Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എല്ലാ തരത്തിലുള്ള തൊട്ടുകൂടായ്‌മയും പാടേ മാറണം; രാഷ്‌ട്രത്തെ മുന്നോട്ടുനയിക്കേണ്ട ചുമതല സമാജം ഏറ്റെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

അതില്‍ സമൂഹത്തിനും ചുമതലയുണ്ട്. നമ്മള്‍ ഉണ്ടോ ഇല്ലയോ എന്നതല്ല, രാഷ്‌ട്രം അനശ്വരചൈതന്യത്തോടെ നിലനില്‍ക്കണം എന്നതാണ് ആശയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 09:11 pm IST
inIndia

ധമന്‍ഗാവ് (മഹാരാഷ്‌ട്ര): സമാജത്തെ വിശുദ്ധമൂല്യങ്ങള്‍ കൊണ്ട് സംസ്‌കരിക്കുക എന്ന ചുമതല ഓരോ വ്യക്തിക്കുമുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

സംസ്‌കാരവും രാജ്യസ്‌നേഹവും എല്ലാവരിലുമുണര്‍ത്തുക എന്ന ഉത്തരവാദിത്തം ആര്‍എസ്എസ് മാത്രം നിര്‍വഹിക്കേണ്ടുന്ന ഒന്നല്ല. അതില്‍ സമൂഹത്തിനും ചുമതലയുണ്ട്. നമ്മള്‍ ഉണ്ടോ ഇല്ലയോ എന്നതല്ല, രാഷ്‌ട്രം അനശ്വരചൈതന്യത്തോടെ നിലനില്‍ക്കണം എന്നതാണ് ആശയം. മുഴുവന്‍ സമൂഹവും ഈ ദിശയില്‍ മുന്നോട്ടുവരണം. രാഷ്‌ട്രത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ആര്‍എസ്എസിന്റെ പേര് എഴുതിച്ചേര്‍ത്തില്ലെങ്കിലും പ്രശ്‌നമില്ല, രാഷ്‌ട്രം മുന്നോട്ടുപോകണം. സംഘത്തിന്റെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ സമാജം രാജ്യസ്‌നേഹനിര്‍ഭരമാകണം, അദ്ദേഹം പറഞ്ഞു.

ധമന്‍ഗാവില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച നവോത്ഥാന്‍ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സാഹോദര്യം നിലനിര്‍ത്തുന്നതിനാണ് ഡോ. അംബേദ്കര്‍ ഇത്തരമൊരു ഭരണഘടന നമുക്ക് നല്കിയത്. ഭാരതാംബയുടെ മക്കളെന്ന നിലയില്‍, ഈ രാഷ്‌ട്രത്തിലെ പൗരന്മാരെന്ന നിലയില്‍ ഈ ഭരണഘടനയെ മുന്‍നിര്‍ത്തി നാം പ്രവര്‍ത്തിക്കണം. സമൂഹത്തില്‍ നിന്ന് തൊട്ടുകൂടായ്‌മ പാടേ മാറണം.

അയോദ്ധ്യയിലേക്ക് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഭഗവാന്‍ ശ്രീരാമന്‍ മടങ്ങിയെത്തിയതുപോലെ സാമൂഹികജീവിതത്തില്‍ സനാതനസംസ്‌കൃതിയുടെ മൂല്യങ്ങളും കടന്നുവരണം. ചരിത്രം ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ പ്രാചീന സംസ്‌കൃതിക്ക് ഒരുടവും സംഭവിച്ചില്ല. പലപ്പോഴും നമ്മള്‍ കലഹിച്ചേക്കാം, എന്നാല്‍ രാഷ്‌ട്രത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടാണ്.

എല്ലാ ആഘാതങ്ങളെയും നേരിട്ട് ഭാരതം പുരോഗതിയിലേക്ക് മുന്നേറിയത് നമ്മള്‍ ഒരുമിച്ച് പോരാടിയതുകൊണ്ടാണ്. തനിമയുടെ അടിസ്ഥാനത്തില്‍ നമ്മുടെ ജീവിതത്തെ പുനര്‍രചിക്കുന്ന കാലമാണിത്. ഭാരതം ലോകത്തിനാകെ ധര്‍മ്മബോധം പകരുകയാണ്. രാഷ്‌ട്രത്തോടുള്ള ഭക്തി നമുക്ക് അടിസ്ഥാന മന്ത്രമാണ്. അത് ഐക്യത്തിലേക്കും പുരോഗതിയിലേക്കുമുള്ള വഴിയാണ്, സര്‍സംഘചാലക് പറഞ്ഞു.

ഹിന്ദുത്വമെന്നത് ഈ ജീവിതമൂല്യങ്ങളാണ്, നമ്മുടെ സംസ്‌കൃതിയുടെയും രാഷ്‌ട്രസ്വഭാവത്തിന്റെയും പേരാണത്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍, ഹിന്ദുത്വത്തെ അവതരിപ്പിച്ചത് പ്രസംഗത്തിലൂടെയല്ല, പെരുമാറ്റത്തിലൂടെയായിരുന്നു. ആ പെരുമാറ്റരീതി സമാജത്തിലേക്ക് കൈമാറുകയാണ് സംഘം ചെയ്യുന്നത്. കുടുംബങ്ങളിലും രാഷ്‌ട്രബോധം വളരണം.

മക്കളും മാതാപിതാക്കളും തമ്മില്‍ നിലച്ചുപോയ ആശയവിനിമയം വീണ്ടും തുടങ്ങണം. പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനം എല്ലാവരുടെയും കടമയാണെന്ന ബോധം എല്ലാവരിലുമെത്തണം, സര്‍സംഘചാലക് പറഞ്ഞു. വിദര്‍ഭ പ്രാന്ത സഹസംഘചാലക് ശ്രീധര്‍ ഗാഡ്ഗെ, അമരാവതി ജില്ലാ സംഘചാലക് വിപിന്‍ കാകഡെ, ധമന്‍ഗാവ് നഗര്‍ സംഘചാലക് ഗജാനന്‍ പവാര്‍, ചന്ദൂര്‍ നഗര്‍ സംഘചാലക് മനോജ് മിസല്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: indiaRSSDr.Mohan BhagwatDevelopment era
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.