Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

വിവാദത്തോടെ പടിയിറങ്ങി വിജയ് ശേഖര്‍ ശര്‍മ്മ ;പേടിഎം ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

റിസര്‍വ്വ് ബാങ്ക് പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 15 മുതല്‍ നിര്‍ത്തിവെയ്‌ക്കണമെന്ന് ഉത്തരവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന പേടിഎം ബാങ്കിന്റെ ചെയര്‍മാന്‍ പദവി വിജയ് ശേഖര്‍ ശര്‍മ്മ ഒഴിഞ്ഞു. പേ ടിഎം ബാങ്കിനെ പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 11:45 pm IST
inBusiness

മുംബൈ: റിസര്‍വ്വ് ബാങ്ക് പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 15 മുതല്‍ നിര്‍ത്തിവെയ്‌ക്കണമെന്ന് ഉത്തരവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന പേടിഎം ബാങ്കിന്റെ ചെയര്‍മാന്‍ പദവി വിജയ് ശേഖര്‍ ശര്‍മ്മ ഒഴിഞ്ഞു. പേ ടിഎം ബാങ്കിനെ പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കരുതുന്നു.

പേടിഎം ബാങ്കിന്റെ ബോര്‍ഡില്‍ നിന്നും വിജയ് ശര്‍മ്മ പടിയിറങ്ങി. പുതിയ ചെയര്‍മാനെ ഉടന്‍ നിയമിക്കുമെന്ന് പേടിഎം കമ്പനിയുടെ ഉടമസ്ഥരായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഓഹരിവിപണിയെ അറിയിച്ചു. മുന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീനിവാസ് ശ്രീധര്‍, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗ്, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ രജ്നി സേഖ്രി സിബല്‍ എന്നിവരെ പേടിഎം ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചു.

പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മ ഒരു കാലത്ത് ഏറെ വാഴ്‌ത്തപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് ബിസിനസുകാരനായിരുന്നു. പക്ഷെ റിസര്‍വ്വ് ബാങ്ക് ഫെബ്രവരി 29ന് ശേഷം പേ ടിഎം ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ടിരുന്നു. പിന്നീട് പേടിഎം ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌കാനുള്ള ഉത്തരവ് മാര്‍ച്ച് 15 വരെ നീട്ടി.

പേടിഎമ്മിനെതിരെ റിസര്‍വ്വ് ബാങ്ക് നടപടിക്ക് കാരണമെന്ത്?

ജനവരി 31നാണ് പേടിഎമ്മിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. 2022ല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് വിലക്കിയിട്ടും പേടിഎം പേമെന്‍റ് ബാങ്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ടിരുന്നു. ചൈനയില്‍ നിന്നുള്ള വ്യവസായി ജാക് മാ സ്ഥാപിച്ച് ആന്‍റ് എന്ന കമ്പനിയുടെ നിക്ഷേപം സ്വീകരിച്ചുകൊണ്ടുള്ള പേടിഎം ഉടമ വിജയ് ശേഖറിന്റെ നീക്കവും റിസര്‍വ്വ് ബാങ്കിന് സംശയത്തോടെയാണ് വീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനി ആന്‍റുമായുള്ള ബന്ധം പേ ടിഎം അവസാനിപ്പിച്ചിരുന്നു. പക്ഷെ റിസ്ക് മാനേജ്മെന്‍റിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ പേടിഎം പേമെന്‍റ് ബാങ്കും ഉണ്ടായിരുന്നു. നിയന്ത്രണങ്ങളില്ലാതെ വായ്‌പ നല്‍കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പേ ടിഎമ്മിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപങ്ങള്‍ വാങ്ങി പേടിഎം നിയമലംഘനം നടത്തിക്കൊണ്ടിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്.
മാത്രമല്ല, പേടിഎം പേമെന്‍റ് ബാങ്ക് പല അക്കൗണ്ടുകളും തുറന്നിരിക്കുന്നത് കെവൈസി വാങ്ങാതെയാണെന്ന പരാതിയും ഉണ്ട്. സേവിംഗ്സ് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ ‘ഉപഭോക്താവിനെ അറിയുക’ (നോ യുവര്‍ കസ്റ്റമര്‍) എന്ന വ്യവസ്ഥകള്‍ പിന്തുടരേണ്ടതുണ്ട്. ഇത് പാലിച്ചിട്ടില്ല. നിക്ഷേപം സ്വീകരിക്കുന്ന, വായ്‌പ നല്‍കുന്ന ഉപഭോക്താക്കളുടെ മുഴുവന്‍ വിശദാംശങ്ങളും ബാങ്കുകള്‍ കെവൈസി അനുസരിച്ച് സ്വീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇടപാടുകളുടെ സുതാര്യത പരിശോധിക്കാന്‍ റിസര്‍വ്വ് ബാങ്കിന് ആകൂ.

പുതുതായി റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിന് ചില ഇളവുകള്‍ നല്കി. നേരത്തെ ഫെബൂവരി 29 കഴിഞ്ഞാല്‍ പേടിഎം പേമെന്‍റ് ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ്പ് ചെയ്യാനോ പാടില്ലായിരുന്നു. എന്നാല്‍ ഈ അവസാന തീയതി മാര്‍ച്ച് 15 വരെ നീട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് ഉത്തരവിട്ടിരുന്നു.

വ്യാപാരികള്‍ക്ക് ഭയം വേണ്ട, പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ് എന്നിവ മാര്‍ച്ച് 15ന് ശേഷവും ഉപയോഗിക്കാം

പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ് എന്നിവ കടകളില്‍ ഉപയോഗിച്ചുവരുന്ന വ്യാപാരികള്‍ പേടിക്കേണ്ടതില്ല. പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ്, പിഒഎസ് മെഷീന്‍ എന്നിവ മാര്‍ച്ച് 15ന് ശേഷവും ഉപയോഗിക്കാം. ഇതിന് റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഇല്ല. പക്ഷെ വ്യാപാരികള്‍ പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ്, പിഒഎസ് മെഷീന്‍ എന്നിവയെ പേടിഎം പേമെന്‍റ് ബാങ്കുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അവര്‍ അത് മാറ്റി മറ്റൊരു ബാങ്കുമായി ഇവയെ ബന്ധിപ്പിക്കണം. ഇപ്പോള്‍ മറ്റ് ബാങ്ക് അക്കൗണ്ടുകളാണ് ഇതിന് ഉപയോഗിക്കുന്നതെങ്കില്‍ പ്രശ്നമില്ല.

Tags: paytmStartupstartupsVijay Sekhar SharmaPayTM Bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.