Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

മുരളി പെണ്ണായിരുന്നെങ്കില്‍, ശിവ…ശിവ…

ഉത്തരന്‍byഉത്തരന്‍
Feb 28, 2024, 03:34 am IST
inNews

കേരളത്തില്‍ ലീഡര്‍ ഒന്നേ ഉള്ളൂ. അത് കെ. കരുണാകരനാണ്. 1967ല്‍ പേരുവീണതാണ് ലീഡര്‍ എന്നത്. ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ലീഡര്‍. അത് പിന്നെ വിളിപ്പേരായി. മറ്റാര്‍ക്കും ആ പേര് കിട്ടിയില്ല. ലീഡര്‍ക്ക് ഒരു മോനും മോളുമുണ്ട്. മോളുടെ പേരിപ്പോള്‍ കേള്‍ക്കാനേയില്ല. പകരം വാളെടുത്തിറങ്ങിയിരിക്കുകയാണ് മോന്‍ മുരളി. ലീഡര്‍ക്ക് മൂത്രശങ്ക വന്നപ്പോള്‍ ഹൈക്കമാന്‍ഡില്‍ നിന്നും ഇറങ്ങിപ്പോയി. അപ്പോഴാണത്രെ കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക ഒരുങ്ങിയത്. ആന്റണിക്ക് പറ്റിയ അബദ്ധം. അന്നേരം നിര്‍ദ്ദേശിച്ചതാണ് ഈ പേര്. അങ്ങനെ മുരളി ആദ്യം എം.പിയായി. അതിനിടയില്‍ നിയമസഭയില്‍ മത്സരിച്ചു. ദയനീയമായി തോറ്റു. എംഎല്‍എ ആകാതെ കിട്ടിയ മന്ത്രിപ്പണി അങ്ങിനെ പോയി. പറയുന്നതെല്ലാം അബദ്ധം. വകതിരിവില്ലാത്തത്. അങ്ങിനെ ഒരിക്കല്‍ പറഞ്ഞു. എനിക്കിങ്ങനെ ഒരച്ഛനില്ലാന്ന്. അച്ഛന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ടും ലയിക്കാതെ നിന്നു കുറേക്കാലം. മുരളിയെക്കുറിച്ച് ഉണ്ണിത്താന്‍ പറഞ്ഞിട്ടുണ്ട് എല്ലാം. ആണായത് ഭാഗ്യം. പെണ്ണായിരുന്നെങ്കില്‍ നല്ലൊരു സാധനമാകും മുരളിയെന്ന്. മുരളി ഇപ്പോള്‍ ബിജെപിയെ കയറി പിടിച്ചിരിക്കുന്നു.

ബിജെപിക്കെതിരെ ‘ഇന്ത്യാസഖ്യത്തിന്റെ’ മുന്നേറ്റത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നതു കോണ്‍ഗ്രസിനാണെന്നാണ് മുരളിപക്ഷം. സിപിഎം അവകാശപ്പെടുന്നതു പോലെ കേരളത്തിലെ ഇടതുപക്ഷം ഒരു ദേശീയ ബദല്‍ അല്ല. ഇതേ സിപിഎം തമിഴ്‌നാട് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യത്തിലുമാണ്. കേരളത്തില്‍ സിപിഎമ്മിനുള്ള ശക്തി കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഇല്ല. മത്സരിക്കാന്‍ സീറ്റു കിട്ടിയാല്‍ തന്നെ വലിയ കാര്യമെന്നും പറഞ്ഞിരിക്കുന്നു. ഇന്ത്യ മുന്നണിക്ക് കുതിക്കണമെങ്കില്‍ കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റുകളുടെ എണ്ണം കൂടണം. വടകര ഉള്‍പ്പെടെയുള്ള കേരളത്തിലെ സീറ്റുകളില്‍ കോണ്‍ഗ്രസും യുഡിഎഫും ജയിച്ചു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ജനങ്ങള്‍ക്കു നല്ല ബോധ്യമുണ്ട്. അവര്‍ സിപിഎമ്മിനെ തഴയുകയും ബിജെപിയെ എതിര്‍ക്കുകയും ചെയ്യും. വടകരയില്‍ ശൈലജ നില്‍ക്കുന്നത് ബിജെപിയുടെ വോട്ടുലക്ഷ്യമിട്ടാണെന്നും മുരളി പറയുന്നു.

ടിപിയെ കൊന്ന ശക്തികളെ പരാജയപ്പെടുത്തുക വടകര കടമയായി ഏറ്റെടുക്കും. സ്ഥാനാര്‍ഥി ആരാണ് എന്നത് അവര്‍ക്കു പ്രശ്‌നമല്ല. ആരായാലും സിപിഎമ്മിന്റെ സ്ഥാനാര്‍ഥി ആണല്ലോ. പല സന്ദര്‍ഭങ്ങളിലും തെരഞ്ഞെടുപ്പില്‍ ശൈലജ ടീച്ചറെ ബിജെപിക്കാര്‍ സഹായിച്ചിട്ടുണ്ട്. 1996ല്‍ പേരാവൂരില്‍നിന്ന് അവര്‍ ജയിച്ചത് ബിജെപി വോട്ടു കിട്ടിയാണെന്ന് പറയണമെങ്കില്‍ ഉളുപ്പ് അശേഷം ഇല്ലെന്ന് പറയേണ്ടിയിരിക്കുന്നു.

നേമത്തെ സിറ്റിങ് സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു നഷ്ടപ്പെട്ടത് ഞാന്‍ അവിടെ മത്സരിക്കാന്‍ നിന്നതുകൊണ്ടാണെന്ന വൈരാഗ്യം ആര്‍എസ്എസിന് എന്നോടു കാണും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് അവിടെ ജയിച്ചതെങ്കിലും എന്റെ സ്ഥാനാര്‍ഥിത്വമാണ് നിര്‍ണായകമായതെന്ന വിലയിരുത്തല്‍ പൊതുവില്‍ ഉണ്ടായിട്ടുണ്ടെന്നാണ് മുരളിയുടെ നിഗമനം. അച്ഛന്‍ ജയിച്ച സീറ്റില്‍ ജയിക്കാനൊത്തില്ലല്ലൊ എന്നത് സങ്കടം മാത്രമല്ല, ബിജെപിയെ തോല്പിക്കാന്‍ കത്തികുത്തിയതിന്റെ സന്തോഷവും പ്രകടമാണ്. സിപിഎം ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളെ പലരെയും രംഗത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കാര്യമാണ് ഓര്‍മയില്‍ വരുന്നത്. ഏതാനും എംഎല്‍എമാര്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചല്ലോ. ജയിച്ചതു മൂലം ഞാന്‍ ഒഴിഞ്ഞ വട്ടിയൂര്‍ക്കാവിലും അടൂര്‍ പ്രകാശിന്റെ കോന്നിയിലും ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫ് തോറ്റു. അതുപോലെ സിപിഎമ്മിന്റെ എ.എം.ആരിഫ് എംഎല്‍എ ഒഴിഞ്ഞ അരൂര്‍ സീറ്റില്‍ യുഡിഎഫും ജയിച്ചു.

2019 ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ജയിച്ചെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം വല്ലാതെ കുറഞ്ഞു. അനാവശ്യ ഉപതെരഞ്ഞെടുപ്പുകള്‍ ജനം ആഗ്രഹിക്കുന്നില്ല എന്നാണ് ഇതു വ്യക്തമാക്കിയത്. എന്തായാലും ഇത്തവണ ഒരിടത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരില്ല. എല്‍ഡിഎഫ് ഇറക്കുന്ന മന്ത്രിയും എംഎല്‍എമാരും എല്ലാം തോല്‍ക്കാന്‍ പോകുകയാണെന്നാണ് മുരളീധരന്റെ കണക്കുകൂട്ടല്‍.

കോണ്‍ഗ്രസും ലീഗും തമ്മില്‍ ഉള്ളത് 53 വര്‍ഷത്തെ ബന്ധമാണ്. അത് ഒരിക്കലും തകരാന്‍ പോകുന്നില്ലത്രെ. ലീഗിന്റെ ആവശ്യം ഇത്രയും നീട്ടിക്കൊണ്ടുപോകാതെ തീര്‍ക്കേണ്ടിയിരുന്നെന്ന അഭിപ്രായം പൊതുവില്‍ ഉണ്ട്. എന്തായാലും ഉടന്‍തന്നെ പരിഹരിക്കുമെന്നാണ് മുരളി കരുതുന്നത്. രണ്ടു കൂട്ടരും തമ്മിലുള്ള ചര്‍ച്ച നടക്കുകയാണല്ലോ. യോജിച്ച തീരുമാനം അവര്‍ എടുക്കും. പുറത്തു നിന്ന് ഒരു നിര്‍ദേശം പറയേണ്ട കാര്യമില്ലല്ലോ. രണ്ടു കൈകളും ഉയര്‍ത്തി എല്ലാം ശുദ്ധമാണെന്നു പിണറായി വിജയന്‍ പറയുന്നതു കേട്ടു. എങ്കില്‍ പിന്നെ എന്ത് അന്വേഷണവും നടക്കട്ടെ എന്ന് അദ്ദേഹം കരുതിയാല്‍ മതിയല്ലോ. എന്തിനാണ് അന്വേഷണം തടയാന്‍ കോടതികളുടെ പിന്നാലെ നടക്കുന്നത്. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ നട്ടെല്ലു നിവര്‍ത്തി എന്തിനെയും നേരിടാന്‍ കഴിയണം. ഇവിടെ അങ്ങനെ ഒരു സമീപനമല്ല കാണുന്നത്. അതുകൊണ്ട് സംശയിക്കണമെന്നാണ് മുരളിയുടെ പക്ഷം. ഏതായാലും ഉണ്ണിത്താന്‍ പറഞ്ഞതിലാണ് കാര്യം. മുരളി പെണ്ണായിരുന്നെങ്കില്‍ എന്താകും കഥ. ശിവ ശിവ.

 

Tags: K MuraleedharanK KunhikannanUtharanK Karunakaran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

Kerala

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം
Kerala

കാലഘട്ടത്തിന്റെ കാവലാള്‍

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.