Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അവസാന ടെസ്റ്റിനൊരുങ്ങി ഭാരതവും ഇംഗ്ലണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 02:04 am IST
inCricket
അഞ്ചാം ടെസ്റ്റിന് മുമ്പ് അന്തിമ വട്ട ഒരുക്കങ്ങള്‍ നടക്കുന്ന ധര്‍മ്മശാലയിലെ പിച്ചിന്റെ ആകാശക്കാഴ്ച്ച

അഞ്ചാം ടെസ്റ്റിന് മുമ്പ് അന്തിമ വട്ട ഒരുക്കങ്ങള്‍ നടക്കുന്ന ധര്‍മ്മശാലയിലെ പിച്ചിന്റെ ആകാശക്കാഴ്ച്ച

ധര്‍മശാല: ഭാരതം-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം. ധര്‍മ്മശാലയില്‍ ആരംഭിക്കുന്ന ഇന്നത്തെ ടെസ്റ്റ് തീരുന്നതോടെ ഇംഗ്ലണ്ടിന്റെ ഭാരത പര്യടനം പൂര്‍ത്തിയാകും. പരമ്പര 3-1ന് സ്വന്തമാക്കിയ ഭാരതത്തിന് ഇന്ന് തുടങ്ങുന്ന അഞ്ചാം ടെസ്റ്റില്‍ തോറ്റാലും പ്രശ്‌നമില്ല. പക്ഷെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ മുന്നിലെത്താന്‍ പരമാവധി പോയിന്റ് നേടിയെടുക്കേണ്ടതിനാല്‍ മത്സരത്തെ നിസ്സാരമായി കാണാനാകില്ല.

അവസാന മത്സരത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിലെത്തിയ ഭാരത നായകന്‍ രോഹിത് ശര്‍മ ഏറെ സന്തുഷ്ടനായാണ് കാണപ്പെട്ടത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഹൈദരാബാദില്‍ പരാജയപ്പെട്ടിടത്ത് നിന്ന് ഗംഭീര തിരിച്ചുവരവ് നടക്കാനായതായിരുന്നു നായകന്റെ സംപ്രീതിക്കു കാരണം. ജീവിതം തന്നെ ബുദ്ധിമുട്ടിലായ തോന്നലാണ് ആദ്യ മത്സര ശേഷം അനുഭവപ്പെട്ടതെന്ന് നായകന്‍ അറിയിച്ചു. അതിനെ അതിജീവിച്ചതിന്റെ തൃപ്തിയാണിപ്പോഴുള്ളത്. അവസാനത്തേത് ഉള്‍പ്പെടെ ഒരു മത്സരം പോലും അത്ര നിസ്സാരമോ എളുപ്പമുള്ളതോ ആയിരുന്നില്ല. ടീമിനെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലാണ് എതിരാളികള്‍ കരുത്താര്‍ജ്ജിച്ചുകൊണ്ടിരുന്നത്. പക്ഷെ തന്നോടൊപ്പുള്ള ടീമിലെ ഓരോരുത്തരും പ്രതിസന്ധി ഘട്ടങ്ങളില്‍ ഉഴറാതെ ക്ഷമയോടെ ശാന്തമായി നേരിടാനാണ് തീരുമാനിച്ചത്.

താനടക്കം ടീമിലെ ഓരോരുത്തരും പക്വമായി നിലകൊണ്ടപ്പോള്‍ എതിരെ പയറ്റിയ സമ്മര്‍ദ്ദങ്ങള്‍ തിരികെ ഇരട്ടിവീര്യത്തോടെ എതിരാളികള്‍ക്ക് നേരേ തിരിഞ്ഞു. അതോടെ മത്സരങ്ങളില്‍ വിജയം നേടാനും തുടങ്ങി. മത്സരങ്ങളില്‍ പല ദിവസങ്ങളും ഇംഗ്ലണ്ട് അവരുടെ സര്‍വ്വശക്തിയും പ്രയോജനപ്പെടുത്തി മത്സരം ഏറെ കാഠിന്യമാക്കിമാറ്റാന്‍ ശ്രമിക്കും. തളരാതെ അതിനെ അതിജീവിക്കാന്‍ തുനിഞ്ഞു നിന്നപ്പോള്‍ വിജയം കൂടെ പോന്നു- രോഹിത് തുടര്‍ന്നു. താന്‍ വലിയ വിദ്യാഭ്യാസമുള്ള ആളല്ല. പക്ഷെ ക്രിക്കറ്റില്‍ എതിര്‍ ടീമിനെ പഠിക്കാന്‍ സമയം ചിലവഴിക്കാറുണ്ട്. ഒരു ക്രിക്കറ്ററെന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും എതിര്‍ ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങളെ നിരന്തരം വീക്ഷിച്ചുകൊണ്ട് അതിനനുസരിച്ചാണ് കളി ആസൂത്രണം ചെയ്യുന്നത്. അത്തരം തീരുമാനത്തിനൊപ്പം നല്‍ക്കാന്‍ താരങ്ങള്‍ തയ്യാറായ ഇടത്താണ് വിജയമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ടെസ്റ്റിന്റെ തുടക്കം മുതല്‍ പല വമ്പന്‍ താരങ്ങളെയും ലഭിച്ചില്ല. ഇടയ്‌ക്ക് വച്ച് ചിലരെയെല്ലാം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. പക്ഷെ പകച്ചുപോകാതെ പ്രകടനത്തെ ഭദ്രമാക്കാന്‍ ടീമിലെ യുവനിരയ്‌ക്ക് സാധിച്ചത് വലിയ കാര്യമാണെന്നും രോഹിത് പറഞ്ഞു.

ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഭാരതത്തെ ഇംഗ്ലണ്ട് 28 റണ്‍സിന് തോല്‍പ്പിച്ചു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന് വിജയിച്ചുകൊണ്ട് ഭാരതം ഒപ്പമെത്തി. രാജ് കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 434 റണ്‍സിന്റെ വിജയം ആഘോഷിച്ച് ഭാരതം മുന്നില്‍ കടന്നു. റാഞ്ചിയില്‍ നടന്ന നാലം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് ജയിച്ച് ഭാരതം വിജയലീഡ് 3-1 ആയി ഉയര്‍ത്തിക്കൊണ്ട് പരമ്പര ഉറപ്പിച്ചു.

ഇന്നത്തെ മത്സരത്തിനുള്ള ഭാരതത്തിന്റെ അന്തിമ ഇലവനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജസ്പ്രീത് സിങ് ബുംറ തിരികെയെത്തും. ഭാരതത്തിന്റെ സാധ്യതാ ഇലവനില്‍ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും കുല്‍ദീപ് യാദവിനെ ഒഴിവാക്കിയാണ് ബുംറയെ തിരിച്ചെടുത്തിരിക്കുന്നത്.

ഇംഗ്ലണ്ട് ഇലവനെ തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ ടെസറ്റില്‍ ടീമിലെത്തിയ പേസ് ബൗളര്‍ ഒല്ലീ റോബിന്‍സണിനെ ഒഴിവാക്കി. പകരം മാര്‍ക്ക് വുഡിനെ തിരികെ വിളിച്ചു.
ഇംഗ്ലണ്ടിന്റെ ഫൈനല്‍ ഇലവന്‍: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഓല്ലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്(ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്ട്‌ലി, ഷോയിബ് ബാഷിര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക്ക് വുഡ്.

Tags: Cricket TestIndia-England Test
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

Cricket

ബംഗ്ലാദേശ് ലീഡ് 350 കടന്നു

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

Cricket

ഭാരതം- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഈഡനിലെ കനി തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.