അന്‍വര്‍ ഹുസൈനോടുള്ള പൂര്‍വവൈരാഗ്യമാണ് പി.കെ. രാജു തീര്‍ത്തത്. വെള്ളാര്‍ വാര്‍ഡിലെ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് അന്‍വര്‍ ഹുസൈന്‍ എന്ന ഉദ്യോഗസ്ഥനെ ഡെപ്യൂട്ടി മേയറുടെ കണ്ണിലെ കരടാക്കിയത്. സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനെന്നാണ് തിരുവല്ലം സോണല്‍ ഓഫീസിലെ ചാര്‍ജ് ഓഫീസറായ അന്‍വര്‍ ഹുസൈന്‍ അറിയപ്പെടുന്നത്.

വെള്ളാര്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് അന്‍വര്‍ ഹുസൈന്‍ തടഞ്ഞിരുന്നു. അന്നും ഡെപ്യൂട്ടി മേയര്‍ ഈ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ അന്‍വര്‍ ഹുസൈന്‍ തിരുവല്ലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags: ThiruvallamCoporationThiruvanantapuramDeputy Mayor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

India

ഡെപ്യൂട്ടി മേയര്‍ ഷാന്‍-ഇ-ഹിന്ദ് നിഹാല്‍ അഹമ്മദിന്റെ ഓഫീസ് മുറിയിലെ ചുമരില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം: ദേശീയ നേതാക്കളോടുളള അവഹേളനമെന്ന് ബി ജെ പി

Kerala

തിരുവനന്തപുരം, തിരുവനന്തപുരം, തിരുവനന്തപുരം….മോദിയുടെ പ്രസംഗത്തില്‍ ഉടനീളം തിരുവനന്തപുരമായിരുന്നു..മാറാത്തത് മാറ്റുമെന്ന് ആശാനാഥ്

Kerala

ആശാനാഥ് ജി.എസ് തിരുവനന്തപുരം ഡെപ്യൂട്ടി മേയർ; സത്യവാചകം ചൊല്ലിക്കൊടുത്ത് മേയർ വി.വി രാജേഷ്

Kerala

ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് വി വി രാജേഷ്, വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആശാനാഥ്

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.