കോട്ടയം: ഗള്‍ഫിലേക്ക് 60 കോടി രൂപ കുഴല്‍പ്പണമായി കടത്തി റിയാദില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മൂലന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി ജോസഫ് മൂലന് വീണ്ടും ഇഡി സമന്‍സ്. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് ഈ മാസം 24 നാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇ ഡി ഉദ്യോഗസ്ഥന് സത്യവീര സിങ്ങാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
99 ലെ ഫെമ (ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) പ്രകാരം എംഡിയുടെ സാന്നിധ്യം കേസന്വേഷണത്തിന് അനിവാര്യമാണെന്നും ഓഫീസില്‍ എത്തി, തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള തെൡവുകളും രേഖകളും നല്‍കാനാണ് നിര്‍ദ്ദേശം. ഫെമ ആക്ട് 37 (1), 3, ആദായ നികുതി നിയമം 131 (1) കോഡ് ഒാഫ് സിവില്‍ പ്രൊസീജ്യര്‍ 30 എന്നിവ പ്രകാരമാണ് സമന്‍സ്. കൊച്ചി ഇ ഡി എടുത്ത കേസില്‍ മൂലന്‍സ് ഗ്രൂപ്പുടമകളെ ജനുവരി 18 നാണ് പ്രതികളാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ ഫെബ്രു. 5 ന് ഇ ഡി ഓഫീസില്‍ ഹാജരായി. എങ്കിലും മതിയായ രേഖകള്‍ നല്കാത്തതിനാല് വീണ്ടും വിളിച്ചിരിക്കുകയാണ്. ഫെമ നിയമ പ്രകാരം, കുഴല്‍പ്പണം കടത്തിയാല്‍ അതിന്റെ മൂന്നിരട്ടി പിഴ അടയ്ക്കണം. അതായത് 180 കോടിയോളം രൂപ ഇവര്‍ അടയ്ക്കണമെന്നാണ് അവസ്ഥ. സൗദി തലസ്ഥാനമായ റിയാദില്‍ നിക്ഷേപിക്കാന്‍ 60 കോടി എങ്ങനെ അവിടെയെത്തിച്ചു എന്ന് വിശദീകരിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്, ബാങ്ക് രേഖകള്‍ സഹിതം വീണ്ടും ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുള്ളത്. അതിനിടെ കേസ് ഒതുക്കാനും ശ്രമം തകൃതിയായി നടക്കുന്നുണ്ട്.
അതിനിടെ കേസുമായി ബന്ധപ്പെട്ട വിശദമായ വാര്‍ത്ത നല്‍കിയതിന് ഈ ഗ്രൂപ്പ് ജന്മഭൂമിക്കെതിരെ വീഡിയോ വഴി വ്യാജപ്രചാരണങ്ങളും അഴിച്ചുവിട്ടിരുന്നു. മൂലന്സിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജന്മഭൂമി വ്യാജവാര്‍ത്ത നല്‍കിയെന്നുമായിരുന്നു പ്രചാരണം.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്കിയ വാര്‍ത്തകളെ വ്യാജമെന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനായിരുന്നു ഈ വീഡിയോയിലൂടെ ജോസ് തോമസ് എന്നയാളുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: