ഇസ്ലാമബാദ് : പാകിസ്ഥാനില്‍ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഷെഹ്ബാസ് ഷെരീഫ് പ്രധാനമമന്ത്രി പദവിയിലെത്തുന്നത്.
പുതുതായി രൂപീകരിച്ച പാര്‍ലമെന്റാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടി പിന്തുണച്ച എതിരാളിയെയാണ് ഷെഹ്ബാസ് ഷെരീഫ് പരാജയപ്പെടുത്തിയത്.
കൃത്രമം നടത്തുവെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. അനിശ്ചിതത്വത്തിലായ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഈ നീക്കം.
ഷെഹ്ബാസ് ഷെരീഫിന്റെ സഹോദരന് നവാസ് ഷെരീഫ് നേതൃത്വം നല്കുന്ന പിഎംഎല്‍-എന്‍ പാര്‍ട്ടി വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.ഇംറാന്‍ ഖാന്റെ പിടിഐ പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും ഭൂരിപക്ഷം നേടാനായില്ല.
പാര്‍ലമെന്റില്‍ ഷെഹ്ബാസ് ഷെരീഫ് 201 വോട്ടുകള്‍ നേടിയതായി ദേശീയ അസംബ്ലി സ്പീക്കര്‍ അയാസ് സാദിഖ് അറിയിച്ചു. പ്രധാനമന്ത്രിയാകാന്‍ അദ്ദേഹത്തിന് 169 പേരുടെ പിന്തുണ ആണ് വേണ്ടിയിരുന്നത്.
ഇംറാന്‍ ഖാന്റെ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി പിന്തുണച്ച സ്ഥാനാര്‍ത്ഥി ഒമര്‍ അയൂബ് 92 വോട്ടുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: