കേരളത്തിലെ സാമൂഹിക പൊതുജീവിതം പൂര്‍ണമായും ജിഹാദികളുടെ പിടിയില്‍ അകപ്പെട്ടോ? ഏറെക്കുറെ അതെ എന്ന ഉത്തരമാണ് കേരളത്തിലെ സംഭവവികാസങ്ങള്‍ പൂര്‍ണമായും ശ്രദ്ധിക്കുന്നവര്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും നല്കാന് ഉണ്ടാവുക. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ രണ്ട് സംഭവങ്ങള്‍ കേരളത്തില്‍ ഉടനീളമുള്ള ജിഹാദി സ്വാധീനത്തിന്റെയും അത് സൃഷ്ടിക്കുന്ന തെറ്റായ കീഴ്വഴക്കങ്ങളുടെയും സൂചനയാണ്. ഇവിടെ ഏറ്റവും കൂടുതല്‍ പ്രസക്തമാകുന്ന കാര്യം സംസ്ഥാന ഭരണകൂടവും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം ഭരിക്കുന്ന ആഭ്യന്തരവകുപ്പും ജിഹാദികള്‍ക്കും ഭീകരവാദികള്‍ക്കും നല്കുന്ന പൂര്‍ണ്ണമായ പിന്തുണയാണ്.
ഈരാറ്റുപേട്ടയും പൂഞ്ഞാറും പാക്കിസ്ഥാന്റെ ഭാഗമാണെന്നും അവിടുത്തെ പോലീസ് സംവിധാനം ജിഹാദികളുടെ അടിമപ്പണി ചെയ്യുന്നവരാണെന്നും എന്ന ചിന്ത അല്ലെങ്കില്‍ വിശ്വാസമാണ് കേരളത്തിലെ പൊതുസമൂഹത്തില്‍ ഒരുത്തിരിയുന്നത്.
പൂഞ്ഞാര്‍ സെന്റ് മേരിസ് ഫെറോനാപ്പള്ളി അങ്കണത്തില്‍ കടന്നു കയറിയ ജിഹാദികള്‍ ഇത് ആദ്യത്തെ തവണയല്ല, അവിടെ ആരാധനയ്ക്കും വിശ്വാസികള്‍ക്കും വിലങ്ങു തടിയാകുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും.പക്ഷേ ജിഹാദികള്‍ക്ക് അടിപ്പെട്ട കേരള പോലീസ്, ഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം ആയിരിക്കണം ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധാനത്തോടെ പത്തിയടക്കി ഉള്‍വലിഞ്ഞിരുന്ന ജിഹാദികള്‍ വീണ്ടും ഫണം ഉയര്‍ത്തി ജനങ്ങളെയും ജീവിതത്തെയും ഭീഷണിപ്പെടുത്തുന്നത് പുനരാരംഭിച്ചിരിക്കുന്നു. കഴിഞ്ഞദിവസം സെന്‍മേരിസ് ഫൊറോനാപള്ളി അങ്കണത്തില്‍ ഏതാണ്ട് 30 ലേറെ പേരാണ് കടന്നുകയറിയത്. അവിടെ വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കും സൈ്വര്യത്തിനും ഭംഗം വരുത്തിക്കൊണ്ട് കാര്‍ റേസിംഗ് ബൈക്ക് റേസിംഗ് എന്നിവ നടത്തി. പള്ളിയങ്കണം പൊതു സ്വത്തല്ല, പഞ്ചായത്ത് വകയുമല്ല. റേസിങ്ങിന് വന്ന ഏതെങ്കിലും സുഡാപ്പികളുടെ പിതൃസ്വത്തുമല്ല. ഒരു അന്യമതത്തിന്റെ ആരാധനാലയത്തില്‍ അവര്‍ സൈ്വര്യമായി ആരാധന നടത്തുമ്പോള്‍ മറ്റു മതസ്ഥര്‍ കടന്നു കയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും സ്വച്ഛവും സ്വച്ഛന്ദവുമായ ആരാധനയെ തകര്‍ക്കാനും ശ്രമിക്കുന്നത് മതസ്പര്‍ദ്ധ സൃഷ്ടിക്കുന്നതും കേരളത്തിന്റെ പാരമ്പര്യത്തെ തകര്‍ക്കുന്നതും അല്ലേ?
എന്തുകൊണ്ടാണ് കേരള പോലീസ് ആ രീതിയില്‍ ഈ സംഭവത്തെ കണ്ട് അന്വേഷണം നടത്തി പ്രതികളെ പിടിക്കുന്നതിനു പകരം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത്. കേരള പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പ്രതികളുടെ പേരില്ലായിരുന്നു. ആരെ പ്രീണിപ്പിക്കാനാണ് അല്ലെങ്കില്‍ ആരെ ഭയന്നിട്ടാണ് കേരളം പോലെയുള്ള ഒരു പൊതു സമൂഹത്തില്‍ പ്രതികളുടെ പേര് മൂടിവയ്ക്കാനും മറച്ചുവയ്ക്കാനും ശ്രമിക്കുന്നത്. 27 പേരെ അറസ്റ്റ് ചെയ്തു. അതില്‍ 10 പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. 27 പ്രതികളുടെയും പേര് കേരള പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത 10 പേരെ ഏറ്റുമാനൂര്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി 17 പേരെ ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളുടെ പേരില്‍ കേസ് എടുത്തിരിക്കുന്നത് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനും വധശ്രമത്തിനുമാണ്. മതസ്പര്‍ദ്ധ സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരെ ഇനിയും കേസെടുത്തിട്ടില്ല. അതല്ലേ ഇവിടെ യഥാര്‍ത്ഥ വിഷയം. ‘പള്ളി കോമ്പൗണ്ടില്‍ കടന്നു കയറി റേസിംഗ് നടത്തിയവരെ പറഞ്ഞു വിലക്കാന്‍ ചെന്ന സെന്റ് മേരീസ് ഫെറോനാപള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് ആറ്റുചാലിനെ അക്രമികള്‍ വണ്ടിയിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചു കാറുകളിലും ബൈക്കുകളിലുമായി പള്ളിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് സംഘം റേസിംഗ് നടത്തിയത്. പള്ളിയിലെ ആരാധന തടസ്സപ്പെടുന്ന വിധത്തില്‍ ശബ്ദം ഉണ്ടായതോടെയാണ് ഫാദര്‍ ആറ്റുചാല്‍ രംഗത്തെത്തിയത്. ആക്രമി സംഘത്തോട് പള്ളി ഗ്രൗണ്ടില്‍ നിന്ന് പുറത്തു പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വഴങ്ങിയില്ല. പള്ളിയുടെ കവാടം അടയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് അച്ഛനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചത്.
സംഭവത്തില്‍ െ്രെകസ്തവ സഭകളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്പാലാ, രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോട്ടയം രൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് തുടങ്ങിയവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. ബഹുമാന്യരായ പിതാക്കന്മാരോട് പറയാനുള്ളത് മറ്റൊരു കാര്യമാണ്. വെട്ടാന്‍ കൊണ്ടുപോകുന്ന ആട്ടിന്കുട്ടികളെപ്പോലെ കരഞ്ഞിട്ടും പ്രതിഷേധിച്ചിട്ടും യാതൊരു കാര്യവുമില്ല. അത് ആരും ശ്രദ്ധിക്കാനും പോകുന്നില്ല. ഇസ്ലാമിക വോട്ട് ബാങ്ക് പോലെ അതിശക്തമായ വോട്ട് ബാങ്ക് ഉണ്ടായാല്‍ മാത്രമേ കേരളത്തിലെ ഭരണത്തിന് തീവ്രവാദ പിന്തുണ അനിവാര്യമാണെന്ന് കരുതുന്ന ഭരണ മുന്നണി നിങ്ങളുടെ പ്രതിഷേധം കാണുകയുള്ളൂ. അത് മനസ്സിലാക്കാന്‍ െ്രെകസ്തവ സമൂഹത്തിന് ഈ സംഭവം വെളിച്ചം പകരണം.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുണ്ടായ ഒരു സംഭവം കൂടി ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു വായിക്കണം. ഇസ്ലാമിക ശരീയത്ത് അനുസരിച്ച് മുസ്ലിങ്ങളല്ലാത്ത പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ പരിശോധിക്കുന്നതും ചികിത്സിക്കുന്നതും മതവിരുദ്ധം അഥവാ ഹറാമാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹം കൂടി കേരളത്തില്‍ വളര്‍ന്നു വരുന്നു. തിരുവനന്തപുരം ജില്ലയിലെ നേമത്ത് താമസിച്ചിരുന്ന പാലക്കാട് തിരുമിറ്റക്കോട് പുത്തന്‍ പീടികയില്‍ ഷമീറ ബീവിയും നവജാത ശിശുവും കാരയ്ക്കാമണ്ഡപത്തെ വീട്ടില്‍ പ്രസവത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. നേരത്തെ സിസേറിയന് നടത്തിയ ഷമീറയെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടന്നുപറഞ്ഞ് ഭര്‍ത്താവും ഒരു വ്യാജ അക്യുപങ്ചര്‍ ഡോക്ടറും കൂടി ചികിത്സിക്കുകയായിരുന്നു. പ്രസവസമയത്ത് രക്തം വാര്‍ന്ന് ചികിത്സ കിട്ടാതെയാണ് ഷമീറ മരണമടഞ്ഞത്. ഭര്‍ത്താവ് നയാസും വ്യാജ ഡോക്ടര്‍’ശിഹാബുദ്ദീനും അറസ്റ്റിലായിട്ടുണ്ട്.
നെടുമങ്ങാട് പുല്ലമ്പാറ തേമ്പാമൂട് കിഴക്കേകോണം റാഫത്ത് മന്‍സിലില്‍ ശിഹാബുദ്ദീന് വൈദ്യശാസ്ത്രത്തില്‍ ബിരുദമില്ല. സുഖപ്രസവം ഉറപ്പുവരുത്താമെന്നും ആശുപത്രിയില്‍ കൊണ്ടുപോകേണ്ട കാര്യമില്ലെന്നും വീട്ടിലെത്തി ബോധ്യപ്പെടുത്തിയാണ് അക്യുപഞ്ചര്‍ ചികിത്സ നടത്തിയത്. ഇയാളെ നേമം പോലീസ് കൊച്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത് എന്നാണ് ഭര്‍ത്താവ് നയാസ് പോലീസിനോട് പറഞ്ഞത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകനായ നയാസ് കടുത്ത മത നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ആളാണ്. സ്ത്രീകളെ വെറും കൃഷിയിടങ്ങള്‍ മാത്രമായി കാണുന്ന മതവിശ്വാസങ്ങള്‍ക്ക് ഒരു സ്ത്രീയുടെ പ്രസവത്തിലുള്ള മരണം വലിയ സംഭവമല്ല. പക്ഷേ മുത്തലാക്കും ഈ തരത്തില്‍ വൈദ്യശാസ്ത്രത്തിനും പ്രതിരോധ കുത്തിവെപ്പുകള്‍ക്കും എതിരായ നീക്കങ്ങളും നിലപാടുകളും നമ്മെ എവിടെയെത്തിക്കും. ഇത് വെറും മതവിശ്വാസത്തിന്റെ കാര്യമാണെന്നു പറഞ്ഞ് തലയൂരാന്‍ പൊതുസമൂഹത്തിനോ ഭരണകൂടത്തിനോ കഴിയുമോ? അടുത്തിടെ ഫ്രാന്‍സില്‍ അടക്കം തീവ്രവാദത്തിനും മതമൗലികവാദത്തിനും എതിരെ സ്വീകരിച്ച ശക്തമായ നിലപാട് നമ്മുടെ മുന്നിലുണ്ട് മതപരമായ ആരാധനകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറത്ത് സാധാരണക്കാരുടെ ജീവിതത്തിന് ഹാനികരമായ ഇത്തരം അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ നടപടിയെടുക്കാനുള്ള ബാധ്യത ഭരണകൂടത്തിനില്ലേ?
ജിഹാദികളുടെ ഇത്തരം സ്വാധീനത്തിന് പൊതുസമൂഹം എങ്ങനെ വഴങ്ങുകയും വിധേയരാവുകയും ചെയ്യുന്നു എന്നതാണ് ഇവിടെ ഉയരുന്ന ഏറ്റവും വലിയ ചോദ്യം. ഒരു ക്രൈസ്തവ ആരാധനാലയത്തില്‍ കടന്നു കയറി അവരുടെ ആരാധനയെയും വിശ്വാസത്തെയും അവരുടെ സ്വകാര്യതയെയും ചോദ്യം ചെയ്ത് ബൈക്ക് റേസിംഗ് നടത്താനുള്ള അധികാരം ആരാണ് നല്‍കിയത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് മാത്രമല്ല ഹിന്ദു സമൂഹത്തിനും ജിഹാദി തീവ്രവാദികള്‍ക്ക് വിധേയരാകാത്ത നല്ല ഇസ്ലാം മത വിശ്വാസികള്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ലൗ ജിഹാദ് വന്ന്് സ്വന്തം സമുദായത്തിലേക്ക് എത്തിയപ്പോഴാണ് ക്രൈസ്തവ സമൂഹത്തിന് അതിന്റെ ഭീകരത മനസ്സിലായത്. ഇന്ന് ജിഹാദികള്‍ക്ക് സ്വാധീനം ഉണ്ടാകുന്ന മേഖലകളില്‍ മറ്റു മതസ്ഥര്‍ക്ക് സൈ്വര്യമായി ജീവിക്കാനും ആരാധന നടത്താനും ഉള്ള അവകാശങ്ങള്‍ ഇല്ലാതാകുന്നു എന്ന കാര്യം എല്ലാവരും തിരിച്ചറിയണം. ഭാരതത്തിന്റെ ഭാഗമായിരുന്ന കിഴക്കന്‍ ബംഗാളില്‍ പാക്കിസ്ഥാന് ആയപ്പോള്‍ വന്ന മാറ്റം നമ്മള് കണ്ടതാണ്. തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളും ബൈബിള്‍ വായിച്ചതിന് മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്തതും അവളെ കൊല്ലു എന്ന് ആക്രോശിച്ച് ജിഹാദികള്‍ എത്തിയതും ഒക്കെ നമ്മുടെ മുന്നിലുണ്ട് എല്ലാ മതത്തെയും വിശ്വാസങ്ങളെയും ഒരേപോലെ സഹര്‍ഷം സ്വീകരിച്ച കേരളത്തിന്റെ പൊ
തുസമൂഹത്തിന് മുന്നില്‍ ജിഹാദികള്‍ ഇത്തരം ഭീകരതയുമായി വരുമ്പോള്‍ സംഘടിതമായ ശക്തിയിലൂടെ അവരെ ചെറുത്തു തോല്‍പ്പിച്ചേ കഴിയു. അതിനായി കേരളത്തിലെ ജിഹാദികളല്ലാത്ത നല്ല മുസ്ലീങ്ങളും ക്രൈസ്തവരും ഹൈന്ദവ സമൂഹവും ഒന്നിച്ചേ മതിയാകു. ആരെയും ആക്രമിക്കാന്‍ അല്ല, ജിഹാദി മനോഭാവത്തെ ചെറുത്തു തോല്‍പ്പിച്ച് സമന്വയത്തിന്റെയും സര്‍വ്വമത സൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത് അനിവാര്യമാണ്. ചേകന്നൂര്‍ മൗലവിയുടെ സ്വപ്നമായിരുന്നു ഇത്. സര്‍വ്വമത സത്യവാദം എന്ന ഗ്രന്ഥം എഴുതി പത്ത് ദിവസത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്ന മൗലവിക്ക് നല്കുന്ന ഏറ്റവും വലിയ ആദരം കൂടിയായിരിക്കും ഇത്. ഇടതുപക്ഷ സര്‍ക്കാര്‍ ജിഹാദികള്‍ക്ക് പൂര്‍ണമായും കീഴടങ്ങിയിരിക്കുന്നു. ജിഹാദി വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടാണ് അവര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ സൂചനകള്‍ കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ എതിര്‍പക്ഷത്ത് ശക്തമായ ഐക്യനിര വളര്‍ത്തിയെടുത്തേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: